ഗൂഗിൾ പേ ആപ്പിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾ കുറച്ചു നാളായി നിലനിൽക്കുന്നുണ്ട്. ആപ്പിന്റെ പ്രധാന മാർക്കറ്റായ യുഎസിൽ ഇത് പ്രവർത്തനം നിർത്തുകയാണെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഗൂഗിൾ പേ പ്രവർത്തനം നിർത്തുമോ, ഇനിയും തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ ഗൂഗിൾ വാലറ്റ് ചർച്ചകളിൽ ഇടം നേടുകയാണ്. ഗൂഗിൾ പേ വാലറ്റ് യുഎസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൂടുതൽ ജനപ്രിയമാണ്. ഇ-കൊമേഴ്‌സ് കമ്പനികളിലും റീട്ടെയ്ൽ സ്‌റ്റോർ ശൃംഖലകളിലും എല്ലാം ഡിജിറ്റൽ വാലറ്റുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. അതിന് കാരണം അവയുടെ ചില പ്രധാന സവിശേഷ ആനുകൂല്യങ്ങൾ തന്നെയാണ്.
- Read More…….
- ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ? വിറ്റാമിൻ എയുടെ അപര്യാപ്തതയാകാം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കു
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- ശരീരത്തിലെ നീർക്കെട്ടും, കൈകാലുകളിലെ മരവിപ്പും ഈ ലക്ഷണങ്ങൾ തള്ളി കളയരുത്: വൃക്കകൾ അപകടത്തിലായേക്കാം
- വായ് നാറ്റം അപകടകാരിയാണ്; വരാനിരിക്കുന്ന രോഗങ്ങളുടെ സൂചന കൂടിയാണ് ഇവ
- അശ്വഗന്ധ: പുരുഷന്മാർക്കും, സ്ത്രീകൾക്കും ഒരു പോലെ ഗുണം ചെയ്യും; ഇത് ആയുർവേദത്തിലെ മികച്ച ഔഷധം
മൊബൈൽ പേമെന്റുകൾ സ്വീകരിക്കുന്ന ബിസിനസുകാർക്കും ഉപയോക്താക്കൾക്കും ഒക്കെ ഒരുപോലെ പ്രിയങ്കരമാണ് ഇത്തരം വാലറ്റുകൾ. പേടിഎം പോലുള്ള വാലറ്റുകൾക്ക് സമാനമായി തന്നെയാണ് ഗൂഗിൾ വാലറ്റിന്റെയും പ്രവർത്തനം. അത്രയധികം വ്യാപകമായി ഈ വാലറ്റ് സംവിധാനം ഉപയോഗിക്കപ്പെടാൻ ഏറ്റവും വലിയ കാരണം ഉപയോഗിക്കാനുള്ള എളുപ്പം തന്നെയാണ്. വിദേശരാജ്യങ്ങളിൽ മാത്രമല്ല ഇനി ഇന്ത്യയിലും വാലറ്റുകളുടെ കാലമാണ് വരുന്നത്.