പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറായ യുവതിക്ക് ദാരുണാന്ത്യം. തൈക്കൂട്ടത്തിൽ അനിതയാണ് (35) മരിച്ചത്. മണിയാർ കൊടുമുടി തെക്കേക്കരയിൽ വച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായ സ്കൂൾ കുട്ടികൾക്കു കാര്യമായ പരിക്കളില്ല.
അനിതയുടെ മൃതദേഹം പത്തനംതിട്ട ജന. ആശുപത്രിയിൽ. അനിതയുടെ ഭർത്താവ് അഞ്ജുവും കൊടുമുടിയിൽ ഓട്ടോ ഡ്രൈവറാണ്. അപകടം ഉണ്ടായ ഓട്ടോയിൽ ഉണ്ടായിരുന്ന ഇറകുത്തിയിൽ ബിജുവിന്റെ മക്കളായ ആകാശ് (15) അശ്വിൻ (12) ,പുതുപ്പറമ്പിൽ സിന്ധുവിന്റെ മകൾ വിജി (16) ,മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവർ. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക