×

കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ഒപ്പത്തിനൊപ്പം

google news
bv
കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി മത്സരത്തിൽ ആദ്യപകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിലാണ്.

     ബ്ലാസ്റ്റേഴ്സിനായി പ്രതിരോധ താരം മിലോസ് ഡ്രിൻസിചും പഞ്ചാബിനായി കൊളംബിയൻ താരം വിൽമർ ജോർഡനുമാണ് ഗോൾ നേടിയത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. 39ാം മിനിറ്റിൽ കോർണറിൽനിന്നെത്തിയ പന്ത് ഗോളി തട്ടിയകറ്റിയത് നേരെ ബോക്സിനുള്ളിലുണ്ടായിരുന്ന ഡ്രിൻസിചിന്‍റെ കാലിൽ.

      മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ദിമിത്രി ഡയമന്റകോസ്-ഫെദോർ ചെർണിച് എന്നിവരെ മുന്നിൽനിർത്തിയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. അവസാന മത്സരത്തിൽ ഒഡീഷയിൽ നിന്നേറ്റ മുറിവുണക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് സ്വന്തം കാണികൾക്കു മുന്നിൽ ജയം അനിവാര്യമാണ്.

      എവേ മത്സരത്തിൽ പഞ്ചാബിനെ 1–0ന് ബ്ലാസ്റ്റേഴ്സ് തോൽപിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയെ 3-1ന് കീഴടക്കിയ വീര്യവുമായാണ് പഞ്ചാബ് കളിക്കുന്നത്. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂപ്പർതാരം അഡ്രിയാൻ ലൂണ കളി കാണാൻ ഗാലറിയിലുണ്ട്.

Read also: ബംഗാളിനെതിരെ 109 റൺസ് വിജയം സ്വന്തമാക്കി കേരളം

 രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് കെ​ജ്രി​വാ​ളും ഭ​ഗ​വ​ന്ത് മാ​നും

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക