പറയുമ്പോള്‍ തോന്നും KSRTC മാത്രമേ കേരളത്തില്‍ ഓടുന്നുള്ളൂ എന്നും, KSRTC ജീവനക്കാര്‍ക്കു മാത്രമേ മനുഷ്യത്വവും കരുതലുമൊക്കെ ഉള്ളൂവെന്നും. അല്ല, മലയാളികള്‍ക്കെല്ലാമുണ്ട്, സ്‌നേഹവും കരുതലുമൊക്കെ. അതുകൊണ്ടാണ് മലയാളികളുടെയെല്ലാം ഇഷ്ട വണ്ടിയായ KSRTCയിലെ ജീവനക്കാരെയും കുറിച്ചു പറയുന്നത്. ഇന്നലെ ഒരു സംഭവം ഉണ്ടായി. ഉണ്ടായത് ഇങ്ങ് തെക്ക് നെടുമങ്ങാടാണ്. രാവിലെ 7.30 മണിക്ക് നെടുമങ്ങാടു നിന്നും ആറ്റിങ്ങലേക്ക് പോയ ഒരു ജെന്റം ബസ്. യാത്രക്കാര്‍ കുറവായതിനാല്‍ കുറച്ചു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.
നെടുമങ്ങാടു നിന്നും വെഞ്ഞാറമൂട് ടിക്കറ്റെടുത്ത് എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയും അമ്മയും ബസില്‍ കയറി. KSRTC ബസില്‍ കയറിയാല്‍ സീറ്റ് കിട്ടുമോ എന്നുള്ള നോട്ടാണ്. കിട്ടുന്ന സീറ്റില്‍ ഇരിപ്പുറപ്പിച്ച് അമ്മയും മകളും യാത്ര തുടര്‍ന്നു. കണ്ടക്ടര്‍ വനിതയാണ്. പേര് നസീറാ ബീവി. വെഞ്ഞാറമൂട് ടിക്കറ്റും കീറിക്കൊടുത്ത് യാത്ര തുടര്‍ന്നു. ബസ് കല്ലിയോട് കഴിഞ്ഞതും പുറകുഭാഗത്ത് യാത്രക്കാരെല്ലാം ബഹളമുണ്ടാക്കുന്നത് കേട്ടാണ് നസീറാബീവി നോക്കുന്നത്. സീറ്റില്‍ ഒരു കുട്ടി കിടക്കുന്നു. ചുറ്റിനും ആള്‍ക്കാര്‍ കുട്ടിയുടെ അമ്മ നിലവിളിക്കുന്നു.
കുട്ടിയും കരയുന്നുണ്ട്. കാരണം തിരക്കിയപ്പോഴാണ് മനസ്സിലായത്, കുട്ടിയുടെ കൈ സീറ്റിനടിയില്‍ പെട്ടു.പുറത്തെടുക്കാന്‍ കഴിയുന്നില്ല. രണ്ടു സീറ്റിനിടയിലുള്ള ഭാഗത്തേക്ക് കൈമുട്ടുവരെ ഇറങ്ങിപ്പോയിരിക്കുന്നു. തിരിച്ചെടുക്കാനാവാത്ത വിധം ഞെരുങ്ങിപ്പോയി. കൈ പുറത്തെടുക്കാതെ കുട്ടിക്ക് നിവര്‍ന്നിരിക്കാനാവില്ല, അതാണ് കിടക്കുന്നത്. ബസില്‍ ആകെ പരിഭ്രാന്തിയായി. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാര്‍ വലഞ്ഞു. ബസിലുണ്ടായിരുന്ന പുരുഷ യാത്രക്കാരെല്ലാം കുട്ടിയുടെ കൈ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വേദനയും, ഭയവും, നിരാശയുമൊക്കെ കൊണ്ട് കുട്ടി തളര്‍ന്നിരുന്നു. അപ്പോഴും ബസ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ ഡ്രൈവറും കണ്ടക്ടറും കൂടി ആസുപത്രിയിലേക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചു. തങ്ങള്‍ക്കു പറ്റാത്തത്, ഡോക്ടര്‍ക്ക് സാധിച്ചാലോ എന്നായിരുന്നു ചിന്തിച്ചത്. മാത്രമല്ല, കുട്ടിക്ക് എന്തെങ്കിലും പ്രാഥമിക ചികിത്സ നല്‍കാനും ആസുപത്രി തന്നെയാണ് നല്ലതെന്ന് യാത്രക്കാരും പറഞ്ഞു. അപ്പോഴേക്കും കുട്ടിയുടെ അവശതയും കൂടിക്കൂടി വന്നു. സമയം ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ
പനവൂരിനും-കല്ലിയൂരിനും ഇടയില്‍ ഒരു സ്വകാര്യ ആശുപത്രി കണ്ടു. അവിടേക്ക് ബസ് ഓടിച്ചു കയറ്റി നിര്‍ത്തി. ഡോക്ടറോട് KSRTC ജീവനക്കാര്‍ കാര്യം പറഞ്ഞു. ഡോക്ടറും സംഘവും ബസിനുള്ളിലെത്തി രംഗം വീക്ഷിച്ചു. സീറ്റിനിടയില്‍ കുടുങ്ങിയ കൈയ്യില്‍ മുറിവൊന്നുമുണ്ടായിട്ടില്ല. കുട്ടിക്ക് വലിയ ക്ഷീണവും തട്ടിയിട്ടില്ല. പക്ഷെ, കൈ പുറത്തെടുക്കാന്‍ കഴിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. കാരണം, സീറ്റ് ഉറപ്പിച്ചിരിക്കുന്നത് ഇരുമ്പു പട്ടയിലാണ്. ആ ഇരുമ്പു പട്ടയുടെ അടിയിലേക്ക് കുട്ടിയുടെ കൈ പെട്ടിരിക്കുകയാണ്. കൈ മുട്ടോളം അകത്തേക്കു പോയതു
കൊണ്ട് തിരിച്ചെടുക്കാന്‍ കഴിയില്ല. ഫയര്‍ ഫോഴ്‌സിനെ വിളിക്കണമെന്നായി പിന്നെ ഡോക്ടറും യാത്രക്കാരും. ഒട്ടും താമസം വരുത്താതെ KSRTC ജീവനക്കാര്‍ ഫയര്‍ഫോഴ്‌സില്‍ വിളിച്ചു. മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സില്‍ നിന്നും ആളെത്തി. വിവിധ ഉപകരണങ്ങള്‍ കൊണ്ട് ബസിന്റെ സീറ്റുകള്‍ പരമാവധി അകത്തി, കുട്ടിയുടെ കൈ പുറത്തെടുത്തു. ആ അമ്മയും പെണ്‍കുട്ടിയും KSRTC ജീവനക്കാരോടും, ഡോക്ടറോടും, ഫയര്‍
ഫോഴ്‌സ് ജീവനക്കാരോടും ഒപ്പം നിന്ന യാത്രക്കാരോടും നന്ദി പറഞ്ഞു. അപ്പോഴും എല്ലാവരുടെയും സംശയം, ആ കുട്ടിയുടെ കൈ എങ്ങനെയാണ് സീറ്റിനുള്ളില്‍ കുടുങ്ങിയത് എന്നായിരുന്നു. എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തവര്‍ ആലോചന നിര്‍ത്തി അവരവരുടെ സീറ്റുകളില്‍ പോയിരുന്നു. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് KSRTC ജീവനക്കാരും. എങ്കിലുംമ യാത്രക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരുടെ ഒപ്പം
നിന്ന്, പ്രശ്‌നം പരിഹരിക്കുക എന്നതാണ് കടമയെന്ന് കരുതുന്ന ജീവനക്കാരാണ് KSRTCയിലുള്ളത്. അതിനു കാരണം, ആന വണ്ടിയും, വണ്ടിയിലെ ആള്‍ക്കാരും കേരളത്തിന് അത്രയും പ്രിയപ്പെട്ടവരായതു കൊണ്ട്. കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഭവമല്ലേ എന്നു തോന്നിയേക്കാം. പക്ഷെ, ഇതും KSRTCക്ക് ഒരു മഹാ സംഭവം തന്നെയാണ്.
CONTENT HIGH LIGHTS;Be careful!! Isn’t it a child’s hand?: Hand stuck between seats, fire force arrives to save; KSRTC employees who saw this and beyond; They have no choice but to ensure the safety of passengers; Love elephant carriages (Special Story)