×

‘സ്പ്രെഡിങ് ജോയ്’ : ബ്രിട്ടിഷ് പാർലമെന്‍റ് അംഗങ്ങൾക്ക് ആത്മകഥ സമ്മാനിച്ച് ജോയി ആലൂക്കാസ് ചെയർമാൻ

google news
TK9_9613-1024x683

ലണ്ടൻ ∙ സ്പ്രെഡിങ് ജോയ് എന്ന തന്‍റെ ആത്മകഥ ബ്രിട്ടിഷ് പാർലമെന്‍റ് അംഗങ്ങൾക്ക് സമ്മാനിച്ച് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ. ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് (ബി.എസ്.ഐ.സി.സി)യുടെ ആഭിമുഖ്യത്തിൽ പാർലമെന്‍റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മൂന്ന് ബ്രിട്ടിഷ് എംപിമാർക്കും മറ്റ് വിശിഷ്ടാതിഥികൾക്കും ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയി ആലുക്ക വായനക്കാരിൽ  സന്തോഷവും പോസിറ്റീവ് എനർജിയും പടർത്തുന്ന തന്‍റെ ആത്മകഥ സമ്മാനിച്ചത്. ലോകമെങ്ങും പടർന്നു പന്തലിച്ച ജ്വല്ലറി ഗ്രൂപ്പിന്‍റെ വിജയമന്ത്രവും വളർച്ചയുടെ പടവുകളും വിവരിക്കുന്ന ആത്മകഥയുടെ പ്രധാന ഭാഗങ്ങൾ ചടങ്ങിൽ വായിച്ചു. 

സ്കോട്ട്ലൻഡിലെ ലിൻലീത്ത്ഗോവിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമായ മാർട്ടിൻ ഡേ, സൌത്താൾ എംപി വീരേന്ദ്ര ശർമ്മ, ഈസ്റ്റ്ഹാം എംപി സ്റ്റീഫൻ ടിംസ് എന്നിവർക്കാണ് ജോയ് ആലൂക്ക ആത്മകഥ സമ്മാനിച്ചത്. ബ്രിട്ടണിലെ ബംഗ്ലാദേശ് കമ്മ്യൂണിറ്റിയെ പ്രതിനീധീകരിച്ചെത്തിയ ബർണോസ് ഉദിനും ശ്രദ്ധേയ സാന്നിധ്യമായി.  ഇന്ത്യൻ വംശജർ ഏറെ തിങ്ങിപ്പാർക്കുന്ന സൗത്താളിൽ പുതിയ ഷോറും തുറക്കാനുള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പിന്‍റെ ശ്രമങ്ങളെ വീരേന്ദ്ര ശർമ്മ എംപി ശ്ലാഘിച്ചു. ജോയ് ആലൂക്കാസിന്‍റെ രണ്ട് ഷോറൂമുകൾ സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കുന്നതിലുള്ള അഭിമാനം പങ്കുവച്ചായിരുന്നു ഈസ്റ്റ്ഹാം എംപി സ്റ്റീഫൻ ടിംസിന്‍റെ പ്രസംഗം. സമാനമായ സാധ്യതകൾക്ക് സ്കോട്ട്ലൻഡിനെയും വേദിയാക്കണമെന്ന് മാർട്ടിൻ ഡേയും നിർദേശിച്ചു. ഗുണമേന്മയുള്ള സ്വർണാഭരണങ്ങളോട് സ്കോട്ടീഷ് ജനതയ്ക്കുള്ള താൽപര്യം ചൂണ്ടിക്കാട്ടിയായിരുന്നു എംപിയുടെ അഭ്യർഥന. 

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി –യുകെ ഡപ്യൂട്ടി ഡയറക്ടർ തനു കുര്യൻ, പ്രസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ മോഡറേറ്ററായിരുന്ന അനുശ്രീ നായരും പുസ്തകത്തെക്കുറിച്ച് വിവരിച്ചു. 11 രാജ്യങ്ങളിലായി 160 ഷോറൂമുകൾ ഉള്ള ആലൂക്കാസ് ഗ്രൂപ്പിന്‍റെ വളർച്ചയും വികാസവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചായിരുന്നു ചെയർമാന്‍റെ വാക്കുകൾ. നേരത്തെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാൻ തന്‍റെ ആത്മകഥ സമ്മാനിച്ചിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags