ശശി തരൂർ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോൽഘാടനത്തിനു മുഖ്യ അതിഥി

google news
sasi tharoor

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനോൽഘാടന പ്രോഗ്രാമിന് ശശി തരൂർ എം പി മുഖ്യ അതിഥി.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 പി എം നു സംഘടിപ്പിചിരിക്കുന്നത് പുതിയ ഭരണസമിതിക്കു വിജയാശംസകളും അനുമോദനങ്ങളും അറിയിക്കുന്നതായി ശശി തരൂർ എം പി അറിയിച്ചു

ജേക്കബ് കുടശനാട് (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി), തോമസ് ചെല്ലേത് (ട്രെഷറർ), ബൈജു ഗോപിനാഥൻ (വൈസ് പ്രസിഡന്റ് അഡ്മിൻ) എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ പുതിയ ഭരണ സമിതി ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫറൻസ് വേദിയാക്കിയാണ് നിലവിൽ വന്നത്

ഗ്ലോബൽ നേതാക്കളോടൊപ്പം, അമേരിക്കയിലെ എല്ലാ പ്രൊവിൻസ് പ്രതിനിധികളും പ്രവർത്തനോൽഘാടന പ്രോഗ്രാമിൽ സജീവ സാന്നിധ്യമായിരിക്കും ഗസ്റ്റ് ഓഫ് ഓണറായി പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം ഫെലിസിറ്റേഷൻ അഡ്രസ് നൽകും.

also read.. നിപയില്‍ കേരളത്തിന് ആശ്വാസം; 42 സാംപിളുകള്‍ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; നിപ ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

ഹരി നമ്പൂതിരി , ഷാന മോഹൻ എന്നിവർ എം സി കർത്തവ്യം നിർവഹിക്കും സെപ്റ്റംബർ 16 പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അമേരിക്ക റീജിയൻ ഭാരവാഹികൾ അറിയിച്ചു.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags