റാപ്പർ വേടനെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. രണ്ടാമത്തെ പ്രാവശ്യമാണ് താരം ബലാൽത്സംഗ പരാതി നേരിടുന്നത്. 2012 ലെ സംഭവത്തിൽ നേരത്തെ വേടൻ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. അതിനു പിന്നാലെ ലഹരി കേസും. ഇപ്പോഴിതാ യുവ ഡോക്ടറുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. വിവാഹ വാഗ്ദാനം നൽകി താരം പീഡിപ്പിച്ചെന്നാണ് പരാതി. വിഷയത്തിൽ പ്രതികരിച്ച് നിരവധി താരങ്ങൾ എത്തുന്നുണ്ട്. ഇപ്പോഴിതാ സംവിധായകൻ അഖിൽ മാരാർ വേടനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ………
നമ്മൾ ആരെ ആരാധിക്കുന്നുവോ അറിഞ്ഞോ അറിയാതെയോ അവരുടെ സ്വഭാവം നമ്മളിലേക്ക് ആകർഷിക്കപ്പെടും. പ്രശ്നങ്ങളും പ്രതിസന്ധികളും വളരെ കൂളായി കൈകാര്യം ചെയ്യാനും ദ്രോഹിച്ചവരോടുപോലും ശത്രുത ഇല്ലാതെ പക ഇല്ലാതെ എനിക്ക് പെരുമാറാൻ കഴിയുന്നത് ഞാൻ ആരാധിച്ചത് ധോണിയെയും ഉമ്മൻ ചാണ്ടി സാറിനെയുമൊക്കെ ആയത് കൊണ്ടാകാം.
രാമനെ അറിയാത്ത വേടൻ രാവണനെ ആരാധിക്കുന്നു. രാവണൻ ആരാണെന്ന് അറിഞ്ഞിട്ടാണോ എന്നെനിക്ക് അറിയില്ല. രാവണന്റെ ഗുണങ്ങൾ അറിഞ്ഞോ അറിയാതെയോ വേടനിൽ നിലനിൽക്കുന്നുണ്ട്. കാരണം ബ്രാഹ്മണനായ രാവണൻ വലിയൊരു ബലാത്സംഗ വീരനായിരുന്നു. നിരവധി സ്ത്രീകളെ ക്രൂരമായി ഉപയോഗിച്ച രാവണൻ മറ്റൊരാളുടെ ഭാര്യയായ സീതയെ പോലും കാമിച്ചു. രാവണന്റെ ആരാധകനായ വേടനും സമാന സ്വഭാവം പുലർത്തുന്നു.
ഒന്നിലധികം സ്ത്രീകൾ ഇതിന് മുമ്പ് പരാതി പറഞ്ഞു. വേടനെതിരെ യുവ ഡോക്ടർ നൽകിയ പരാതി ഗൗരവം ഉള്ളതാണ്. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പ് കൊടുത്ത് ഒരു പെൺകുട്ടിയെ വീണ്ടും വീണ്ടും ക്രൂരമായി ഉപദ്രവിക്കുന്നു. തന്റെ കാര്യങ്ങൾക്കായി അവളുടെ കൈയിൽ നിന്നും പണം വാങ്ങുന്നു. പിന്നീട് നിഷ്കരുണം തള്ളി കളയുന്നു.
പെൺകുട്ടി മാനസീകമായി തകർന്ന് സൈക്കാട്രിക് ട്രീറ്റ്മെന്റിലാകുന്നു. വേടൻ പുതിയ കാമുകിയെ കണ്ടെത്തുന്നു അവൾക്ക് വേണ്ടി പാട്ടെഴുതുന്നു. നവ അയ്യങ്കാളി ചമഞ്ഞ് സമൂഹത്തിൽ വിലസുന്നു. തകർന്നുപോയ ഒരു പെൺകുട്ടിക്ക് പരാതി കൊടുക്കാൻ അവകാശം ഇല്ലെന്നാണോ ഇടത് കപട പ്രൊഫസർ ജീവികൾ പറയുന്നത്. മുമ്പ് പെൺകുട്ടികൾ പരാതി പറഞ്ഞപ്പോൾ വേടൻ മാപ്പ് പറഞ്ഞ് മുങ്ങി.
പീഡിപ്പിച്ചാൽ മാപ്പ് പറഞ്ഞാൽ മതിയെന്ന രീതിയിൽ സ്ത്രീ സംരക്ഷണ അപ്പോത്സല പാർവതി തിരുവോത്ത് അന്നൊരു ലൈക്ക് കൊടുത്ത് പിന്തുണ നൽകി. അതേ സമയം വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ അവസരം കിട്ടാൻ കിടന്ന് കൊടുത്ത കുറച്ച് പേർ പീഡനം എന്ന പേരിൽ വന്നപ്പോൾ ആഘോഷിച്ച അരുൺ കുമാർ എന്തിന് പൾസർ സുനി എന്ന ക്രിമിനൽ നൽകിയ ഒറ്റ മൊഴിയുടെ പേരിൽ ദിലീപ് എന്ന നടനെ ക്രൂരമായി വേട്ട ആടി. അരുൺ കുമാർ രാവിലെ പറയുന്നു ആരെയും അനാവശ്യമായി വേട്ടയാടാൻ ഞങ്ങൾ അനുവദിക്കില്ലെന്ന്. എന്റെ അരുൺ കുമാർ സാറേ…. ക്രിമിനൽ കേസിൽ ഒരാളുടെ ഹിസ്റ്ററി നോക്കുക പതിവാണ്.
നാളിത് വരെ ഒരു സ്ത്രീ പോലും മോശം പറയാത്ത ദിലീപ് പീഡന വീരനും, ക്രൂരമായ ലൈംഗിക വൈകൃതം ഉള്ളവനെന്ന് പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങൾ വഴി മുമ്പ് പറഞ്ഞ നിലവിൽ റപ്യൂട്ടഡായ ഒരു തൊഴിൽ ചെയ്യുന്ന സാമ്പത്തികമായി ഉയർന്ന കുടുംബത്തിലുള്ള ഒരു പെൺകുട്ടിയുടെ മൊഴി സാറിന് വിശ്വാസമില്ല.
സാർ പറയുന്നത് ഇത് പഴയ ആരോപണം ആണെന്നാണ്. ഇത് പഴയതല്ല അരുൺ സാറേ… പരാതി കൊടുത്ത പെൺകുട്ടിയെ ഭീഷണിപെടുത്തുന്ന രീതിയിലുള്ള മാധ്യമ വേശ്യ പണിയായി മാറരുത് അരുൺ കുമാറിന്റെ തൊഴിൽ. സത്യം അന്വോഷിക്കണം അത് സമൂഹത്തോട് പറയണം. ജാതിയോ മതമോ വർണ്ണമോ അല്ല കൈയിലിരുപ്പിനെയാണ് എതിർക്കുന്നത്.
content highlight: Akhil Marar
















