തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ്.
കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്. കൊച്ചി നെടുമ്പാശേരി (36.9), നേവല്‍ ബേസ് (35.4), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.
Read more ….
- ശോഭന തന്നെ വിളിച്ച് കാര്യം പറഞ്ഞു; നടിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശശി തരൂർ
- ഹിജാബ് ഉള്‍പ്പെടെ ഒരു പെണ്‍കുട്ടി എന്താണ് ധരിക്കണമെന്നത് അവളുടെ താത്പര്യമാണ്; രാഹുൽ ഗാന്ധി
- സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ഉത്തർപ്രദേശിൽ ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- ടിപി വധത്തിൽ വിധി മൂന്നരയ്ക്ക്; വിയോജിപ്പിനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണം;പ്രതികൾ നടത്തിയത് ജനാധിപത്യത്തിനും നിയവാഴ്ചക്കെതിരെയുമുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി
പുനലൂരില്‍ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.