Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മന്ത്രി ശിവന്‍കുട്ടിക്ക് എത്ര മാര്‍ക്ക് ?: ഗവര്‍ണറുടെ മടയില്‍ നിന്ന് നിലപാടുറപ്പിച്ച് വാക്കൗട്ട് നടത്തിയ ധീരതയ്ക്കാണ് മാര്‍ക്കിടേണ്ടത് ?; ഗാന്ധിജിയെയോ പ്രധാനമന്ത്രിയെയോ ആകാം പക്ഷെ, ആരെന്നോ എന്തിനെന്നോ അറിയാത്ത ചിത്രത്തെ വണങ്ങാന്‍ വയ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 05:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മറ്റേതൊരു വകുപ്പ് കൊടുത്താലും വിദ്യാഭ്യാസ വകുപ്പ് വി. ശിവന്‍കുട്ടിക്ക് കൊടുക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതാത്ത മലയാളികള്‍ക്ക് മുമ്പില്‍ അതും സംഭവിച്ചത് അത്ഭുതമായിട്ടാണ്. എന്നാല്‍, അറിവും കഴിവും തനിക്കാവും വിധം ആ വകുപ്പിനെ മാന്യമായി കൊണ്ടുപോകാന്‍ ശിവന്‍കുട്ടിയെന്ന ഭരണാധികാരിക്ക് കഴിയുന്നുണ്ട്. വൈജ്ഞാനിക മേഖലയില്‍ അമ്പേ പരാജയമാണെന്ന് മനസ്സിലാക്കുമ്പോഴും, ഒരു വകുപ്പിന്റെ കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കാന്‍ പ്രാപ്തനായ നേതാവാണെന്ന് ഓരോ ഘട്ടങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിച്ചത് ചാല മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയിലും, തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിലുമൊക്കെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘനയാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് സധൈര്യം രാജ്ഭവനില്‍ നിന്നു പറയാന്‍ ശിവന്‍കുട്ടി എന്ന വിദ്യാഭ്യാസ മന്ത്രിക്ക് പറയാന്‍ കൂട്ടുവേണ്ട. രാജ്ഭവനും തലസ്ഥാനത്തെ ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ശിവന്‍കുട്ടിയെന്ന രാഷ്ട്രീയക്കാരന് സമരമുഖങ്ങളായിരുന്നു ഒരു കാലത്ത്. ഇന്ന് മന്ത്രിസ്ഥാനത്ത് എത്തിയതു

കൊണ്ടു മാത്രമാണ് അദ്ദേഹം അടങ്ങിയിരിക്കുന്നത്. കെ.എം. മാണിയെ നിയമസഭയില്‍ ബജറ്റവതരിപ്പിക്കാന്‍ കയറ്റാതിരുന്ന എല്‍.ഡി.എഫ് അംഗങ്ങളുടെ നിരയില്‍ തീപ്പൊരിയായി പാറി നടന്നൊരു സിവന്‍കുട്ടിയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. തലസ്ഥാനത്തെ സമര മുഖങ്ങളിലെല്ലാം ശിവന്‍കുട്ടി എന്ന നേതാവിന്റെ കൈയ്യൊപ്പുണ്ടാകും. ഇന്ന് മന്ത്രിയും മന്ദിരവുമെല്ലാം ഉണ്ടെന്നതൊഴിച്ചാല്‍ ശിവന്‍കുട്ടി ആ പഴ കമ്യൂണിസ്റ്റ് നേതാവ് തന്നെയാണ്. ആ നേതാവിന്റെ ഗുണമാണ് ഗവര്‍ണരുടെ മടയില്‍ കണ്ടതും. രഹസ്യമായോ, ഗവര്‍ണറെ

മാത്രം വിളിച്ചോ അല്ല, ശിവന്‍കുട്ടി പ്രതിഷേധവും പ്രതിരോധവും തീര്‍ത്തത്. രാജ്ഭവനാകെ കേള്‍ക്കാന്‍ പാകത്തിന് മൈക്കിലൂടെയും, അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടിവി ചാനലുകളിലൂടെയുമാണ്. ഭാരതാംബയെ വണങ്ങാനും, നിലവെള്ളക്കു കത്തിക്കാനും ഗവര്‍ണറുടെ ഇംങ്കിതം ശിരസ്സാവഹിക്കാന്‍ ശിവന്‍കുട്ടി തയ്യാറല്ലായിരുന്നു. തന്റെ ഊഴം കാത്തു നില്‍ക്കാതെ, ആദ്യമേ തന്നെ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ഇടിവെട്ടേറ്റ പോലെയായിരുന്നു സദസ്സ്. ഗവര്‍ണര്‍ ഒരു വഴിക്കു കാര്യങ്ങള്‍ ചെയ്യുകയും,

മന്ത്രി മറ്റൊരു വഴിക്ക് സംസാരിക്കുകയും ചെയ്തതോടെ സദസ്സിലെ കുട്ടികള്‍ ആശങ്കപ്പെട്ടു. എന്നാല്‍, രണ്ടു കൂട്ടരുടെയും നിലപാടുകളില്‍ ഏതാണ് ശരി, എന്നതിന് മറിച്ചൊരു ചിന്തയ്ക്കു വകയില്ല. ശിവന്‍കുട്ടിയുടെ നിലപാടു തന്നെയാണ് ശരിവഴി. പക്ഷെ, പറഞ്ഞതെല്ലാം കൃത്യവും വ്യക്തവും കാര്യമാത്ര പ്രസക്തവുമാണെങ്കിലും വാക്കൗട്ട്, ഇറങ്ങിപ്പോക്ക് എന്നീ വാക്കുകള്‍ അനവസരത്തിലും, അനുചിതവുമായിരുന്നു എന്നേ പറയാനുള്ളൂ. കാരണം, ഈ രണ്ടു വാക്കുകളും, നിയമസഭയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. മാത്രമല്ല,

കഴിഞ്ഞ നാലു വര്‍ഷത്തോളം ശിവന്‍കുട്ടിയോ ഭരണപക്ഷത്തെ ഒരാലുപോലും ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുമില്ലെന്നത് വസ്തുതയാണ്. പ്രതിപക്ഷത്തിന്റെ കുത്തകയാണ് ഈ വാക്കുകള്‍. ഇത് നിയമസഭയ്ക്കു പുറത്ത് ഒരു മന്ത്രി പറയുമ്പോള്‍ അത് പലതിനെയുംെ റദ്ദു ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഗവര്‍ണറുടെ നടപടിയെ എതിര്‍ക്കുമ്പോഴും, നിലപാടുകള്‍ പറഞ്ഞ്, തിരക്കുള്ളതിനാല്‍ പോകുന്നു എന്ന് പറയാതെ, പരിപാടി

വാക്കൗട്ട് നടത്തുന്നുവെന്നും ഇറങ്ങിപ്പോകുന്നുവെന്നും പറയുന്നതിലെ അനൗചിത്യം വ്യക്തമാണ്. അപ്പോള്‍ മന്ത്രിയെന്ന നിലയില്‍ ഗവര്‍ണറുടെ പരിപാടിയെ മോശമാക്കിയെന്നു തന്നെ കരുതേണ്ടി വരും. എന്നാല്‍, മന്ത്രിയുടെ നിലപാട് കൃത്യമാണ്. ശിവന്‍കുട്ടി ആയതു കൊണ്ടാണ് ഗവര്‍ണറുടെ മടയില്‍ നിന്നുകൊണ്ട് അത് പറഞ്ഞതും ഇറങ്ങിപ്പോന്നതും.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

  • മന്ത്രി വി. ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

രാജ്ഭവന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഏതെങ്കിലും സംഘടനയുടെയോ ആസ്ഥാനമാക്കാന്‍ കഴിയില്ല. എനിക്കു മനസ്സിലാകുന്നില്ല, ഒരു ചിത്രം ഇവിടെ കാണുന്നുണ്ട്. മഹാത്മാഗാന്ധിയുടെ ചിത്രമോ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമോ അവിടെ വെച്ചിരുന്നെങ്കില്‍ എനിക്കത് മനസ്സിലാകുമായിരുന്നു. അതിനു കടക വിരുദ്ധമായി ഒരു ചിത്രം വെച്ചിരിക്കുന്നു. അത് എന്തിന്റെ ചിത്രമാണ്, ആരുടെ ചിത്രമാണ്, അത് എന്തിനെ പ്രതിനിധീകരിക്കുന്നു എന്നറിയില്ല.

പക്ഷെ ഞാന്‍ പറയുന്നു, ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനു മുകളില്‍ അല്ല എന്ന് ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് പ്രിയപ്പെട്ട കൂട്ടുകാരോട് പറയുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ക്ഷമിക്കണം. എനിക്ക് പലകാരണങ്ങള്‍ കൊണ്ടും തുടര്‍ന്നുള്ള ചടങ്ങില്‍ ഇവിടെ ഇരിക്കാന്‍ കഴിയില്ല. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ചടങ്ങില്‍ നിന്നും വാക്കൗട്ട് നടത്തി ഇറങ്ങിപ്പോകാന്‍ പോവുകയാണ്.

ഇതിന് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കും. ശിവന്‍കുട്ടി പറഞ്ഞ് ശരിയാണോ. ഗവര്‍ണര്‍ ഭാരതാംബയെ സ്ഥാപിക്കുന്നത് രാജ്ഭവനിലാണ്. ഭരണഘഠനാ സ്ഥാപനത്തില്‍ നിന്നുകൊണ്ടാണ് അത് ശരിയല്ലെന്ന് ശിവന്‍കുട്ടി പറഞ്ഞത്. മാര്‍ക്കിടൂ നിങ്ങള്‍.

CONTENT HIGH LIGHTS; How many marks for Minister Sivankutty?: Should we give marks for the courage to stand up and walk out from the Governor’s lap?; It can be Gandhiji or the Prime Minister, but we cannot bow to a picture that we don’t know who or why.

Tags: GOVERNOURV SIVANKUTTYANWESHANAM NEWSEDUCATION MINISTERGOVERNOUR RAJENDRA VISWANATH AARLEKKARമന്ത്രി ശിവന്‍കുട്ടിക്ക് എത്ര മാര്‍ക്ക് ?ഗവര്‍ണറുടെ മടയില്‍ നിന്ന് നിലപാടുറപ്പിച്ച് വാക്കൗട്ട് നടത്തിയ ധീരതയ്ക്കാണ് മാര്‍ക്കിടേണ്ടത് ?

Latest News

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

അതിതീവ്ര മഴ; തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളം കയറി | Tiruvalla

പാലോട് രവി ശിക്ഷിക്കപ്പെട്ടത് ചെയ്യാത്ത കുറ്റത്തിന്; നിയുക്ത ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ | Palode Ravi

കോഴിക്കോട് എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍| MDMA

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.