×

വ​നി​ത പ്രീ​മി​യ​ർ ട്വ​ന്‍റി 20 ക​പ്പി​ൽ ഒ​മാ​ൻ ഇ​ന്ന്​ ജ​പ്പാ​നെ നേ​രി​ടും

google news
nhg
മ​സ്ക​ത്ത്​: എ.​സി.​സി വ​നി​ത പ്രീ​മി​യ​ർ ട്വ​ന്‍റി20 ക​പ്പി​ന്​ ശ​നി​യാ​ഴ്ച മ​ലേ​ഷ്യ​യി​ൽ തു​ട​ക്ക​മാ​കും. ഒ​മാ​ൻ അ​ട​ക്കം പ​തി​നാ​റു ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഗ്രൂ​പ്​ എ​യി​ൽ കു​വൈ​ത്ത്, സിം​ഗ​പ്പൂ​ർ, മ്യാ​ൻ​മ​ർ, താ​യ്​​ല​ൻ​ഡ്​ ടീ​മു​കളാ​ണു​ള്ള​ത്. ഗ്രൂ​പ്​ ബി​യി​ലാ​ണ്​ ഒ​മാ​ൻ. ചൈ​ന, ജ​പ്പാ​ൻ, യു.​എ.​ഇ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ടീ​മു​ക​ൾ. ഗ്രൂ​പ്​ സി​യി​ൽ ബ​ഹ്​​റൈ​ൻ, ഇ​ന്തോ​നേ​ഷ്യ, ഖ​ത്ത​ർ, മ​ലേ​ഷ്യ​യും ഡി​യി​ൽ ഭൂ​ട്ടാ​ൻ, ഹോ​ങ്കോ​ങ്, മാ​ലി​ദ്വീ​പ്, നേ​പ്പാ​ൾ എ​ന്നി​വ​യാ​ണു​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​

     ഗ്രൂ​പ്പി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കും. ഫൈ​ന​ലി​ലെ​ത്തു​ന്ന ര​ണ്ട്​ ടീ​മു​ക​ൾ ഈ​വ​ർ​ഷ​ത്തെ എ.​സി.​സി വ​നി​ത ട്വ​ന്‍റി 20 ഏ​ഷ്യാ ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടും. ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ജ​പ്പാ​നെ നേ​രി​ടും. മ​റ്റ്​ മ​ത്സ​ര​ത്തി​ൽ മ്യാ​ന്മാ​ർ താ​യ്​​ല​ൻ​ഡി​നെ​യും ​കു​വൈ​ത്ത്​ സിം​ഗ​പ്പൂ​രി​നെ​യും ചൈ​ന യു.​എ.​ഇ​യെ​യും മ​ലേ​ഷ്യ ഇ​ന്തോ​നേ​ഷ്യ​യേ​യും ബ​ഹ​റൈ​ൻ ഖ​ത്ത​റി​നെ​യും ഹോ​ങ്കോ​ങ്​ നേ​പ്പാ​ളി​നെ​യും ഭൂ​ട്ടാ​ൻ മാ​ലി​ദ്വീ​പി​നെ​യും നേ​രി​ടും.

       പ​രി​ച​യസ​മ്പ​ന്ന​യാ​യ പ്രി​യ​ങ്ക മെ​ൻ​ഡോ​ങ്ക​യാ​ണ്​ ഒ​മാ​നെ ന​യി​ക്കു​ക. അ​ക്ഷ​ദ ഗു​ണ​ശേ​ഖ​ർ ആ​ണ്​ വൈ​സ്​ ക്യാ​പ്​​റ്റ​ൻ. ഏ​ഴ് ആ​ഴ്ച​യോ​ള​മു​ള്ള ക്യാ​മ്പി​നും പ​രി​ശീ​ല​ന​ത്തി​നും ​ശേ​ഷ​മാ​ണ്​ ഒ​മാ​ൻ ടീം ​ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ടീം ​മി​ക​ച്ച പ്രകട​നം കാ​ഴ്ച​വെ​ക്കു​മെ​ന്ന്​ കോ​ച്ച് ദ​മി​ത്ത് വാ​റു​സ​വി​താ​ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

      ഒ​മാ​ൻ സ്‌​ക്വാ​ഡ്: പ്രി​യ​ങ്ക മെ​ൻ​ഡോ​ങ്ക (ക്യാ​പ്റ്റ​ൻ), അ​ക്ഷ​ദ ഗു​ണ​ശേ​ഖ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), സി​ന്തി​യ സ​ൽ​ദാ​ൻ​ഹ, സാ​ക്ഷി ഷെ​ട്ടി, നി​ത്യ ജോ​ഷി, തൃ​പ്തി പാ​വ്‌​ഡെ, അ​ലി​ഫി​യ സെ​യ്ദ്, സാ​നി​ഇ സെ​ഹ്‌​റ, സ​മീ​റ ഖാ​ൻ, ശ്രേ​യ പ്ര​ഭു, അ​മാ​ൻ​ഡ ഡി​കോ​സ്റ്റ, സു​ഷ​മ ഷെ​ട്ടി, സ​ഹ​ന ജീ​ലാ​നി.

Read also: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ: ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും

 ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ന് ഖ​ത്ത​ർ x ജോ​ർ​ഡ​ൻ കി​രീ​ട​പ്പോ​രാ​ട്ടം

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്

ഫുട്ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലയും വരുന്നു: എതിർത്ത് ഫിഫ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags