ഓഹരി നിക്ഷേപകർക്ക് ഇരട്ട വരുമാനം നേടാൻ ഉള്ള വഴികളാണ് ലാഭ വിഹിതവും ഓഹരി വിലയിലെ മൂല്യവർധനവും.ഓഹരിയിൽ ലാഭവിഹിതം നൽകുന്ന കമ്പനികളിൽ പൊതുവെ പതുക്കെ മാത്രം ആണ് വില വർദ്ധനവ് കാണാൻ കഴിയുക.എന്നാൽ കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ 5 ഓഹരികൾ നിഫ്റ്റിയുടെ റിട്ടേണിനെ മറികടന്ന് 33 ശതമാനത്തിലധികം ഉയർന്നു.ലാഭവിഹിതവും മൂല്യവർധനവും നൽകിയ ഓഹരികൾ ഇതൊക്കെ ആണ്.
കോൾ ഇന്ത്യ
ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കൽക്കരികൾ ഖനനം ചെയ്‌തെടുക്കുന്നു.
വൻകിട താപവൈദ്യുത നിലയങ്ങൾ, സ്റ്റീൽ, സിമന്റ് നിർമാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കൾ.12 മാസത്തിനിടെ 24.50 രൂപയാണ് കോൾ ഇന്ത്യ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകിയത്. വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 389.40 രൂപ പ്രകാരം 6.29 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്. അതേസമയം ഓഹരികൾ ഒരു വർഷത്തിനിടെ 74.4 ശതമാനം റിട്ടേൺ നൽകി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
കേന്ദ്ര സർക്കാറിന് കീഴിലുള്ള എണ്ണ കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലും അതിന്റെ ഉപകമ്പനികളും ചേർന്ന് ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47 ശതമാനം പങ്കാളിത്തമുണ്ട്. 12 മാസത്തിനിടെ 8 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് നിലവിലെ ഓഹരി വിലയായ 143.70 രൂപ പ്രകാരം 5.57 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷത്തിനിടെ ഓഹരി നൽകിയ റിട്ടേൺ 67.7 ശതമാനമാണ്.
read more: റിപ്പബ്ലിക്ക് ദിനത്തിൽ സാമ്പത്തിക ഭദ്രത എങ്ങനെ കൈവരിക്കാം
ഭാരത് പെട്രോളിയം കോർപ്പറേഷൻ
മഹാരത്ന പദവിയുള്ള മറ്റൊരു പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ. മുംബൈ ആസ്ഥാമായി പ്രവർത്തിയ്ക്കുന്ന കമ്പനിക്ക് മുംബൈയിലും കൊച്ചിയിലുമായി രണ്ട് വലിയ റിഫൈനറികളുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണിത്. 12 മാസത്തിനിടെ 25 രൂപ ലാഭവിഹിതം നൽകിയ ഓഹരിയാണ് ഭാരത് പെട്രോളിയം. 474.40 രൂപ വിപണി വിലയുള്ള ഓഹരിക്ക് 5.27 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഓഹരി വില ഒരു വർഷ കാലയളവിൽ 32.9 ശതമാനം മുന്നേറി.
ഓയിൽ ഇന്ത്യ
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം, വികസനം, ഉൽപ്പാദനം, ക്രൂഡ് ഓയിൽ ഗതാഗതം, ദ്രവ പെട്രോളിയം വാതകത്തിന്റെ ഉത്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. 12 മാസത്തിനിടെ കമ്പനി നിൽകിയ ലാഭവിഹിതം 19 രൂപയാണ്.403.10 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 4.71 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷത്തിനിടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 77.8 ശതമാനാണ്.
ഒഎൻജിസി
ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ. ഇന്ത്യയിലെ അസംകൃത എണ്ണ ഉൽപാദനത്തിന്റെ 77 ശതമാനവും പ്രകൃതി വാതക ഉല്പാദനത്തിന്റെ 81 ശതമാനവും ഒഎൻജിസിയുടെ സംഭാവനയാണ്. 12 മാസത്തിനിടെ ഒഎൻജിസി പ്രതിയോഹരി 10.25 രൂപ ലാഭവിഹിതം നൽകി. 234.05 രൂപ വിലയിൽ ലഭ്യമായ ഓഹരിക്ക് 4.38 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. അതേസമയം ഓഹരി ഒരു വർഷത്തിനിടെ 48.8 ശതമാനം റിട്ടേണും നൽകി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
read more: ഈ ബാങ്കിൽ കുറഞ്ഞ പലിശക്ക് 50 ലക്ഷം വരെ പേർസണൽ ലോൺ