മാമോദിസ ചടങ്ങിനിടെ വിളമ്പിയ ഭക്ഷണത്തില്‍ വിഷബാധ; ഒരാളുടെ നില ഗുരുതരം, നിരവധി പേര്‍ ആശുപത്രിയില്‍

food poision
 

പത്തനംതിട്ട : മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍. ഇതില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ചെങ്ങന്നൂരില്‍ നിന്നുള്ള കേറ്ററിങ് സ്ഥാപനത്തില്‍ നിന്നാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്.