ആലപ്പുഴ: മരം മുറിക്കുന്നതിനിടെ 12വയസുകാരന് ദാരുണാന്ത്യം. വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കതില്‍ അഷ്റഫ് -തസ്നി ദമ്പതികളുടെ മകന് മുഹമ്മദ് അഹസന് ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിന് സമീപത്തെ മരം മുറിക്കുന്നത് നോക്കി നില്‍ക്കുകയായിരുന്നു മുഹമ്മദ് അഹസന്. മരം മറിയുന്നതിനുവേണ്ടി തയ്യാറാക്കിയ ഭാഗത്തേക്ക് വീഴാതെ കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് മരം മറിഞ്ഞുവീഴുകയായിരുന്നു. മുറിച്ച മരം വടം കെട്ടി വലിച്ചിരുന്നെങ്കിലും മരം അപ്രതീക്ഷിതമായി മറുദിശയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം