Features

വൃത്തിയില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ?: വൃത്തി എന്ന പൊതു ബോധം ഭരണാധികാരികള്‍ക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല; സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതു കേട്ടോ ?

കേരളം നമ്പര്‍ വണ്‍ എന്നു പറയുമ്പോള്‍ എന്താണ് കേരളത്തിന്റെ കുറവ് എന്ന് പറയാന്‍ ഒരാളെങ്കിലും ഉണ്ടാകണം. അങ്ങനെ പറയുന്ന ആള്‍ക്ക് ലോകം കണ്ട പരിചയം ഉണ്ടായിരിക്കുകയും വേണം. അങ്ങനെയൊരാള്‍ പറയാകുയാണ് കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും വൃത്തിയില്ലെന്ന്. വ്യക്തമായ കാരമാണെന്ന് ആര്‍ക്കും മനസ്സിലാകും. ടൂറിസം കേന്ദ്രങ്ങള്‍ മാത്രമാണോ വൃത്തിയുടെ കാര്യത്തില്‍ പുറകോട്ടു നില്‍ക്കുന്നത്. കേരളത്തിലെ വീഥികളെല്ലാം ചീഞ്ഞുനാറുന്നുണ്ട്. മണിമാളികപോലെ വീടുകളും, ചുറ്റിനും ടൈല്‍സ് പാകിയും

വൃത്തിക്ക് സൂക്ഷിക്കുന്ന മലയാളികള്‍ അവരുടെ മാലിന്യം പുറംതള്ളുന്നത്, നിരത്തുകളിലും  നീര്‍ച്ചാലുകളിലേക്കുമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സുചിത്വം പാലിക്കുക എന്ന മിനിമം ധര്‍മ്മം പോലും പാലിക്കുന്നില്ല. 2025ലും മാറാത്ത ഒരു ശാപമായി വൃത്തിയില്ലായ്മ തുടരുകയാണ്. ഇതേക്കുറിച്ച് ലോകം കണ്ട സഞ്ചാരിയും സഫാരി ചാനലിന്റെ ഉടമയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നത് ഇങ്ങനെയാണ്

“കേരളത്തിന്റെ വൃത്തിയില്ലായ്മയാണ് ഇന്നും മാറാത്തത്. നമ്മുടെ ടൂരിസം ഡെസ്റ്റിനേഷന്‍ ഒന്നും വൃത്തിയില്ലല്ലോ. ലോകം കണ്ട ആലുകളാണ് ഇങ്ങോട്ടു വരുന്നത്. ദുബായിയില്‍ നിന്നും അടുത്ത ഫ്‌ളൈറ്റില്‍ കയറിയാണ് കൊച്ചിയില്‍ വന്നിറങ്ങുന്നത്. സിങ്കപ്പൂരില്‍ നിന്നും മറ്റൊരു ഫ്‌ളൈറ്റിലായിരിക്കും ഇങ്ങോട്ടു വരുന്നത്. അപ്പോള്‍ താരതമ്യം ചെയ്യില്ലേ. അപ്പോള്‍ അവരുടെ സിറ്റികളിലെ വൃത്തിക്കൊപ്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ പാകത്തിന് ഇവിടെ വൃത്തിയുണ്ടാകണ്ടേ. അവര്‍ക്ക് എന്താണ് തോന്നുക. അതൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. സിങ്കപ്പൂരില്‍ നിന്നാണ് ഒരു യാത്രികന്‍ ഇങ്ങോട്ടു വരുന്നത്. ചൈനയില്‍ നിന്നുള്ളവര്‍ക്ക് കണക്ഷന്‍ പോയിന്റ് സിങ്കപൂരാണ്.

അല്ലെങ്കില്‍ ദുബായിയാണ്, അതുമല്ലെങ്കില്‍ ദോഹയാണ്. ഇവിടുന്നൊക്കെ കണക്ട്റ്റ് ചെയ്ത് എത്തുന്ന യാത്രക്കാര്‍ ഇവിടെ വന്നിറങ്ങുമ്പോള്‍, ദുബായിയില്‍ നിന്നു കയറുന്ന എയര്‍പോര്‍ട്ടും, ഇവിടെ വരുമ്പോള്‍ കാണുന്ന മറ്റൊരു കാഴ്ചയും തമ്മില്‍ വലിയ വ്യത്യാസം ഇല്ലേ. പെട്ടെന്നൊരു ഷോക്കല്ലേ ഉണ്ടാക്കുന്നത്. അപ്പോള്‍, കാണുമ്പോഴെങ്കിലും തോന്നുന്ന ഒരു വൃത്തിയെങ്കിലും സൂക്ഷിക്കണ്ടേ. പരിസരത്തിന്റെ വൃത്തി, സൗന്ദര്യ വത്ക്കരണം, പൊതു സൗന്ദര്യം ബോധം എന്നതു പറയുന്നത്, ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും എല്ലാം ഉണ്ടാകണം. അതിപ്പോഴും വേണ്ടത്ര ആയിട്ടില്ല.”

കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിദേശ-സ്വദേശ സഞ്ചാരികള്‍ ഒഴുകണമെങ്കില്‍ പരിസര ശുചിത്വം നമ്മള്‍ പാലിച്ചേ മതിയാകൂ. മറ്റു ദേശങ്ങളില്‍ ശുചിത്വം എന്നത് കുഞ്ഞിലേ പഠിച്ചെടുക്കുന്ന ഒന്നാമ്. എന്നാല്‍, ഇവിടെ അത് പാലിക്കാതെയാണ് വളരുന്നത്.

CONTENT HIGH LIGHTS; Unclean tourist destinations?: The rulers still do not have a common sense of cleanliness; Did you hear what Santosh George Kulangara said?