മറ്റേതൊരു വകുപ്പ് കൊടുത്താലും വിദ്യാഭ്യാസ വകുപ്പ് വി. ശിവന്‍കുട്ടിക്ക് കൊടുക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതാത്ത മലയാളികള്‍ക്ക് മുമ്പില്‍ അതും സംഭവിച്ചത് അത്ഭുതമായിട്ടാണ്. എന്നാല്‍, അറിവും കഴിവും തനിക്കാവും വിധം ആ വകുപ്പിനെ മാന്യമായി കൊണ്ടുപോകാന്‍ ശിവന്‍കുട്ടിയെന്ന ഭരണാധികാരിക്ക് കഴിയുന്നുണ്ട്. വൈജ്ഞാനിക മേഖലയില്‍ അമ്പേ പരാജയമാണെന്ന് മനസ്സിലാക്കുമ്പോഴും, ഒരു വകുപ്പിന്റെ കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പ്രാപ്തനായ നേതാവാണെന്ന് ഓരോ ഘട്ടങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചത് ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയിലും, തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിലുമൊക്കെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘനയാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് സധൈര്യം രാജ്ഭവനില്‍ നിന്നു പറയാന്‍ ശിവന്‍കുട്ടി എന്ന വിദ്യാഭ്യാസ മന്ത്രിക്ക് പറയാന്‍ കൂട്ടുവേണ്ട. രാജ്ഭവനും തലസ്ഥാനത്തെ ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ശിവന്‍കുട്ടിയെന്ന രാഷ്ട്രീയക്കാരന് സമരമുഖങ്ങളായിരുന്നു ഒരു കാലത്ത്. ഇന്ന് മന്ത്രിസ്ഥാനത്ത് എത്തിയതു
കൊണ്ടു മാത്രമാണ് അദ്ദേഹം അടങ്ങിയിരിക്കുന്നത്. കെ.എം. മാണിയെ നിയമസഭയില്‍ ബജറ്റവതരിപ്പിക്കാന്‍ കയറ്റാതിരുന്ന എല്‍.ഡി.എഫ് അംഗങ്ങളുടെ നിരയില്‍ തീപ്പൊരിയായി പാറി നടന്നൊരു സിവന്‍കുട്ടിയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. തലസ്ഥാനത്തെ സമര മുഖങ്ങളിലെല്ലാം ശിവന്‍കുട്ടി എന്ന നേതാവിന്റെ കൈയ്യൊപ്പുണ്ടാകും. ഇന്ന് മന്ത്രിയും മന്ദിരവുമെല്ലാം ഉണ്ടെന്നതൊഴിച്ചാല്‍ ശിവന്‍കുട്ടി ആ പഴ കമ്യൂണിസ്റ്റ് നേതാവ് തന്നെയാണ്. ആ നേതാവിന്റെ ഗുണമാണ് ഗവര്‍ണരുടെ മടയില്‍ കണ്ടതും. രഹസ്യമായോ, ഗവര്‍ണറെ
മാത്രം വിളിച്ചോ അല്ല, ശിവന്‍കുട്ടി പ്രതിഷേധവും പ്രതിരോധവും തീര്‍ത്തത്. രാജ്ഭവനാകെ കേള്‍ക്കാന്‍ പാകത്തിന് മൈക്കിലൂടെയും, അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടിവി ചാനലുകളിലൂടെയുമാണ്. ഭാരതാംബയെ വണങ്ങാനും, നിലവെള്ളക്കു കത്തിക്കാനും ഗവര്‍ണറുടെ ഇംങ്കിതം ശിരസ്സാവഹിക്കാന്‍ ശിവന്‍കുട്ടി തയ്യാറല്ലായിരുന്നു. തന്റെ ഊഴം കാത്തു നില്‍ക്കാതെ, ആദ്യമേ തന്നെ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ഇടിവെട്ടേറ്റ പോലെയായിരുന്നു സദസ്സ്. ഗവര്‍ണര്‍ ഒരു വഴിക്കു കാര്യങ്ങള്‍ ചെയ്യുകയും,
മന്ത്രി മറ്റൊരു വഴിക്ക് സംസാരിക്കുകയും ചെയ്തതോടെ സദസ്സിലെ കുട്ടികള്‍ ആശങ്കപ്പെട്ടു. എന്നാല്‍, രണ്ടു കൂട്ടരുടെയും നിലപാടുകളില്‍ ഏതാണ് ശരി, എന്നതിന് മറിച്ചൊരു ചിന്തയ്ക്കു വകയില്ല. ശിവന്‍കുട്ടിയുടെ നിലപാടു തന്നെയാണ് ശരിവഴി. പക്ഷെ, പറഞ്ഞതെല്ലാം കൃത്യവും വ്യക്തവും കാര്യമാത്ര പ്രസക്തവുമാണെങ്കിലും വാക്കൗട്ട്, ഇറങ്ങിപ്പോക്ക് എന്നീ വാക്കുകള്‍ അനവസരത്തിലും, അനുചിതവുമായിരുന്നു എന്നേ പറയാനുള്ളൂ. കാരണം, ഈ രണ്ടു വാക്കുകളും, നിയമസഭയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. മാത്രമല്ല,
കഴിഞ്ഞ നാലു വര്‍ഷത്തോളം ശിവന്‍കുട്ടിയോ ഭരണപക്ഷത്തെ ഒരാലുപോലും ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുമില്ലെന്നത് വസ്തുതയാണ്. പ്രതിപക്ഷത്തിന്റെ കുത്തകയാണ് ഈ വാക്കുകള്‍. ഇത് നിയമസഭയ്ക്കു പുറത്ത് ഒരു മന്ത്രി പറയുമ്പോള്‍ അത് പലതിനെയുംെ റദ്ദു ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുമ്പോഴും, നിലപാടുകള്‍ പറഞ്ഞ്, തിരക്കുള്ളതിനാല്‍ പോകുന്നു എന്ന് പറയാതെ, പരിപാടി
വാക്കൗട്ട് നടത്തുന്നുവെന്നും ഇറങ്ങിപ്പോകുന്നുവെന്നും പറയുന്നതിലെ അനൗചിത്യം വ്യക്തമാണ്. അപ്പോള്‍ മന്ത്രിയെന്ന നിലയില്‍ ഗവര്‍ണറുടെ പരിപാടിയെ മോശമാക്കിയെന്നു തന്നെ കരുതേണ്ടി വരും. എന്നാല്‍, മന്ത്രിയുടെ നിലപാട് കൃത്യമാണ്. ശിവന്‍കുട്ടി ആയതു കൊണ്ടാണ് ഗവര്‍ണറുടെ മടയില്‍ നിന്നുകൊണ്ട് അത് പറഞ്ഞതും ഇറങ്ങിപ്പോന്നതും.
- മന്ത്രി വി. ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ
രാജ്ഭവന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഏതെങ്കിലും സംഘടനയുടെയോ ആസ്ഥാനമാക്കാന്‍ കഴിയില്ല. എനിക്കു മനസ്സിലാകുന്നില്ല, ഒരു ചിത്രം ഇവിടെ കാണുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ചിത്രമോ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമോ അവിടെ വെച്ചിരുന്നെങ്കില്‍ എനിക്കത് മനസ്സിലാകുമായിരുന്നു. അതിനു കടക വിരുദ്ധമായി ഒരു ചിത്രം വെച്ചിരിക്കുന്നു. അത് എന്തിന്റെ ചിത്രമാണ്, ആരുടെ ചിത്രമാണ്, അത് എന്തിനെ പ്രതിനിധീകരിക്കുന്നു എന്നറിയില്ല.
പക്ഷെ ഞാന്‍ പറയുന്നു, ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനു മുകളില്‍ അല്ല എന്ന് ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്രിയപ്പെട്ട കൂട്ടുകാരോട് പറയുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ക്ഷമിക്കണം. എനിക്ക് പലകാരണങ്ങള്‍ കൊണ്ടും തുടര്‍ന്നുള്ള ചടങ്ങില്‍ ഇവിടെ ഇരിക്കാന്‍ കഴിയില്ല. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ചടങ്ങില്‍ നിന്നും വാക്കൗട്ട് നടത്തി ഇറങ്ങിപ്പോകാന്‍ പോവുകയാണ്.
ഇതിന് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കും. ശിവന്‍കുട്ടി പറഞ്ഞ് ശരിയാണോ. ഗവര്‍ണര്‍ ഭാരതാംബയെ സ്ഥാപിക്കുന്നത് രാജ്ഭവനിലാണ്. ഭരണഘഠനാ സ്ഥാപനത്തില്‍ നിന്നുകൊണ്ടാണ് അത് ശരിയല്ലെന്ന് ശിവന്‍കുട്ടി പറഞ്ഞത്. മാര്‍ക്കിടൂ നിങ്ങള്‍.
CONTENT HIGH LIGHTS; How many marks for Minister Sivankutty?: Should we give marks for the courage to stand up and walk out from the Governor’s lap?; It can be Gandhiji or the Prime Minister, but we cannot bow to a picture that we don’t know who or why.