തിരുവനന്തപുരത്ത് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

google news
pocso case

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന്‍ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ആറു മാസമായി പല തവണയായി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്‌ളാറ്റിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

also read.. തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. ഡോക്ടര്‍ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം