എൽഎൽഎം പ്രവേശന പരീക്ഷ
തിരുവനന്തപുരം: 4 സർക്കാർ ലോ കോളജുകൾ, സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകൾ എന്നിവിടങ്ങളിലേക്ക് എൽഎൽഎം കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വഴി 10ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പോളിടെക്‌നിക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, എൽബിഎസ്, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിൽ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ 11 മുതൽ 15 വരെ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ച ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ടു ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ പുതുതായി പങ്കെടുക്കാൻ One Time Registration നും അപേക്ഷ സമർപ്പണത്തിനും 10 വരെ അവസരം ഉണ്ടാകും.
സ്കോൾ കേരള പ്ലസ് ടു പ്രവേശനം
തിരുവനന്തപുരം: സ്കോൾ കേരള 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവയ്ക്ക് ഓൺലൈനായി 15 വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് www.scolekerala.org
എംടെക് മാനേജ്മെന്റ് സീറ്റ്
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഈ അധ്യയന വർഷം കെഎസ്ആർടിസി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള എംടെക് മാനേജ്മെന്റ് സീറ്റുകളിലേക്ക് (ഓട്ടമോട്ടീവ് ഇലക്ട്രോണിക്‌സ്, മെഷീൻ ഡിസൈൻ, കംപ്യൂട്ടർ സയൻസ്) ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 7. വിവരങ്ങൾക്ക്: www.sctce.ac.in ഫോൺ–0471-2490572.
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: രേഖകൾ നൽകാം
തിരുവനന്തപുരം: ഈ വർഷത്തെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് നാറ്റ സ്‍കോറും യോഗ്യത പരീക്ഷയിൽ (പ്ലസ്‍ടു, ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കും ഓൺലൈനായി സമർപ്പിക്കുന്നതിനും രേഖകൾ അപ്‍ലോഡ് ചെയ്യുന്നതിനും 5ന് വൈകുന്നേരം 5 വരെ അവസരം. www.cee.kerala.gov.in
നഴ്സിങ്: രേഖകൾ 5 വരെ നൽകാം
തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാ മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വ്യക്തിഗത അക്കാദമിക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു: www.lbscentre.kerala.gov.in ൽ രേഖകൾ 5 വരെ സമർപ്പിക്കാം. ഫോൺ– 0471-2560363.
ഐടിഐ: ഫീസ് 3 വരെ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള 108 സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് ഇന്നലെ വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചർക്ക് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള സമയ പരിധി വ്യാഴാഴ്ച വരെ നീട്ടി.