സിനിമാ നടന്‍ റോബര്‍ട്ട് ഡി നീറോ പെരുത്തു ഹാപ്പിയാണ്. എണ്‍പതാം വയസ്സിലും കുഞ്ഞുണ്ടായിരിക്കുന്നു. തന്റെ എഴാമത്തെ കുട്ടിയാണ് ഈ വയസ്സാംകാലത്ത് വലിയ സന്തോഷത്തിന് വകനല്‍കുന്നത്. അച്ഛനെന്ന വികാരം ഈ കുഞ്ഞുമകളുടെ മുഖത്തു നോക്കുമ്പോള്‍ തുള്ളിത്തുളുമ്പുകയാണെന്ന് നീറോ പറയുന്നു.
മുത്തച്ഛന്റെ പ്രായത്തില്‍ അച്ഛനാകുന്നതില്‍ മാത്രമല്ല, മുത്തച്ഛനുമാണ് നീറോ. ആദ്യഭാര്യയിലെ ആദ്യ മക്കള്‍ക്കും മക്കളുണ്ട്. തന്റെ മൂത്തമകന് 51 വയസ്സ് പ്രായമുണ്ട്. രണ്ടാമത്തെ മകന് 46 വയസ്സുണ്ട്. രണ്ടാമത്തെ ഭാര്യയില്‍ ഇരട്ടക്കുട്ടികളുണ്ട്.
രണ്ടുതവണ ഓസ്‌കര്‍ അവാര്‍ഡ് കിട്ടിയ നടനാണ് നീറോ. ഗോഡ്ഫാദര്‍ പാര്‍ട്ട് 2 സിനിമയിലെ സഹനടനുള്ള ഓസ്‌കറാണ് നീറോയ്ക്ക് ഒടുവില്‍ കിട്ടിയത്. കഴിഞ്ഞ വര്‍ഷം തന്റെ ഒരു സിനിമയുടെ ആദ്യഷോയ്ക്ക് എത്തിയപ്പോഴാണ് താന്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നു എന്ന രഹസ്യം വെളിപ്പെടുത്തിയത്. പുതിയ കാമുകിയിലാണ് കുഞ്ഞുണ്ടായിരിക്കുന്നത്.