×

ഐ ലീഗ്: ഗോകുലം ഇന്ന് ലജോങ്ങിനെ നേരിടും

google news
gn
 കോഴിക്കോട്: ഐ ലീഗ് ഫേസ് ടുവിലെ ആദ്യമത്സരം ഗംഭീരമാക്കിയ ഗോകുലം കേരള എഫ്.സി തിങ്കളാഴ്ച ഷില്ലോങ് ലജോങ് എഫ്.സിയെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിന് നടക്കുന്ന മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. രണ്ടാം സ്ഥാനത്തുള്ള റിയൽ കശ്മീരുമായി പോയന്റ് നിലയിൽ ഒപ്പമെത്താൻ മലബാറിയൻസിന് വിജയം സഹായിക്കും. 20 പോയന്റുമായി നാലാം സ്ഥാനത്തുള്ള ഗോകുലം കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്റർ കാശിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആവേശത്തിലാണ്.

           ക്യാപ്റ്റൻ അലക്സ് സാഞ്ചസും മലയാളി താരം അഭിജിത്തും നിക്കോളയും സ്പാനിഷ് പ്ലെയറായ ജോനാഥൻ വിയേരയും സെർബിയൻ താരം മാറ്റിജ ബബോവിച്ചും മികച്ച ഫോമിലുള്ളതാണ് ഗോകുലം പ്രതീക്ഷ. ഈ സീസണിൽ 13 ഗോളുകൾ നേടിയ ലീഗിലെ ടോപ് സ്‌കോററായ അലക്‌സ് സാഞ്ചസിന്റെ പ്രകടനം ശ്രദ്ധേയമാണ്. ടീമിന്റെ ആക്രമണശേഷി വർധിപ്പിക്കുന്നതിന്, ജോനാഥൻ വിയേര, ബാബോവിച്, നിക്കോള സ്റ്റോജനോവിച് തുടങ്ങിയ പുതിയ വിദേശ കളിക്കാരെ ഗോകുലം കൊണ്ടുവന്നിരുന്നു. ഹോം ഗ്രൗണ്ട് അഡ്വാന്റേജും നവീകരിച്ച സ്ക്വാഡും ഉള്ളതിനാൽ, തങ്ങളുടെ ആരാധകർക്കു മുന്നിൽ മറ്റൊരു നിർണായക വിജയം ഉറപ്പാക്കാൻ ഗോകുലം ശ്രമിക്കും. 

Read also: കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ

വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി

 ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ

 ഇൻഡ്യ സഖ്യം ശക്തം: തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടും; സചിൻ പൈലറ്റ്

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags