Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സി.പി.എം നന്നാകുമോ?: തോമസ് ഐസക്കിന്റെ പടിയിറക്കം; ആദ്യ ചുവട് സെക്രട്ടേറിയറ്റില്‍ നിന്നും, പാര്‍ട്ടിയില്‍ ഇനി എത്ര ദൂരം ?; പകരം കയറിയവര്‍ 9 പേര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 15, 2026, 03:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ദേശം എന്തായിരുന്നു എന്ന് സി.പി.എം നേതാക്കള്‍ വിശദീകരിക്കുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. അതായത്, സി.പി.എമ്മിനെ നേരേയാക്കാന്‍, ജനങ്ങളുടെ പക്ഷത്താക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. കാരണം, പാര്‍ട്ടി ഇപ്പോള്‍ ഒരു വിപുലീകൃത സംവിധാനത്തിന് ആലോചിച്ചതിന് ഒരേയൊരു കാര്യം മാത്രമേയുള്ളൂ. അത് പാര്‍ലമെന്ററി തോല്‍വിയാണ്. അതും അമ്പേയുള്ള പരാജയം. പാര്‍ട്ടിക്കോ പാര്‍ട്ടിക്കമ്മിറ്റികള്‍ക്കോ ഒന്നും സംഭവിച്ചിട്ടുമില്ല, നേതാക്കള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. അപ്പോള്‍ ഭരണം നഷ്ടമാക്കിയ എന്തോ ഒരു ഘടകം പാര്‍ട്ടിക്കുള്ളില്‍ കടന്നു കൂടിയെന്നു വേണം മനസ്സിലാക്കാന്‍. അതെന്താണെന്ന് കണ്ടെത്താനും, അതിനെ തിരിച്ചറിഞ്ഞ് ചികിത്സിക്കാനും, ഭേദപ്പെടുത്താനുമാണ് വിപുലീകൃത ട്രീറ്റ്‌മെന്റ് എന്നാണ് ജനങ്ങള്‍ കരുതിയത്.

കേരളത്തില്‍ ഭരണമില്ലെങ്കില്‍ ഇന്ത്യയില്‍ സി.പി.എമ്മില്ല എന്നാണര്‍ത്ഥം. അപ്പോള്‍ ഭരമം അനിവാര്യമാണ്. അത്യാവശ്യവുമായിരുന്നു. പക്ഷെ, അത് നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് തിരിച്ചടിയേറ്റപ്പോള്‍ കേരളമായിരുന്നു മാതൃക. എന്നാല്‍, അതും ഇല്ലാതായിരിക്കുന്നു. ഇന്നീ പാര്‍ട്ടി ലോകമാകെ ശോഭിക്കുന്നില്ല എന്ന തിരിച്ചറിവാണ് വിപുലീകൃതം എന്ന വാക്കിലേക്ക് സി.പി.എമ്മിനെ വലിച്ചിഴച്ചത്. കോഴിക്കോട് വിപുലീകൃത യോഗം ചേരുമ്പോള്‍ അതില്‍ രണ്ടജണ്ടകളുണ്ട്. ഒന്ന് പ്രിതനിധികള്‍ക്കും മാധ്യമങ്ങള്‍ക്കും വെളിവാകുന്ന അജണ്ട. രണ്ടാമത്തേത് സി.പി.എമ്മിന് ഒന്നം സംഭവിച്ചിട്ടില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനും, നേതാക്കളെ സംരക്ഷിക്കാനും, ചിലരെ വെട്ടി വീഴ്ത്താനുമുള്ള അജണ്ട. ഇങ്ങനെ നടപ്പാക്കാനും, നടപ്പാക്കിയാലും അണികള്‍ അറിയാതിരിക്കാനുമുള്ള അജണ്ടകലുമായി കോഴിക്കോടേക്ക് വണ്ടി കയറിയ സഖാക്കള്‍ പാര്‍ട്ടിയെ നന്നാക്കുമെന്ന വ്യാമോഹം വെച്ചു പുലര്‍ത്തണ്ട്.

കേരളത്തിലെ സി.പിയ.എമ്മിനെ രണ്ടായി തിരിക്കാനേ നിര്‍വാഹമുള്ളൂ. നോക്കൂ, വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കു ശേഷമുള്ള സി.പി.എമ്മും, അതിനു മുമ്പുള്ള സംസ്ഥാന കമ്മിറ്റിയും. വരാനിരിക്കുന്നത്, നേരത്തേതിനേക്കാള്‍ ഭീകരമാകാനേ വഴിയുള്ളൂ. കാരണം, ഭരണം കൈവിട്ടതോടെ നിയന്ത്രണം വിട്ട നേതാക്കളാണ് ഒട്ടുമിക്കപേരും. പറയുന്നതെല്ലാം സൈദ്ധാന്തികവും, താത്വികവുമായ വിശദീകരണങ്ങളും വിശകലനങ്ങളുമാണെന്നാണ് ധാരണ. എന്നാല്‍, സാധാരണ ജനങ്ങളില്‍ നിന്നും എത്രയോ ദൂരെയാണ് ഈ സഖാക്കളെന്ന തിരിച്ചറിവ് ആര്‍ക്കാമുള്ളത്. അല്‍പ്പമെങ്കിലും ബോധമുള്ളവര്‍ തിരുത്തുമെന്നോ, തിരത്തണമെന്നോ പറഞ്ഞു പോയാല്‍ അതാണ് വലിയ തെറ്റെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. നോക്കൂ, തോമസ് ഐസക്കിനെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ഇത് തോമസ് ഐസക്കിന്റെ പടിയിറക്കത്തിന്റെ ആദ്യ സുചകമാണ്. ഇനി കയറി വരാനോ നില്‍ക്കുന്നിടത്ത് സുരക്ഷിതമായി നില്‍ക്കാനോ കഴിയില്ല. ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ചവിട്ടേറ്റ് നിലത്തു വീഴും. പിടിമുറുക്കിയത് ആരാണ്. തിരുത്തിയോ, എന്താണ് തിരുത്തിയത്, ആരാണ് തെറ്റു ചെയ്തത്, അയാള്‍ തിരുത്തിയോ. ഇതെല്ലാം പുറത്തു പറയാന്‍ വരുന്നയാള്‍ തന്നെ തിരുത്തണമെന്നാണ് പാര്‍ട്ടി പറയുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ ആകെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനിടയിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ജോണ്‍ ബ്രിട്ടാസും സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. കോഴിക്കോട് ചേര്‍ന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

അതേസമയം ടി.പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. എം. വിജിന്‍, ആദര്‍ശ് എം. സജി എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജെയ്ക്ക് സി. തോമസ്, പി.എസ് സഞ്ജീവ് എന്നിവരും കമ്മറ്റിയിലുണ്ട്. മൂന്ന് പുതിയ വനിതകളും സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിച്ചു. ഒ.എസ് അംബിക, എന്‍. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതിയ വനിതാ അംഗങ്ങള്‍. നിലവില്‍ ഒമ്പത് പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ പുതിയതായി ഇടംപിടിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ തെറ്റുതിരുത്തല്‍ നടപടികളുടെയും ജനകീയ മുഖങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് അഴിച്ചുപണി.

കണ്ണൂരിലെ ജനകീയ നേതാവും പാര്‍ട്ടി അണികള്‍ക്കിടയില്‍ ശക്തമായ പിന്തുണയുമുള്ള പി. ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വരവ് ശ്രദ്ധേയമാണ്. ഇതിനുപുറമെ, തിരുവനന്തപുരത്തെ സജീവ സാന്നിധ്യമായ വി. ശിവന്‍കുട്ടിയെയും കൃത്യമായ നിലപാടുകളിലൂടെ പാര്‍ട്ടി പ്രതിരോധം തീര്‍ക്കുന്ന എം.ബി രാജേഷിനെയും രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസിനെയും ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാന്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ മറുപടിയിലാണ് എം.വി ഗോവിന്ദനെ ശാസിച്ചത്.

കണ്ണൂരിലെ സ്ഥാനാര്‍ഥിത്വത്തില്‍ സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്നും വ്യക്തിപരമായും സംഘടനാ പരമായുമുള്ള ഉത്തരവാദിത്തം എം.വി ഗോവിന്ദന്‍ നിര്‍വഹിച്ചില്ലെന്നും എം.എ ബേബി വിമര്‍ശിച്ചു. എല്‍ഡിഎഫ് കണ്‍വീനറെയും മാറ്റാന്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. ടി.പി രാമകൃഷ്ണന്‍ പദവി ഒഴിയും. പകരം പി.രാജീവിന് ചുമതല നല്‍കാനാണ് തീരുമാനം. ഇതോടെ വിപുലീകൃത യോഗം കഴിയും. പക്ഷെ, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. പുതിയവ ുണ്ടായിക്കൊണ്ടേയിരിക്കും. ഇപ്പോള്‍ നടത്തിയ ഈ പ്രഹസന വിപുലീകൃത യോഗം എന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് നല്ല പാര്‍ട്ടിക്കാര്‍ക്കെല്ലാം മനസ്സിലാകും.

ReadAlso:

വികസനത്തിനായി ഭൂമിവാങ്ങിയ ഇടപാടില്‍ 2.60 കോടിയുടെ തട്ടിപ്പ്: എറണാകുളം ലിസി ആശുപത്രിയുടെ പേരില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കണം; മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി

വണ്‍ ടു ടോക്ക് യൂട്യൂബ് ചാനലിനെ നിശബ്ദമാക്കാം പക്ഷെ, സത്യം മൂടിവെയ്ക്കാനാവുമോ ?: ബിഗ് ടി.വിയിലെ ജീവനക്കാരിയുടെ പരാതി പരിഹരിക്കാന്‍ കഴിയുമോ ?

മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യുമോ ?: ഒഡീഷയില്‍ ഒരു മണ്ഡലത്തില്‍ വോട്ടു നീക്കാന്‍ ബി.ജെ.പിയുടെ ശ്രമം; പുറത്തുവിട്ടത് ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

പവര്‍ കട്ടിന് KSEBയുടെ വിശദീകരണം ദഹിക്കുമോ ?: ജനരോഷത്തെ തുടര്‍ന്ന് ‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്തത് എന്തുകൊണ്ട്’ വിശദീകരിച്ച് വിയത്തുകുളിച്ച് സര്‍ക്കാരും

വീണയുടെ “റെഡ് ബുക്ക്” പിണറായിക്ക് രാഷ്ട്രീയത്തിലെ “റെഡ് കാര്‍ഡ്” ആകുമോ ?; ഒറ്റപ്പെട്ടോ ഇരട്ടച്ചങ്കന്‍ ?

 

Tags: CPMthomas issacMB RAJESHANWESHANAM NEWSP RAJEEVKOZHIKKOD MEETTING

Latest News

പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

സവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധം: സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിക്കണമെന്ന് സംവിധായകന്‍ ഡോ. ബിജു

കിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി

പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് ഇ.ഡി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെ.വി ഫീഡർ സ്വിച്ച് തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവം; പോലീസ് കേസെടുത്തു.

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies