ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന ഒരു വിഭവമാണ് അവൽ നനച്ചത്. സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നിമിഷനേരം കൊണ്ട് തയ്യാറാക്കി നല്കാനാവുന്ന ഈ വിഭവത്തിന് ഇന്നും ആരാധകർ ഏറെയാണ്. തയ്യറാക്കാം അവൽ നനക്കുന്നത് എങ്ങനെയാണെന്ന്.
ചേരുവകൾ
അവൽ – 2 കപ്പ്
ശർക്കര – മധുരത്തിന് ആവശ്യമുള്ളത്
വെള്ളം – അൽപ്പം
ഏലക്ക പൊടി – അൽപ്പം
തേങ്ങ- 1 കപ്പ്
തയ്യറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് അവൽ, തേങ്ങ, ശർക്കര, ഏലക്കാപ്പൊടി എന്നിവയിലേക്ക് അൽപ്പം വെള്ളം തളിച്ച് നന്നായി കൈ കൊണ്ട് ഞെരിടി എടുക്കുക. ശർക്കരയ്ക്ക് പകരം വേണമെങ്കിൽ പഞ്ചസാര ഉപയോഗിക്കാം.
STORY HIGHLIGHT: aval nanaichathu
















