Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചെനാബിലെ അത്ഭുത സ്ത്രീ ?: ഈഫല്‍ ടവറിനും മുകളിലൂടെ ഇന്ത്യയുടെ ലോകോത്തര അടയാളം; ആരാണ് മാധവി ലത ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 9, 2025, 03:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയെ ലോക രാജ്യങ്ങള്‍ ഉറ്റു നോക്കുകയാണ്. എല്ലാ മേഖലയിലും ഇന്ത്യയുടെ കുതിച്ചു ചാട്ടം അത്ഭുതാവഹമായി മാറിയിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുണ്ടായ മാറ്റത്തില്‍ ഇന്ത്യയുടെ വികസനവും പ്രതിരോധവുമാണ് ലോകചര്‍ച്ച. അതിനിടയിലാണ് ഇന്ത്യയുടെ മഹാത്ഭുതങ്ങളില്‍ ഒന്നായ ചെനാബ് റെയില്‍വേ പാലം രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പക്ഷെ, ചെനബ് പാലം രാജ്യത്തിന് അഭിമാനമായി തീരുമ്പോള്‍ മറ്റൊരു പേര് കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ജി. മാധവി ലത എന്ന വനിതാ എഞ്ചിനീയറുടെ പേരാണത്.

പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ ഭീകരവാദികളുടെ ലക്ഷ്യം പുരുഷന്‍മാരെ മാത്രമായിരുന്നു. മതം ചോദിച്ച് അവര്‍ നിഷ്‌ക്കരുണം വെടിവെച്ചിട്ടതെല്ലാം പുരുഷന്‍മാരെയാണ്. സ്ത്രീകളെ കൊല്ലാതെ വിടുകയും ചെയ്തു. ഇതിലൂടെ സുമംഗലികളെ വിധവകളാക്കുകയായിരുന്നു ചെയ്തത്. ഇതിനു പ്രതികാരം തീര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സൈനിക തിരിച്ചടിക്ക് പേരിട്ടത് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. ഈ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ നിയോഗിച്ചത് രണ്ട് വനിതാ സൈനിക ഓഫീസര്‍മാരെയും. ഇതും ലോകത്തിനു മുമ്പില്‍ ഇന്ത്യ വെച്ച മറ്റൊരു അടയാളമായിരുന്നു. സ്ത്രീകളെ വിധവകളാക്കിയവര്‍ക്ക് തിരിച്ചടി നല്‍കുന്നത് ഇന്ത്യയിലെ സ്ത്രീകള്‍ തന്നെയായിരിക്കും എന്നതായിരുന്നു ഇതിന്റെ അര്‍ത്ഥം.

ഇപ്പോഴിതാ ചെനാബ് റെയില്‍വേ പാലം എന്ന വിസ്മയത്തിനു പിന്നിലും ഒരു വനിതയാണ് ഹൈലൈറ്റ്. അവര്‍ നീണ്ട 17 വര്‍ഷമാണ് ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു പിന്നാലെ ചെലവിട്ടത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രൊഫസറായ മാധവി ലത ചെനാബ് പാലം പദ്ധതിയില്‍ ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടിയതാണ്. 1486 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ചെനാബ് പാലം നിര്‍മാണത്തിന് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തി.

പ്രതികൂല സാഹചര്യങ്ങള്‍ക്കൊടുവിലും ചെനാമ്പ് പാലം പണിതുയര്‍ത്തിയതില്‍ മാധവി ലതയുടെ പങ്ക് നിര്‍ണായകമാണ്. മാധവി 2005 മുതല്‍ ചെനാബ് പദ്ധതിയുടെ ഭാഗമാണ്. റോക്ക് എന്‍ജിനീയറിങ് വിദഗ്ദ്ധയായ ലത പാലത്തിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും നിര്‍ണായക ഉപദേശകയായി. സ്ഥലത്തെ ഭൂപ്രകൃതി, പാറകളുടെ ഘടന, പാറകളുടെ ഉറപ്പ് തുടങ്ങിയ പ്രതിസന്ധികള്‍ പരിഹരിക്കാനും തിരിച്ചറിയാനും ലതയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യം വളരെയധികം സഹായകകരമായി. പരമ്പരാഗത നിര്‍മ്മാണ രീതികളില്‍ നിന്ന് വ്യത്യസ്തമായി ‘ഡിസൈന്‍ ആസ് യു ഗോ’ എന്ന സമീപനമാണ് നിര്‍മ്മാണത്തില്‍ സ്വീകരിച്ചതെന്ന് ലത പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്തത്. 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലിങ്കിന്റെ (യുഎസ്ബിആര്‍എല്‍) ഭാഗമായ ഈ പദ്ധതി 2003 ല്‍ അംഗീകരിക്കപ്പെട്ടു. പാലത്തിന്റെ കരാറുകാരായ അഫ്കോണ്‍സുമായി ചേര്‍ന്ന്, ഭൂപ്രകൃതി ഉയര്‍ത്തുന്ന തടസ്സങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഘടനയുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മ്മാണം എന്നിവയില്‍ ജി മാധവി ലത പ്രവര്‍ത്തിച്ചു.

  • ആരാണ് ജി മാധവി ലത?

ഡോ. ലത 1992-ല്‍ ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് പൂര്‍ത്തിയാക്കി, അവിടെ നിന്ന് ഡിസ്റ്റിംഗ്ഷനോടെ ഒന്നാം ക്ലാസ് നേടി. വാറങ്കലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെക് വിദ്യാര്‍ത്ഥിനിയായിരിക്കെ സ്വര്‍ണ്ണ മെഡല്‍ നേടി. ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗിലായിരുന്നു അവരുടെ സ്‌പെഷ്യലൈസേഷന്‍. ഡോ. ലത 2000ല്‍ ഐഐടി-മദ്രാസില്‍ നിന്ന് ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. വര്‍ഷങ്ങളായി, അവര്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 2021ല്‍, ഇന്ത്യന്‍ ജിയോ ടെക്‌നിക്കല്‍ സൊസൈറ്റിയുടെ മികച്ച വനിതാ ജിയോ ടെക്‌നിക്കല്‍ ഗവേഷക അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു. 2022ല്‍ ഇന്ത്യയിലെ സ്റ്റീമിലെ മികച്ച 75 വനിതകളില്‍ ഒരാളായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

  • ചെനാബ് പാലം പദ്ധതിയിലെ പങ്ക്

ചെനാബ് പാലത്തിന്റെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, കാലാവസ്ഥ, വിദൂര സ്ഥാനം എന്നിവ കാരണം ആ മേഖലയില്‍ നിര്‍മ്മാണം ബുദ്ധിമുട്ടുള്ള ഒരു ശ്രമമായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടക്കാന്‍ ഡോ. ലതയുടെ സംഘം ‘നിങ്ങള്‍ പോകുന്നതുപോലെ രൂപകല്‍പ്പന ചെയ്യുക’ എന്ന സമീപനം സ്വീകരിച്ചു. ആദ്യകാല സര്‍വേകളില്‍ വ്യക്തമല്ലാത്ത, പൊട്ടുന്ന പാറകള്‍, മറഞ്ഞിരിക്കുന്ന ദ്വാരങ്ങള്‍, വ്യത്യസ്തമായ പാറ സവിശേഷതകള്‍ തുടങ്ങിയ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തത്സമയം നവീകരിക്കുക എന്നതായിരുന്നു ഇതിനര്‍ത്ഥം.

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

നിര്‍മ്മാണ വേളയില്‍ കണ്ടെത്തിയ യഥാര്‍ത്ഥ പാറക്കൂട്ട സാഹചര്യങ്ങളെ മറികടക്കാന്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകളും ഡിസൈന്‍ പരിഷ്‌കാരങ്ങളും സംഘം നടത്തി. സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി പാറ നങ്കൂരങ്ങളുടെ രൂപകല്‍പ്പനയെയും സ്ഥാനത്തെയും കുറിച്ചുള്ള ഉപദേശം ഡോ. ലതയുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ജിയോ ടെക്‌നിക്കല്‍ ജേണലിന്റെ വനിതാ പ്രത്യേക ലക്കത്തില്‍ ‘ഡിസൈന്‍ ആസ് യു ഗോ: ദി കേസ് സ്റ്റഡി ഓഫ് ചെനാബ് റെയില്‍വേ ബ്രിഡ്ജ്’ എന്ന തലക്കെട്ടില്‍ അവര്‍ അടുത്തിടെ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. പാലത്തിന്റെ രൂപകല്‍പ്പന തുടര്‍ച്ചയായി എങ്ങനെ വികസിച്ചുവെന്ന് ഈ പ്രബന്ധം വിവരിക്കുന്നു. മൊത്തത്തിലുള്ള ഘടന, സ്ഥാനം, തരം എന്നിവ മാത്രമാണ് സൈറ്റിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഏക സ്ഥിരാങ്കങ്ങള്‍.

  • ചെനാബ് പാലത്തെക്കുറിച്ച്

1,486 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചെനാബ് പാലത്തെ ‘സമീപകാല ചരിത്രത്തില്‍ ഇന്ത്യയിലെ ഏതൊരു റെയില്‍വേ പദ്ധതിയും നേരിടുന്ന ഏറ്റവും വലിയ സിവില്‍ എഞ്ചിനീയറിംഗ് വെല്ലുവിളി’ എന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. 359 മീറ്റര്‍ നീളമുള്ള പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ഈ പദ്ധതി കാശ്മീര്‍ താഴ്വരയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

CONTENT HIGH LIGHTS; The Wonder Woman of Chenab?: India’s world-class symbol, even higher than the Eiffel Tower; Who is Madhavi Lata?

Tags: MADHAVI LATHAWHO IS MADHAVI LATHAചെനാബിലെ അത്ഭുത സ്ത്രീ ?ഈഫല്‍ ടവറിനും മുകളിലൂടെ ഇന്ത്യയുടെ ലോകോത്തര അടയാളംആരാണ് മാധവി ലത ?ANWESHANAM NEWSCHENAB RAILWAY BRIDGEEEFAL TOWER

Latest News

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies