×

ഇംഗ്ലണ്ടിനെതിരായ 3-ാം ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോർട്ട്

google news
bv
 രാജ്‌കോട്ട്:  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് തിരിച്ചടി. സ്റ്റാർ ബാറ്റർ കെ.എൽ രാഹുൽ പരിക്ക് മൂലം രാജ്‌കോട്ടില്‍ 15-ാം തീയതി ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ കളിച്ച രാഹുല്‍ രണ്ടാം മത്സരത്തില്‍ കളിച്ചിരുന്നില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാല്‍ മൂന്നാം ടെസ്റ്റിലും താരം പുറത്തിരിക്കും. രാഹുൽ കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം സെലക്ടര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

          അതേസമയം, 15-ാം തീയതി രാജ്‌കോട്ടില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കർണാടക ടീമിൽ രാഹുലിന്റെ സഹതാരവും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ട്. രഞ്ജി ട്രോഫിയിലും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിനൊപ്പവും മികച്ച പ്രകടനം പുറത്തെടുത്തതാണ് ദേവ്ദത്തിന് തുണയായത്. കെഎല്‍ രാഹുല്‍ നയിക്കുന്ന ഐ.പി.എല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിലാണ് ദേവ്ദത്ത് പടിക്കൽ കളിക്കുന്നത്.

         രാഹുലിനൊപ്പം ഹൈദരാബാദ് ടെസ്റ്റില്‍ പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയേയും കായികക്ഷമത വീണ്ടെടുത്താൻ മാത്രമേ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ബി.സി.സി.ഐ അറിയിച്ചു.

Read also: കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ഒപ്പത്തിനൊപ്പം

 ബംഗാളിനെതിരെ 109 റൺസ് വിജയം സ്വന്തമാക്കി കേരളം

 രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് കെ​ജ്രി​വാ​ളും ഭ​ഗ​വ​ന്ത് മാ​നും

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags