ഖർത്തൂം: കഴിഞ്ഞ ഏപ്രിൽ 15 മുതൽ സുഡാൻ സൈന്യവും ആർ എസ് എഫ് എന്ന അർദ്ധസൈന്യവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ യുവജനങ്ങൾ ഉൾപ്പെടെ പോരാട്ടത്തിന് കഴിവുള്ള എല്ലാവരും ചേരണമെന്ന് സൈന്യം. അടുത്തുള്ള സൈനിക ഓഫിസിൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം.
Read More: ആയിരം രൂപയ്ക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ ഇറക്കി ജിയോ
തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വ്യോമാക്രമണം ആരംഭിച്ചു. നഗരത്തിന്റെ കിഴക്ക് കനത്ത പീരങ്കികളും ഉപയോഗിച്ചു. ബഹ്‌രി നഗരത്തിൽ സുഡാനീസ് സൈനിക യുദ്ധവിമാനം തകർത്തതായി ആർഎസ്എഫ് പറഞ്ഞു. ഗ്രേറ്റർ ഖാർത്തൂം ഉൾപ്പെടുന്ന മൂന്ന് നഗരങ്ങളിൽ ഒന്നാണ് ബഹ്‌രി, ഖർത്തൂം നോർത്ത് എന്നും അറിയപ്പെടുന്നു.
ശമനം കാണാത്ത ഈ പോരാട്ടത്തിൽ 3000 പേരിൽ അധികം കൊല്ലപ്പെട്ടു എന്നാണ് കണക്ക്. 25 ലക്ഷത്തോളം പേർ അഭയാർഥികളായി. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ പറയുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് പരിശീലനം നൽകണമെന്ന് തിങ്കളാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തിറക്കിയ അറിയിപ്പിൽ സൈന്യം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം