മലയാളത്തിലെ ഏറ്റവും ഹിറ്റായി മുന്നോട്ടു പോകുന്ന ഒരു ടെലിവിഷന്‍ ഷോയാണ് ബിഗ്‌ബോസ്. മലയാളത്തിലെ പ്രിയതാരം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ ഏഴാം സീസണ്‍ ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞു. മത്സരാര്‍ത്ഥികളെല്ലാം കഴിവുറ്റവരാണ്. എന്നാല്‍, അവരെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒരു താരമാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുസുധി. സുധിയുടെ മരണത്തിനു ശേഷം കലാരംഗത്ത് സജീവമാകാന്‍ ശ്രമിച്ച രേണുസുധിക്ക് സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത് തികഞ്ഞ അവഗണനയും കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ബോഡി ഷെയ്മിംഗുമാണ്. എന്നിട്ടും, തളരാതെ അവര്‍ ബിഗേബോസ് ഹൗസില്‍ പൊരുതി നില്‍ക്കുകയാണ്.
രേണു സുധി എന്ന കൊച്ചു കലാകാരിയെ അറിയാത്തവരായി ഇപ്പോള്‍ കേരളത്തില്‍ ആരുമണ്ടാകില്ല. കാരണം, സോഷ്യല്‍ മീഡിയയില്‍ അവരുടെ റീലുകളിലും മറ്റ് ഫോട്ടോഷൂട്ടിലുമെല്ലാം തെറിയഭിഷേകം നടത്തുന്നവരാണ് രേണുസുധിയെ ഫേമസ് ആക്കയതെന്നു പറയാം. പക്ഷെ ഇവരോടൊന്നും രേണുസുധി അപമര്യാദയായി പെരുമാറുകയോ, തിരിച്ച് അതേ നാണയത്തില്‍ മരുപടി നല്‍കുകയോ ഉണ്ടായിട്ടില്ല. സ്വാഭാവികമായും സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയിമിംഗ് നടത്തിയാലോ സ്ത്രീകള്‍ക്കെതിരേ അപമാനിക്കപ്പെടുന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാലോ പോലീസ് കേസെടുക്കുന്നതാണ്. രേണുസുധിയെ പറഞ്ഞ ഒരാള്‍ക്കെതിരേ പോലും പരാതിയോ, കേസോ ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് രേണുസുധിയുടെ വ്യക്തിത്വം തിരിച്ചറിയുന്നത്.
ഇപ്പോള്‍ ബിഗ്‌ബോസിലെ സഹ മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നുപോലും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണ് രേണു കേള്‍ക്കുന്നത്. സെപ്ടിടാങ്ക് എന്നുപോലും വിളിച്ചത് അവര്‍ കേട്ടു. ഒരു സ്ത്രീയെയും അതുപോലെ ഉപമിക്കുന്നത് കേട്ടിട്ടില്ല. എന്നിട്ടും, അവര്‍ തിരിച്ചു പ്രതികരിച്ചില്ല. ബിഗ്‌ബോസിലെ മത്സരാര്‍ത്ഥി ആയിരിക്കുമ്പോള്‍ത്തന്നെ അവര്‍ ഒരു സ്ത്രീ കൂടിയാണെന്ന് മറ്റുള്ളവര്‍ മറന്നു പോകുന്നു. രേണു സുധിയെ സ്ത്രീ എന്ന ഗണത്തില്‍പ്പോലും കൂട്ടിയിട്ടില്ലാത്ത തരത്തിലാണ് കമന്റുകളും ഇടപെടലുകളും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ രേണു സുധി ആരാണെന്ന് മലയാളികള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.
ആരാണീ രേണുസുധി ?
മിമിക്രി കലാകാരനും സിനിമാതാരവുമായ കൊല്ലം സുധിയുടെ വിധവയായ രേണു സുധി സമൂഹം പറയുന്നതനുസരിച്ച് ജീവിക്കാന്‍ വിസമ്മതിച്ച വനിതയാണ്. ആദ്യ ആഴ്ചയില്‍ ബിഗ് ബോസ് ഹൗസിലും അവര്‍ വ്യക്തിത്വമുണ്ടാക്കി. 2023 ജൂണില്‍ സുധി വാഹനാപകടത്തില്‍ മരിച്ചതോടെയാണ് അതുവരെ നിശബ്ദയായിരുന്ന രേണു സുധി പൊതുഇടങ്ങളിലേക്കെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകളും റീലുകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്ത രേണു സുധി സമൂഹത്തിന്റെ കണ്ണില്‍ വലിയ തെറ്റുകാരിയായി. 2023 ജൂണില്‍ സുധി വാഹനാപകടത്തില്‍ മരിച്ചതോടെയാണ് അതുവരെ നിശബ്ദയായിരുന്ന രേണു സുധി പൊതുഇടങ്ങളിലേക്കെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോഷൂട്ടുകളും റീലുകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്ത രേണു സുധി സമൂഹത്തിന്റെ കണ്ണില്‍ വലിയ തെറ്റുകാരിയായി.
ഭര്‍ത്താവ് മരിച്ച ഭാര്യ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സമൂഹം വരച്ചുവച്ച വരയ്ക്കപ്പുറം നിന്ന് തന്റെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കാന്‍ അവര്‍ ഫാഷന്‍, അഭിനയ ജീവിതം തിരഞ്ഞെടുത്തു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ആണ്‍മേല്‍ക്കോയ്മയുടെ സമൂഹത്തില്‍ ചൊറിച്ചിലുണ്ടാക്കി. ഭര്‍ത്താവ് മരിച്ച ഭാര്യ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സമൂഹം വരച്ചുവച്ച വരയ്ക്കപ്പുറം നിന്ന് തന്റെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കാന്‍ അവര്‍ ഫാഷന്‍, അഭിനയജീവിതം തിരഞ്ഞെടുത്തു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ആണ്‍മേല്‍ക്കോയ്മയുടെ സമൂഹത്തില്‍ ചൊറിച്ചിലുണ്ടാക്കി.
‘ഔദാര്യമായി’ കിട്ടിയ വീടിന് ചോര്‍ച്ചയുണ്ടെന്ന് പറഞ്ഞ രേണു വീണ്ടും ചിലരുടെ കണ്ണിലെ കരടായി. സമ്മാനം നല്‍കിയ വീടിനെപ്പറ്റി പരാതി പറയരുതെന്നായിരുന്നു പൊതുസമൂഹത്തിന്റെ നിലപാട്. തനിക്ക് ആര്‍ത്തിയെന്നാക്ഷേപിച്ച സമൂഹത്തിന് മുന്നില്‍ രേണുവിന്റെ പിതാവും ആരോപണങ്ങള്‍ ശരിവച്ചു. ബിഗ് ബോസിന്റെ ആദ്യ ആഴ്ചയില്‍ ഗായകനായ അക്ബര്‍ ഖാന്‍ രേണുവിനെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചു. പക്ഷേ, ഒരുതരത്തിലും രേണു ആ ആക്ഷേപത്തോട് ദേഷ്യപ്പെട്ടില്ല. തനിക്ക് വേദനിച്ചു എന്ന് വളരെ ആത്മാര്‍ത്ഥമായി നൂറയോട് പറഞ്ഞ രേണു താന്‍ എന്തിന് ഇവിടെ എത്തിയെന്നും വിശദീകരിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുന്നതിന് മുമ്പേ ബിബി7ന്റെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ രേണു സുധിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് ആരംഭിച്ചപ്പോള്‍ രേണു സുധി മത്സരാര്‍ത്ഥിയായി എത്തുകയും ചെയ്തു. മത്സരം ഒരാഴ്ചയും പിന്നിട്ട് മുന്നേറുമ്പോഴാണ് ആദ്യ വീക്കെന്‍ഡ് എപ്പിസോഡില്‍ രേണുവിന്റെ കള്ളത്തരം കയ്യോടെ പിടികൂടിയത്. ബിഗ് ബോസ് എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് തന്നെ ബിബി ഹൗസില്‍ നടക്കുന്ന കാര്യങ്ങള്‍ വീഡിയോ ആയി പുറത്തുവരുന്നു എന്നതാണ് കത്തിലെ ഉള്ളടക്കം. ഇതിന് പിന്നാലെ ബിബി ഹൗസ് പരിശോധിക്കാന്‍ മൂന്നുപേരെ വീടിനകത്തേയ്ക്ക് അയക്കുകയും ചെയ്തു.
ശേഷം കത്തില്‍ പറഞ്ഞ വീഡിയോ ടെലികാസ്റ്റ് ചെയ്യാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയും വീഡിയോ പുറത്തുവിടുകയും ചെയ്തു. താന്‍ ആദ്യ ആഴ്ച്ച എലിമിനേഷന്‍ റൗണ്ടില്‍ വന്നുവെന്നും തന്നെയും സുധി ചേട്ടനെയും സ്നേഹിക്കുന്നവര്‍ വോട്ട് ചെയ്യണം എന്ന് പറഞ്ഞു കൊണ്ടുള്ള രേണുവിന്റെ വീഡിയോ ആണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. രേണു സുധി ബിഗ് ബോസില്‍ വരുന്നതിന് മുമ്പേ തയ്യാറാക്കിയ വീഡിയോ ആയിരുന്നു ഇത്.
ആ വീഡിയോയില്‍ പറുന്നത് ഇങ്ങനെയാണ്
‘നമസ്‌കാരം.. ഞാന്‍ രേണു സുധിയാണ്.. ഒന്നാമത്തെ ആഴ്ച്ച തന്നെ ഞാന്‍ എലിമിനേഷന്‍ റൗണ്ടില്‍ വന്നു. എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബത്തെ സ്നേഹിക്കുന്ന, സുധി ചേട്ടനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വിലയേറിയ വോട്ടുണ്ടെങ്കില്‍ മാത്രമെ എനിക്കീ ഗെയിമില്‍ മുന്നോട്ട് പോകാന്‍ സാധിക്കുക ഉളളൂ. നിങ്ങളുടെ ഇഷ്ടപ്രകാരമുളള പെര്‍ഫോമന്‍സ് ചെയ്യാന്‍ സാധിക്കത്തുള്ളൂ. സ്നേഹിക്കുന്ന എല്ലാവരുടെയും വോട്ടുകള്‍ പ്രതീക്ഷിക്കുന്നു…’
തന്റെ കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ ഈ വീഡിയ്ക്ക് പിന്നില്‍ തന്റെ ഒരു കസിന്‍ ആണെന്ന് പറഞ്ഞ് രേണു സുധി സ്വന്തം മുഖം രക്ഷിക്കാനൊരുങ്ങി. ആദ്യ ആഴ്ചയില്‍ തന്നെ നോമിനേഷനില്‍ വരുമെന്ന് എങ്ങനെ അറിയാമെന്നായിരുന്നു രേണുവിനോട് മോഹന്‍ലാല്‍ ചോദിച്ചത്. ഈ വീഡിയോ എടുത്തുവച്ച് ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത് ശരിയാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. ഇത് ശരിയായില്ലെന്നും ആകാംക്ഷ നിറഞ്ഞൊരു ഷോ ആണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഷോയുടെ കൗതുകം നിറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാക്കുന്ന വീഡയോകള്‍ ചെയ്യരുതെന്നും ഇത് പൈറസിയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതിനെ കുറിച്ച് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചപ്പോള്‍ തന്റെ യൂട്യൂബ് നോക്കുന്ന കസിന്റെ തലയില്‍ രേണു കുറ്റംകെട്ടിവച്ചു. കസിന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും ഈ വീഡിയോ ചെയ്ത ശേഷമാണ് ബിഗ് ബോസിലേക്ക് വരുന്നതെന്നും രേണു പറഞ്ഞു. രേണുവിന്റെ ഈ വോട്ടിംഗ് അഭ്യര്‍ത്ഥ വീഡിയോ കണ്ട് സഹമത്സരാര്‍ത്ഥികളും ഞെട്ടിയിരുന്നു. ബിഗ് ബോസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആരും ചെയ്യാത്ത ഒരു പ്രവൃത്തിയാണ് രേണു സുധി ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ പോയ ശേഷം തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ക്യാമറയ്ക്ക് മുന്നിലും രേണു എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനല്‍ ഹാന്‍ഡില്‍ ചെയ്യുന്ന കസിനോട് ഇനി ഇത്തരത്തിലൊന്നും ചെയ്യരുതെന്നം രേണു ക്യാമറ നോക്കി പറയുന്നുണ്ട്. ഇതോടൊപ്പം തന്റെ ഒരു സമാധാനത്തിനെന്ന് പറഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ പത്ത് ഏത്തം ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രേണുവിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. വോട്ടിനായി രേണു മുന്‍കൂട്ടി വീഡിയോ ചെയ്തിട്ട് അത് പിടിക്കപ്പെട്ടപ്പോള്‍ കസിന്റെ തലയില്‍ കെട്ടിവച്ച് തടി ഊരേണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രേണു തന്നെയാണല്ലോ വോട്ട് ചോദിച്ചുള്ള വീഡിയോ ചെയ്തിരിക്കുന്നതെന്നും അങ്ങനെ ഒരു വീഡിയോ രേണു ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, മറ്റു മത്സരാര്‍ത്ഥികളെക്കാള്‍ രേണു സുധിക്കാണ് പ്രേക്ഷകരുടെ പിന്തുണയുള്ളത്.
CONTENT HIGH LIGHTS; Is Renu Sudhi the Boss?: Renu is the star who never tires of brutal attacks; The audience will decide the winner of the 7th season today?; Who is Renu Sudhi?
















