മാര്‍ ഇവാനിയോസ് കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്നത് തലമുറകളുടെ മെഗാ സംഗമം. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിലാണ് ‘റീ യൂണിയന്‍ ഓഫ് ലെഗസി’. 75 വര്‍ഷത്തിനുള്ളില്‍ പഠിച്ചവരും പഠിപ്പിച്ചവരും വീണ്ടും കലാലമുറ്റത്തും ക്ലാസ് മുറികളിലും ഒത്തു കൂടുന്നു. സ്വന്തം ക്ലാസുകളില്‍ അവര്‍ വീണ്ടും വിദ്യാര്‍ത്ഥികളാകും, അധ്യാപകര്‍ വീണ്ടുമെത്തി പഠിപ്പിക്കും. ക്ലാസില്‍ കയറാത്തവരെ അധ്യാപകര്‍ വിരട്ടി വീണ്ടും ക്ലാസിലെത്തിക്കും. പഞ്ചാരമുക്കിലെ സ്ഥിരം ഹാജരുകാര്‍ വീണ്ടുമെത്തും, പഞ്ചാരക്കാര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ അടുത്തേക്ക് ഓടിയെത്തും. പരാതിയില്‍ നടപടി നേരിട്ട പഞ്ചരക്കാരനും പരാതിക്കാരിയും കുറച്ചു കാലം കഴിയുമ്പോള്‍ ക്യാന്റീനില്‍ ഒരുമിച്ചുള്ള ചായകുടിക്കാരാകും. കയ്പ്പും മധുരവും നിറഞ്ഞ ജീവിത യാത്രകള്‍ പങ്കിട്ട് അവര്‍ വീണ്ടുമെത്തും.
ലോകത്തിലെ വിവിധ വന്‍കിട കമ്പനികളുടെ ഉടമകളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ വിജയഗാഥകളുമായി എത്തും. ക്യാമ്പസില്‍ വീണ്ടും വിദ്യാര്‍ത്ഥി ഐക്യത്തിന്റെ മുദ്രാവാക്യം വിളി ഉയരും, കൊമ്പു കോര്‍ത്ത് ഏറ്റുമുട്ടിയവര്‍ കാലാനന്തരം അടുത്ത ചങ്ങാതിമാരായ മാറിയതിന്റെയും പാര്‍ട്ടിമാറ്റത്തിന്റെ കൂറുമാറ്റത്തിന്റെ രസം പങ്കുവയ്ക്കും, ദീപാലകൃതമായ മാര്‍ ഇവാസിയോസ് ക്യാമ്പസില്‍ ആഗസ്റ്റ് രണ്ടു മൂന്നും പാട്ടും നൃത്തുവും റാമ്പിലെ ചുവടുകളും ഡിജെയുമൊക്കെയായി മറ്റൊരു ലോകമായി മാറും. അങ്ങനെ ഒരു കാലഘട്ടത്തിന്റെ പുനാവിഷ്‌ക്കാരം കൂടിയാകും ‘റീ യൂണിന്‍ ഓഫ് ലെഗസ്സി’. മാര്‍ ഇവാസിനോസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസാണ് വജ്രജൂബിലിയുടെ സംഘാടകര്‍. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളുമായി അമിക്കോസിന് ചാപ്റ്ററുകളുണ്ട്.
വിവിധ കോണുകളില്‍ നിന്നും അടുത്ത മാസം രണ്ടിനും മൂന്നും നടക്കുന്ന സമാഗമത്തില്‍ പങ്കെടുക്കാന്‍ 6000 ലധിുകം പൂര്‍വ്വ വിദ്യാത്ഥികളെത്തുമെന്ന് അമിക്കോസ് ഭാരവാഹികള്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂരോഗമിക്കുന്നവെന്നും , മറ്റെല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അമിക്കോസ് പ്രസിഡന്റും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ കോളജില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അമിക്കോസ് ജനറല്‍ സെക്രട്ടറി ചെറിയാന്‍ പണിക്കര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അബി ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍ ഡോ.മീരാ ജോര്‍ജ്ജ്, ബര്‍സാര്‍ ഫാ. തോമസ് കയ്യാലക്കല്‍ എന്നിവരും പങ്കെടുത്തു.
ജൂലൈ 31 ന് വൈകിട്ട് 6.30 നു കോളേജിന്റെ വൈദ്യുത ദീപാലങ്കാരം കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കത്തോലിക്കാ ബാവ സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് 1 ന് മാര്‍ ഇവാനിയോസ് കോളേജില്‍ 19 വര്ഷം പ്രിന്‍സിപ്പലായിരുന്ന ഫാ ഡോ ഗീവര്ഗീസ് പണിക്കര്‍ അച്ഛന്റെ അടൂര്‍ പറന്തല്‍ മലങ്കര കത്തോലിക്കാ പള്ളിയിലെ ഖബറില്‍ നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര 12 മണിക്ക് ബിഷപ്പ് ജോഷുവ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് മാര്‍ ഐറേനിയോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പതാക ഘോഷയാത്രക്ക് ആല്‍ബര്‍ട്ട് അലക്‌സ്, ഡോ ചെറിയാന്‍ പണിക്കര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കും.
അന്നേ ദിവസം 4.30 pm നു മാര്‍ ഇവാനിയോസ് കോളേജിന്റെ സ്ഥാപകന്‍ ധന്യന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസ് കോളേജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ ആര്‍ച്ച്ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് കോളേജിന്റെ മുന്‍ മാനേജര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സിറില്‍ ബസേലിയോസ് കാതോലിക്കാബാവ എന്നിവരുടെ പട്ടം സെയിന്റ് മേരീസ് കത്തീഡ്രലില്‍ സ്ഥിതിചെയ്യുന്ന ഖബറില്‍ നിന്ന് ദീപശിഖ റാലി നടക്കും, ദീപശിഖ റാലി ബിഷപ്പ് മാറ്റിഗ്ഹെഡസ് മാര്‍ പോളികാര്‍പ്പോസ്, ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. റാലിക്കു നന്ദുലാല്‍ നേതൃത്ത്വം നല്‍കും.
ദീപശിഖ റാലിയും പതാക ഘോഷയാത്രയും കോളേജില്‍ 5.00 pm ന് എത്തിച്ചേരുമ്പോള്‍ 75 ദിയ വിളക്കുകള്‍ തെളിയിക്കും. ജൂലൈ 2 -ന് രാവിലെ 7.30 മണിക്ക് പട്ടം സെന്റ്,മേരീസ് മുതല്‍ കോളജ് വരെ വിന്‍േറജ് കാര്‍ റാലി നടക്കും. 9.30 നു കോളേജ് അങ്കണത്തില്‍ 2 ദിവസം നീണ്ടുനില്‍ക്കുന്ന ഫ്ളീമാര്‍ക്കറ്റ് ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പ്രിയങ്ക നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 മണിക്ക് റീയൂണിയന്‍ ഓഫ് ലെഗസി എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥിക്‌സളുടെ സംഗമം നടക്കും. 3.00 pm നു വിരമിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങു കോളേജ് ഓഡിറ്റോറിയത്തില്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
5.30 pm നു 75 @ 75 എന്ന പേരിലുള്ള കൊയര്‍ നടക്കും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ ഗാനമേള, ഫാഷന്‍ ഷോ, ഡി.ജെ എന്നിവ നടക്കും. കലാസന്ധ്യക്കു രാജീവ് ഓ എന്‍ വി, റോണി റാഫേല്‍, പ്രെറ്റി റോണി എന്നിവര്‍ നേതൃത്ത്വം നല്‍കും. കലാസന്ധ്യ 10 മണിക്ക് അവസാനിക്കും. ഓഗസ്റ്റ് 3 രാവിലെ 9 -10 ബിസിനസ് സമ്മിറ് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പൂര്‍വ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള വ്യവസായ സംരംഭകര്‍ പങ്കെടുക്കുന്ന sammit കാര്‍ഡിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സിറിയക് ജോസഫ് ആന്റണി തോമസ് എന്നിവര്‍ ഇതിനു നേതൃത്ത്വം നല്‍കും.
തുടര്‍ന്ന് 10 മണിക്ക് റീയൂണിയന്‍ ഓഫ് ലെഗസി എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥിക്‌സളുടെ സംഗമം തുടരും. 4 pm മുതല്‍ 5 വരെ വിദേശ ചാപ്റ്ററുകളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ 5 pm നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് ബാവ അധ്യക്ഷത വഹിക്കും.
6 pm മുതല്‍ കലാസന്ധ്യ, പൂര്‍വ വിദ്യാര്‍ഥികളായ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേളയും നൃത്ത പരിപാടികളും നടക്കും. കലാപരിപാടികള്‍ക്ക് രാജീവ് ഓ എന്‍ വി, റോണി റാഫേല്‍ എന്നിവര്‍ നേതൃത്ത്വം നല്‍കുംമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- വജ്രജൂലി ആഘോഷങ്ങളുടെ തുടക്കം കുറിച്ച വാക്കത്തോണ്‍
മാര്‍ ഇവാനിയോസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറുച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാണന്‍ വിളയില്‍ ന ിന്നും ആരംഭിച്ച വാക്കത്തോണ്‍ കടകംപ്പള്ളി സുരേന്ദ്ര എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. വാക്കത്തോണ്ര്‍ കണ്‍വീനറും ചലച്ചിത്ര നടനുമായ നന്ദുലാല്‍ നേതൃത്വം നല്‍കി. അമിക്കോസ് പ്രസിഡന്റും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ എബിജോര്‍ജ്ജ്, ട്രഷറര്‍ സനല്‍ കുമാര്‍, അമിക്കോസ് ഭാരവാഹികളായ ഷെര്‍ളി സ്റ്റുവര്‍ട്ട്, ബി.സുനില്‍, അമ്പിളി ജേക്കബ്, പൊന്നി മഹേഷ്, അഭിലാഷ് നായര്‍ എന്നിവരും നേതൃത്വം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളും വാക്കത്തോണില്‍ പങ്കെടുക്കുന്നത്.
കോളജില്‍ വിദ്യാര്‍ത്ഥികള്‍ വാക്കത്തോണിനെ സ്വീകരിച്ചു. മാര്‍ ഇവാനിയോസിന്റെ 75 വര്‍ഷത്തെ ചരിത്രം പറയുന്ന എക്‌സിബിഷന്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 1945ല്‍ കോളജ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തുമുതല്‍ ശിലസ്ഥാപനവും വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ചിത്രത്തിന്റെ അകമ്പടിയോടെ പറയുന്ന എക്‌സിബിഷന്‍ കോളജിന്റെ മുന്നിലൊരുക്കിയ പ്രത്യേക പന്തലിലാണ് സജീകരിച്ചിരിക്കുന്നത്.
CONTENT HIGH LIGHTS;Mar Ivanios College’s Diamond Jubilee Celebration: Those who have studied and taught in the past 75 years will once again gather in the Kalalamutam and classrooms