മലയാളത്തില്‍ ഇറങ്ങിയ പ്രണയ സിനിമകളെ വെല്ലുന്ന തിരക്കഥയാണ് വിവാഹത്തട്ടിപ്പുമായി പിടിയിലായ രേഷ്മയുടെ ജീവിത കഥ പഠനകാലത്തെ ലൗ മാര്യേജില്‍ നിന്നു തുടങ്ങിയ വിവാഹ ജീവിതത്തില്‍ പിന്നീടുണ്ടായതെല്ലാം സ്വയം നിര്‍മ്മിച്ച അറേഞ്ച്ഡ് മാര്യേജ് തട്ടിപ്പുകളായിരുന്നു. എന്നാല്‍, രേഷ്മ തട്ടിച്ചത്, ആരുടെയും പണമോ, സ്വര്‍ണ്ണമോ ഒന്നുമല്ല എന്നതാണ് വെലിവായിരിക്കുന്നത്. രേഷ്മ തട്ടിച്ചതെല്ലാം സ്‌നേഹമായിരുന്നു എന്നാണ് പോലീസും പറയുന്നത്. വിവാഹ തട്ടിപ്പു നടത്തിയെന്നു പറഞ്ഞാണ് ആര്യനാട് വെച്ച് രേഷ്മ പിടിക്കപ്പെടുന്നത്. അപ്പോഴും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നു എന്നതിനപ്പുറം, വിവാഹം കഴിച്ചവരില്‍ നിന്നും പണമോ, സ്വര്‍ണ്ണമോ തട്ടിയെടുത്തിട്ടില്ല എന്നതാണ് രേഷ്മയുടെ വാദം.
ഈ വാദം പോലീസും മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. കാരണം, ഭാര്യയെ കാണാതായി എന്ന പരാതിയല്ലാതെ, മുന്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും പണമോ, സ്വര്‍ണ്ണമോ ഭൂമിയോ ഒന്നും തട്ടിയെടുത്തിട്ടില്ല എന്നതാണ് വസ്തുതയെന്നും പോലീസ് തിരിച്ചറിയുന്നു. അപ്പോള്‍ ഇങ്ങനെ പത്തില്‍ കൂടുതല്‍ കല്യണങ്ങള്‍ സ്വയം നടത്താന്‍ തയ്യാറായി ഇറങ്ങിത്തിരിച്ച രേഷ്മയുടെ ഉദ്ദേശം എന്തായിരുന്നു എന്നതാണ് പ്രശ്‌നം. ഇതിനാണ് രേഷ്മ മറുപടി നല്‍കിയിരിക്കുന്നത്, സ്‌നേഹമാണ് പ്രശ്‌നം. സ്‌നേഹത്തിനു വേണ്ടിയാണ് വിവാഹം കഴിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍.
ഒരിറ്റു സ്‌നേഹത്തിനു വേണ്ടി അലയുന്ന രേഷ്മ ആവോളം സ്‌നേഹം കിട്ടാന്‍ കണ്ടെത്തിയ വഴിയാണ് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ കഴിക്കാം എന്നത്. ഒരാളില്‍ നിന്നുള്ള സ്‌നേഹം ആവോളം നുകര്‍ന്നു കഴിഞ്ഞാല്‍, അടുത്ത ആളിലേക്ക് സമൂഹത്തിലെ വ്യവസ്ഥാപിതപരമായ രീതിയില്‍ എത്തുക എന്നതാണ് രേഷ്മ കണ്ടെത്തിയ വഴി. വിവാഹം ചെയ്താല്‍ പിന്നെ നിയമപരമായി സ്‌നേഹം കിട്ടുമല്ലോ എന്നാകും ചിന്തിച്ചത്. എന്തു തന്നെയായാലും രേഷ്മ തന്നെ പറയുകയാണ് തന്നെ ജയിലില്‍ അഠയ്ക്കാന്‍ പുറത്തിറങ്ങിയാല്‍ ഇനിയും വിവാഹം കഴിക്കും. സ്‌നേഹത്തിനു വേണ്ടി അളയുമെന്ന്.
വിവാഹത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മ പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല വിവാഹങ്ങള്‍ ചെയ്തതെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിവാഹം ചെയ്തവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ രേഷ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കും ഉള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നതെന്നാണ് വിവരം. ദിവസവും കൃത്യമായ ഒരു സമയക്രമം വെച്ചാണ് യുവതി ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും വിളിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ന്യായത്തില്‍ പി.എച്ച്.ഡി ചെയ്യുകയാണെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. 2017-19 കാലഘട്ടത്തില്‍ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് രേഷ്മ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. രേഷ്മയുടെ ആദ്യ വിവാഹം 2014ലായിരുന്നു. പ്രണയ വിവാഹമായിരുന്നു അത്. പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞു. ശേഷം രേഷ്മ വീണ്ടും പഠനം തുടര്‍ന്നു. പിന്നീട് 2022ലാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്ക് പോയതോടെ ഇതേ വര്‍ഷം തന്നെ രേഷ്മ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു.
കാലടി സര്‍വകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലികമായി ജോലി ചെയ്തു വരികയായിരുന്നു രേഷ്മ ട്രെയിനില്‍ വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് 2023ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയെ വിവഹം ചെയ്തു. വിവാഹത്തിന് മുന്നേ തന്നെ ഒരുമിച്ചു താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏഴാം മാസം യുവതി പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബത്തിന് സംശയമുണ്ടായി. ഇതോടെയാണ് കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്.
ഈ സമയത്ത് തന്നെയാണ് പാലക്കാട് സ്വദേശിയും വിദേശത്തു നിന്ന് തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഇയാളും പോലീസില്‍ പരാതി നല്‍കിയതോടെയാണ് രേഷ്മ പിടിയിലാകുന്നത്. തുടര്‍ന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കിയ രേഷ്മ, അവിടെ നിന്ന് തിരിച്ചിറങ്ങിയ ശേഷം അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്ക് പോയി. അവിടെ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് ഭര്‍ത്താവ് പിണങ്ങി പോകുന്നതും, തിരിച്ചെത്തി രേഷ്മ അടുത്ത വിവാഹ പരമ്പരയ്ക്കു തുടക്കമിടുന്നതും.
ബിഹാറില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന രേഷ്മ 2024ലാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷമാണ് വീണ്ടും രണ്ടു പേരെ വിവാഹം ചെയ്യുന്നതും മൂന്നുപേരെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുന്നതും. 2025 ഫെബ്രുവരി 19ന് യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെയും മാര്‍ച്ച് ഒന്നിന് വാളകം സ്വദേശിയെയും രേഷ്മ വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയായും ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായും വിവാഹം തീരുമാനിച്ചു. ഇവരെയെല്ലാം മാട്രിമോണിയല്‍ വൈബ്‌സൈറ്റ് വഴിയാണ് രേഷ്മ പരിചയപ്പെട്ടത്.
വിവാഹം കഴിച്ച രണ്ടു പേരുമായും വിവഹം നിശ്ചയിച്ച കോട്ടയം സ്വദേശിയുമായും ഒരേ സമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്ക് ഉണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പമാണ്. രേഷ്മ കൂടുതലും തൊടുപുഴയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. തൊടുപുഴ സ്വദേശി വിവാഹത്തിന് ഏതാനും നാളുകള്‍ക്ക് ശേഷം തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും രേഷ്മ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
ഇരു വീടുകളിലേക്കും രേഷമയെ കൊണ്ടുപോയിരുന്നത് കോട്ടയം സ്വദേശിയാണ്. ആര്യനാട്ടെ വിവാഹത്തിന്റെ തലേദിവസം ഇവര്‍ വിവഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അമ്പലം അടച്ചതിനെ തുടര്‍ന്ന് അത് നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ കൊണ്ടാക്കിയതും കോട്ടയം സ്വദേശി തന്നെയാണ്. പണത്തിനുവേണ്ടിയല്ല സ്‌നേഹത്തിനുവേണ്ടിയാണ് വിവാഹങ്ങള്‍ ചെയ്തതെന്നാണ് രേഷ്മയുടെ മൊഴി. തന്നെ ജയിലില്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ തട്ടിപ്പു തുടരുമെന്നും രേഷ്മ തന്നെ പോലീസിനോടു പറഞ്ഞിരുന്നു.
content high lights; Reshma thirsty for a bit of love?: Marriage was not meant to be a financial scam; PhD in Law from Kalady Sanskrit University; Did everything from ‘love marriage’ to ‘arranged marriage’ scam fall under?