റഷ്യയുടേതു 'വിശുദ്ധ യുദ്ധം'; പിന്തുണ പ്രഖ്യാപിച്ച് കിം

google news
North Korea

മോസ്കോ: റഷ്യ പാശ്ചാത്യലോകവുമായി നടത്തുന്നത് വിശുദ്ധ യുദ്ധമാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം.

ഇരുരാജ്യങ്ങള്‍ക്കും സാമ്രാജ്യത്വത്തിനെതിരെ ഒരുമിച്ച് പോരാടാമെന്നു പറഞ്ഞ കിം, റഷ്യയുടെ ദൗത്യങ്ങള്‍ക്ക് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് റഷ്യയുടെ പേരാട്ടമെന്നും കിം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിന് ഉത്തര കൊറിയയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യക്കു പദ്ധതിയുള്ളതായാണ് സൂചന. ഇതിനു പകരം ഭക്ഷ്യസഹായവും തങ്ങളുടെ ആണവ, മിസൈല്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക വിദ്യയുമാണ് ഉത്തര കൊറിയ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

also read.. യൂറോപ്യന്‍ യൂണിയന്റെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ നീക്കം


റഷ്യയുടെ കിഴക്കന്‍ മേഖലയായ വ്ലാദിവോസ്റേറാക്കിലാണ് പുടിനും കിമ്മും കൂടിക്കാഴ്ച നടത്തിയത്. ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് കിം വന്നത് ട്രെയിനിലാണെന്നും വിവരം.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം