ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തെ കുറിച്ച് ലോകത്താകമാനം അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ലക്ഷംകോടി സ്വത്തിന്റെ ഉഠയോനും, അനന്തപുരിയുടെ നാഥനുമാണ് ശ്രീ പദ്മനാഭന്‍. ക്ഷേത്രത്തിന്റെ എവിടെയൊക്കെ നിധിയുണ്ടെന്ന് ആര്‍ക്കുമറിയില്ല. താളിയോലകളിലും, പുരാണങ്ങളിലും മാത്രം പറഞ്ഞിട്ടുള്ള നിധിയെക്കുറിച്ചു മാത്രമാണ് അറിവ്. എന്നാല്‍, ക്ഷേത്രത്തെ കുറിച്ചും അതിലെ നിലവറകളെ കുറിച്ചും നിധികളെ കുറിച്ചും ഇന്നും ദുരൂഹതകള്‍ മാത്രമാണ് ബാക്കി. പദ്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍
അടുത്തകാലത്തായി പുറത്തു വരുന്നുണ്ട്. അവസാനമായി ഉണ്ടായ വിഷയമാണ് ഒരു വിദേശ വനിതയുടെ ഡ്രോണ്‍ പറപ്പിക്കല്‍. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പദ്മനാഭ സ്വാമിക്ഷേത്രം. ക്ഷേത്രം വകയായ സ്വര്‍ണ്ണം കളവു പോയതും അടുത്ത ദിവസത്തിലാണ്. അതിന്റെ അന്വേഷണം നുണ പരിശോധനയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയിലാണ് ക്ഷേത്രത്തിലെ പുന പ്രതിഷ്ഠ നടന്നത്. പുനപ്രതിഷ്ഠ നടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിശ്വക്‌സേന വിഗ്രഹം നൂറ്റാണ്ടുകള്‍
പഴക്കമുള്ളതാണെന്നും ഏറെ പ്രാധാന്യമുള്ളതാണെന്നും എത്രപേര്‍ക്ക് അറിയാം ?. 2013ല്‍ ക്ഷേത്ര അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിലെ കേടുപാടുകള്‍ കണ്ടെത്തിയത്. അതിനെത്തുടര്‍ന്ന് പുനപ്രതിഷ്ഠ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീ കോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച മൂലം ആകാം കേടുപാടുകള്‍ സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.
- ആരാണ് വിശ്വക്‌സേനന്‍ ?
ക്ഷേത്രത്തില്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുന്ന കാഴ്ചകളുടെയും കാണിക്കയുടെയും ആദ്യ അവകാശി ഈ ദേവനാണ് എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ അംശമായ ഈ ദേവന് വിഷ്ണുവിന്റെ പരിപാലന ചുമതലയാണ് ഉള്ളത്. ക്ഷേത്ര നിത്യ ചെലവുകളുടെ കണക്കുകള്‍ ബോധിപ്പിക്കുന്നതും ഈ ദേവന് മുന്‍പില്‍ ആണ്. ഒറ്റക്കല്‍ മണ്ഡപത്തിന് താഴെ ശ്രീപത്മനാഭ വിഗ്രഹത്തിന്റെ പാദ ഭാഗത്താണ് വിശ്വക് സേന വിഗ്രഹം ഉള്ളത്.
- വിഗ്രഹത്തിന്റെ ചരിത്രം ?
1739 – 41 കാലഘട്ടത്തിലാണ് പഴയ വിഗ്രഹം ഇവിടെ സ്ഥാപിച്ചത്. ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹവും അതേ ശ്രീ കോവിലിലെ മറ്റു വിഗ്രഹങ്ങളും കടു ശര്‍ക്കരയോഗം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വെള്ളം തൊടാന്‍ പാടില്ല. അതിനാല്‍ തന്നെ അഭിഷേകം നടത്തുന്നത് അഭിഷേക ബിംബങ്ങളില്‍ ആണ്. വിശ്വക് സേനവിഗ്രഹം വിഷ്ണുപ്രാതന്‍ എന്ന ശില്പിയാണ് നിര്‍മ്മിച്ചത് എന്നാണ് കരുതുന്നത്.
- പുതിയ വിഗ്രഹത്തിന്റെ പ്രത്യേകതകള്‍ ?
പഴയ വിഗ്രഹത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചതാണ് പുതിയ വിഗ്രഹവും. ശൂലം മൃണ്മയം ലേപനം എന്നീ മൂന്ന് ഭാഗങ്ങളാണ് ഈ വിഗ്രഹ നിര്‍മ്മാണത്തിന് ഉണ്ടായിരുന്നത്. കരിങ്ങാലിത്തടിയിലാണ് ശൂലം ഉള്ളത്. വിവിധതരം മണ്ണും പൊടിയും ചിപ്പിയും സ്വര്‍ണ്ണവും ചില ഔഷധസസ്യങ്ങളും കഷായങ്ങളും എല്ലാം ചേര്‍ത്താണ് മൃണ്മയം തയ്യാറാക്കുന്നത്. ഏറ്റവും ഉപരി ആയിട്ടാണ് ശര്‍ക്കര ലേപനം. ഏകദേശം 48 കൂട്ടം വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രത്യേകതരം കൂട്ടാണ് കടുശര്‍ക്കര യോഗം
- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ചരിത്രം ?
ക്ഷേത്രത്തിന്റെ ഉത്ഭവവും ചിഹ്നം ആരാണ് പ്രതിഷ്ഠിച്ചതെന്നും ചരിത്രകാരന്മാര്‍ക്ക് അജ്ഞാതമാണ്. കൂടാതെ അതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് സൂചന നല്‍കുന്ന രേഖാമൂലമുള്ള ഉറവിടങ്ങളൊന്നുമില്ല. എങ്കിലും, മത്സ്യ പുരാണം, വരാഹ പുരാണം, ബ്രഹ്മ പുരാണം, സ്‌കന്ദ പുരാണം, പത്മ പുരാണം, വായു പുരാണം, മഹാഭാരതം തുടങ്ങിയ നിരവധി മതഗ്രന്ഥങ്ങളില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
500 BCE നും 300 CE നും ഇടയിലുള്ള സംഘകാല സാഹിത്യത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് ചില രേഖകള്‍ ഉണ്ട്. ആ കാലഘട്ടത്തില്‍ ക്ഷേത്രത്തിന് ‘സുവര്‍ണ്ണ ക്ഷേത്രം’ എന്ന പേര് ഉണ്ടായിരുന്നു, അക്കാലത്ത് അത് സങ്കല്‍പ്പിക്കാനാവാത്ത വിധം സമ്പന്നമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജവംശമായിരുന്നു ക്ഷേത്രത്തിന് ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട രാജകീയ സ്വാധീനം. 1731-ല്‍ അനിഴം തിരുനാള്‍ രാജാവാണ് ക്ഷേത്ര സമുച്ചയത്തിന്റെ അവസാനത്തെ പ്രധാന നവീകരണം നടത്തിയത്, ദേവിയുടെ പവിത്രമായ വിഗ്രഹങ്ങള്‍ പുനഃപ്രതിഷ്ഠിച്ചു. 1750-ല്‍ രാജാവ് തിരുവിതാംകൂര്‍ രാജ്യം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമര്‍പ്പിച്ചു, തന്റെ പിന്‍ഗാമികള്‍ ദേവതയ്ക്ക് വേണ്ടി മാത്രമേ ഭരിക്കുകയുള്ളൂ എന്ന് പ്രതിജ്ഞയെടുത്തു.
അന്നുമുതല്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ പദ്മനാഭദാസ എന്ന സ്ഥാനപ്പേര് വഹിച്ചു. നിലവില്‍ ക്ഷേത്രഭരണം കൈകാര്യം ചെയ്യുന്നത് എട്ടരയോഗം (രാജാവിന്റെ സമിതിയും 8 അംഗങ്ങളും) ആണ്. പ്രധാന പുരോഹിതന്‍, തിരുവനന്തപുരം കമ്മിറ്റിയിലെ 6 അംഗങ്ങള്‍, സെക്രട്ടറി, തിരുവിതാംകൂര്‍ രാജാവ് എന്നിവര്‍ ഈ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു.
CONTENT HIGH LIGHTS; The guardian of Sri Padmanabhan?: Who is Vishwak Senan?; How many people know the importance of the Vishwak Senan idol in the Padmanabhaswamy temple?