കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരം ലോക്‌സഭാംഗവുമായ ശശി തരൂര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത്. ഓപ്പറേഷന്‍ സിന്ധുവിന്റെ ആഗോള പ്രചാരണത്തിന് നേതൃത്വം നല്‍കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ ആഗോള ആസ്തി’ എന്ന് വിശേഷിപ്പിച്ചതടക്കമുള്ള വിഷയങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തരൂര്‍ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായെങ്കിലും, അദ്ദേഹം കോണ്‍ഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും കേരളത്തിലെ നേതൃത്വവുമായുള്ള പിരിമുറുക്കവും തുടരുന്നുവെന്നാണ് മാധ്യമങ്ങളുടെ ഭാഷ്യം. കോണ്‍ഗ്രസിനുള്ളില്‍ നിന്നുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണുമെന്ന് തരൂര്‍ പറയുമ്പോഴും ഒരു ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍; ആഗോള ദൗത്യം
പാകിസ്താന്റെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട ‘ഓപ്പറേഷന്‍ സിന്ധു’വിന് ശേഷം, ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ 32 രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘങ്ങള്‍ പോയി. യുഎസ്, ബ്രസീല്‍, ഗയാന, കൊളംമ്പിയ, പനാമ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കിയത് തരൂരാണ്. യുഎന്നില്‍, ലഷ്‌കര്‍-ഇ-തോയ്ബയുടെ പ്രോക്‌സി ഗ്രൂപ്പായ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (TRF) പാകിസ്താന്‍ ബന്ധം തരൂര്‍ വെളിപ്പെടുത്തി. ഇന്നലെ ദി ഹിന്ദുവില്‍ വന്ന ‘Operation Sindoor: A case for a united India’ എന്ന ലേഖനത്തില്‍, ‘ദേശീയ താല്‍പര്യത്തിനായി ഇന്ത്യ ഒറ്റക്കെട്ടായി നിന്നപ്പോള്‍, ലോകം ശ്രദ്ധിച്ചു,’ എന്ന് തരൂര്‍ എഴുതി. മോദിയുടെ ‘നയതന്ത്ര ഊര്‍ജം’ ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ധിപ്പിച്ചതായി അദ്ദേഹം അഭിനന്ദിച്ചു.
മോദി പ്രശംസയും വിവാദവും
മോദിയുടെ ‘ചലനാത്മകത, ആഗോള നേതാക്കളുമായുള്ള ഇടപെടല്‍’ എന്നിവ ‘ഇന്ത്യയുടെ പ്രധാന ആസ്തി’ എന്ന് തരൂര്‍ വിശേഷിപ്പിച്ചുകൊണ്ട ലേഖനമെഴുതി. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ ലേഖനം എക്‌സില്‍ ഷെയര്‍ ചെയ്തതോടെ, കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം ശക്തമായി. കോണ്‍ഗ്രസിന്റെ കേരള ഘടകമായ കെപിസിസി, തരൂര്‍ ‘ബിജെപിയുടെ വക്താവിനെപ്പോലെ’ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചു. ‘മോദിയുടെ വിദേശനയം പരാജയമാണ് എന്നാണ് കോണ്‍ഗ്രസ് നിലപാട്. തരൂര്‍ എന്താണ് ഈ പ്രശംസ? കെപിസിസി വൃത്തങ്ങള്‍ ചോദിച്ചു. തരൂര്‍ നല്‍കിയ വിശദീകരണമെന്ന നിലയില്‍ ‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്, ബിജെപിയിലേക്ക് പോകുന്നില്ല. ദേശീയ താല്‍പര്യത്തിനായി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന ടൈംസ് നൗവിനോട് പറഞ്ഞു. ‘എന്റെ പ്രശംസ ഓപ്പറേഷന്‍ സിന്ധുവിന്റെ വിജയത്തിനാണ്, മോദിയുടെ മുഴുവന്‍ ഭരണത്തിനല്ല,’ എന്നും അദ്ദേഹം വ്യക്തമാക്കി. മോസ്‌കോയില്‍ നടന്ന ഒരു പരിപാടിയില്‍ തിരുവനന്തപുരം എംപിയോട് തന്റെ ലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി, ‘ചിലര്‍ നിര്‍ഭാഗ്യവശാല്‍ സൂചിപ്പിക്കുന്നതുപോലെ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ (ബിജെപി) ചേരാനുള്ള എന്റെ ചാട്ടത്തിന്റെ സൂചനയല്ല ഇത്. ദേശീയ ഐക്യത്തിന്റെയും ദേശീയ താല്‍പ്പര്യത്തിന്റെയും ഇന്ത്യയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്റെയും പ്രസ്താവനയാണിത്, ഐക്യരാഷ്ട്രസഭയില്‍ 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ അടിസ്ഥാനപരമായി അതാണ് എനിക്ക് തോന്നുന്നത്.’
കോണ്‍ഗ്രസിനുള്ളിലെ പിരിമുറുക്കം
കേരളത്തില്‍ നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ സ്റ്റാര്‍ പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് തരൂര്‍ ആരോപിച്ചതും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. വിവിധ മാധ്യമങ്ങള്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വിവാദമായും കോണ്‍ഗ്രസിനുള്ള പൊട്ടിത്തെറിയുമായി ഇതിനെ ബന്ധിപ്പിച്ചു. ‘നേതൃത്വം എന്റെ സേവനം ഉപയോഗിക്കുന്നില്ല,’ എന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തരൂര്‍ വിദേശ യാത്രയിലായിരുന്നതിനാല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് കൃത്യമായ വിശദീകരണം നല്‍കിയെങ്കിലും ശശി തരൂര്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു. ‘തരൂര്‍ മോദിയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദുഃഖിപ്പിക്കുന്നു,’ എന്ന് കെപിസിസി പറഞ്ഞു. തിരുവനന്തപുരത്തെ ഡിസിസി, തരൂര്‍ ‘പാര്‍ട്ടി ലൈനില്‍’ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശശി തരൂര്‍ കൃത്യ സമയങ്ങളില്‍ തനിക്കു നേരെയുണ്ടായ ആക്ഷേപങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നു. നേതൃത്വവുമായുള്ള വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, ’16 വര്‍ഷമായി കോണ്‍ഗ്രസിനോട് വിശ്വസ്തനാണ്. ചില നേതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ട്, അത് സ്വകാര്യമായി പരിഹരിക്കും,’ തരൂര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം ‘നല്ലതാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാക്കള്‍ കിട്ടുന്ന അവസരങ്ങളില്‍ തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇടുന്നതും പൊതുയിടങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നതും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തരൂരിന്റെ മോദി പ്രശംസയും ഓപ്പറേഷന്‍ സിന്ധുവിലെ പങ്കും ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തതോടെ, അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു. ‘തരൂര്‍ ഒരു ദേശീയവാദിയാണ്,’ എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സില്‍ പോസ്റ്റ് ചെയ്തു. ‘കോണ്‍ഗ്രസ് തരൂരിനെ വേട്ടയാടുന്നു. അദ്ദേഹത്തിന്റെ കഴിവുകള്‍ ഞങ്ങള്‍ വിലമതിക്കുന്നു,’ എന്ന് ബിജെപി നേതാവ് ജെ.പി. നഡ്ഡ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ക്കെല്ലാം ക്യത്യമായ മറുപടി തന്നെയാണ് തരൂര്‍ നല്‍കിയിരിക്കുന്നത്. ‘ഞാന്‍ കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ജനിച്ചവനാണ്. ബിജെപിയിലേക്ക് പോകില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ‘എന്റെ ലക്ഷ്യം ദേശീയ താല്‍പര്യം സംരക്ഷിക്കലാണ്, പാര്‍ട്ടി രാഷ്ട്രീയമല്ല,’ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താന്‍ ആര്‍മി മേധാവി അസിം മുനീറിനെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിനെ തരൂര്‍ വിമര്‍ശിച്ചു. ‘പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണ്. യുഎസ് ഇത് മറക്കരുത്,’ എന്ന് അദ്ദേഹം വാഷിംഗ്ടണില്‍ പറഞ്ഞു.
തിരുവനന്തപുരം പ്രവര്‍ത്തനങ്ങള്‍: ജൂണ്‍ 25ന് തിരുവനന്തപുരത്ത് ‘വിഴിഞ്ഞം തുറമുഖം: ഭാവി വികസനം’ എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ തരൂര്‍ ഉദ്ഘാടനം ചെയ്തു. ‘വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്,’ എന്ന് അദ്ദേഹം പറഞ്ഞു.
എക്‌സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശശി തരൂരിന്റെ നിലവിലെ നിലപാടുകളെക്കുറിച്ച് നിരവധി പ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ‘തരൂര്‍ മോദിയെ പ്രശംസിക്കുന്നത് ദേശീയവാദമോ, രാഷ്ട്രീയ തന്ത്രമോ?’ എന്ന് എക്‌സില്‍ ചര്‍ച്ച. 60% ഉപയോക്താക്കള്‍ തരൂര്‍ ‘ദേശീയവാദി’ എന്ന് വിശേഷിപ്പിച്ചു, 30% ‘ബിജെപി അനുകൂലി’ എന്ന് ആരോപിച്ചു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ‘തരൂര്‍ പാര്‍ട്ടിയോട് വിശ്വസ്തനായി തുടരണം,’ എന്ന് ആവശ്യപ്പെട്ടു.