ആധാർകാർഡ് ഉപയോഗിച്ച് കുറഞ്ഞ വാർഷികപ്പലിശക്ക് വായ്പ,കേട്ട് കണ്ണ് മഞ്ഞളിക്കേണ്ട!വ്യാജ സന്ദേശമാണിത് .പി എം സ്കീമിൻ്റെ ഭാഗമായി മിതമായ പലിശനിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നതായി പുതിയ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട് .ഈ സന്ദേശത്തിൽ ഉപഭോക്താക്കൾക്ക് ആധാർകാർഡ് ഉപയോഗിച്ച് ലോൺ ലഭിക്കുമെന്നാണ് പറയുന്നത്.ഇങ്ങനെ പ്രചരിക്കുന്ന സന്ദേശം പി ഐ ബി വസ്തുതാപരമായ പരിശോധനയിൽ വ്യാജമാണെന്നും പിസി സ്‌കീമിന്റെ ഭാഗമായി അത്തരം വായ്പകൾ ഒന്നും തന്നെ നൽകുന്നില്ലെന്നും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് -ൽ പി ഐ ബി ഫാക്റ്റ് ചെക്ക് സ്ഥിരീകരിച്ചു.
ഈ വ്യാജ സന്ദേശത്തിൽ ആധാർകാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 2 ശതമാനം വാർഷിക പലിശയ്ക്ക് വായ്പ നൽകുന്നു.ഇത്തരം തട്ടിപ്പിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സാധിക്കുന്നതാണ്.ഇത്തരം വ്യജ സന്ദേശങ്ങൾ ഒരിക്കലും ഷെയർ ചെയ്യരുത്.ഇത്തരം സന്ദേശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത വളരെവലുതാണ് .
വ്യക്തിവിവരങ്ങൾ, സാമ്പത്തിക വിശദാംശങ്ങൾ, പാൻ നമ്പർ മുതലായവ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാൻ ഇതൊരു സ്‌കാമർ ഗെയിം ആയിരിക്കുമെന്ന വസ്തുതയും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിച്ചെടുക്കാനും ഇതിലൂടെ സാധിക്കും.
Read more :
. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റിൽ നിക്ഷേപിക്കാൻ താല്പര്യമുണ്ടോ:നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
. ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്
. സുരക്ഷാ നടപടിക്കൊരുങ്ങി ആർ ബി ഐ:കെവൈസി ദോഷകരമോ
. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ എങ്ങനെ നിക്ഷേപിക്കാം
. ഫിക്സഡ് ഡിപ്പോസിറ്റ് ആണോ? എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം
ഇത്തരം സന്ദേശം വന്നാൽ
നിങ്ങളുടെ ഫോണിലോ മെയിലിലോ അത്തരത്തിലുള്ള ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനോ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുന്നതിനോ പകരം സന്ദേശം ഒഴിവാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് നല്ലത്. കൂടാതെ, അത്തരം തട്ടിപ്പുകളിൽ നിന്ന് അകന്നുനിൽക്കാനും സുരക്ഷിതരായിരിക്കാനും സഹായിക്കുന്നതിന് കൂടുതൽ ആളുകൾക്ക് അത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കുകയും ചെയ്യുക.