Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

സുലോചന, ദേശീയ പതാക ചരടില്‍ കെട്ടി ഉയര്‍ത്തി: കാലം മറക്കാത്ത ഒരു ദേശീയ പതാക ഉയര്‍ത്തലിന്റെ ഓര്‍മ്മപ്പെടുത്തല്‍; മഹാരാജാസ് കോളജിലെ രാജപതാക താഴ്ത്തി ദേശീയ പതാക ഉയര്‍ത്തിയ പെണ്‍കരുത്തിന്റെ ചരിത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2025, 01:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാളെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. എല്ലാക്കൊല്ലത്തെയും പോലെ ഡെല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആസ്ഥാന മന്ദിരങ്ങളും മൈതാനങ്ങളിലും പരേഡും സ്വാതന്ത്ര്യദിന പ്രതിജ്ഞയും നടക്കും. ജനങ്ങളുടെ കൈകളിലെല്ലാം ഇന്ത്യന്‍ പതാകയുണ്ടാകും. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം പതാക ഉയര്‍ത്തിക്കെട്ടും. സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. അങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ ജനത ആഘോഷമാക്കും. എന്നാല്‍, ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നല്‍കിയ സമയത്തെ ആഘോഷങ്ങളും പതാക ഉയര്‍ത്തലുമെല്ലാം സ്വതന്ത്ര ഇന്ത്യയിലെ വലിയ പോരാട്ടങ്ങളായാണ് കാണേണ്ടത്. രാജ ഭരണകാലത്തെ രാജ്യ സ്വാതന്ത്രയത്തിന് അത്ര വലിയ പ്രാധാന്യമൊന്നും രാജാക്കന്‍മാര്‍ നല്‍കിയിരുന്നില്ല.

അക്കാലത്തെ കോളജ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി രാജ്യത്തിനൊപ്പം ചേര്‍ന്നപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ പതാക ഉയര്‍ത്താന്‍ രക്ത രൂക്ഷിത പോരാട്ടം തന്നെയാണ് നടന്നത്. അതും രാജ കിങ്കരന്‍മാരും വിദ്യാര്‍ത്ഥികളും തമ്മില്‍. എന്നാല്‍, എതിര്‍പ്പുകളെയും മര്‍ദ്ദനങ്ങളെയും വകവെയ്ക്കാതെ വീറോടെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി ഒരു പെണ്‍പുലിയുണ്ടായിരുന്നു. അമ്പാട്ട് സുലോചന. അഴരുടെ ധീരമായ പതാക ഉയര്‍ത്തലിന്റെയും രക്ത രൂക്ഷിത പോരാട്ടങ്ങളുടെയും മഹാരാജാസ് ചരിത്രം മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ഐ സി സി ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വൈറലായിരിക്കുകയാണ്. കാലം മറക്കാത്ത ഒരു ദേശീയ പതാക ഉയര്‍ത്തലിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്ന തലക്കെട്ടിലാണ് ആ പോസ്റ്റ്.

കാലം മറക്കാത്ത ഒരു ദേശീയ പതാക ഉയര്‍ത്തലിന്റെ ഓര്‍മ്മപ്പെടുത്തല്‍

1947 ഓഗസ്റ്റ് 14 രാത്രി 11 മണി മഹാരാജാസ് കോളേജ് അക്ഷരാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ ദിന പുലരിയെ സ്വാഗതം ചെയ്യാന്‍ മെയിന്‍ ഹാളില്‍ നൃത്തവും പാട്ടുമായി കൂട്ടം കൂടിയിരിക്കുന്നു. അല്പ നേരം കൂടി കഴിഞ്ഞാല്‍ മഹാരാജാസിന്റെ കൊടിമരത്തില്‍ ദേശീയ പതാക ഉയരും, ഉയര്‍ത്തണം. കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും, വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെയും നേതാക്കളായ അമ്പാടി വിശ്വം, വൈലോപ്പിള്ളി രാമന്‍ കുട്ടി മേനോന്‍, തമ്മനത്ത് അരവിന്ദാക്ഷമേനോന്‍, എന്‍.എ. കരീം, ചന്ദ്രഹാസന്‍, കെ. കെ സത്യവ്രതന്‍ ടി.സി.എന്‍. മേനോന്‍ തുടങ്ങിയവര്‍ പതാകയുമായി കൊടിമര ചുവട്ടിലേയ്ക്ക് നടന്നു. കൊടിമരത്തില്‍ കൊച്ചി രാജാവിന്റെ പതാക പാറികളിക്കുന്നുണ്ട്.

തമ്മനത്ത് അരവിന്ദാക്ഷ മേനോന്‍ കൊടിമര ചരട് താഴ്ത്തി രാജപതാക താഴ്ത്താന്‍ തുടങ്ങി. പൊടുന്നനെ കുറച്ചു പേര് ഓടി എത്തി തടഞ്ഞു. ഈ കൊടിമരത്തില്‍ ദേശീയ പതാകയും, രാജാവിന്റെ പാതകയും ഒന്നിച്ചു പറക്കണം. അതാണ് രാജശാസനം. തര്‍ക്കമായി. ദേശീയ പതാക ഉയര്‍ത്താന്‍ മറ്റൊരു കൊടിമരം ശരിയാക്കി. പക്ഷെ അപ്പോഴേയ്ക്കും ആരോ രാജ പതാക ചെരട് മുറിച്ചു വലിച്ചു താഴ്ത്തി. പിന്നെ അടിയോട് അടി രാജാവിന്റെ ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ തല്ലി ഒതുക്കി. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് തമ്മനത്ത് അരവിന്ദന്‍ തല പൊട്ടി താഴെ വീണു. പത്തോളം നേതാക്കള്‍ക്ക് സാരമായ പരുക്ക് പറ്റി ആശുപത്രിയില്‍ ആയി. ചോര ക്യാമ്പസ്സില്‍ തളം കെട്ടി. ആഘോഷം അവസാനിച്ചു. എങ്ങും നിലവിളി. പരുക്ക് കാര്യമായി പറ്റാത്തവര്‍ മന്ത്രി പനമ്പിള്ളിയുടെ പുല്ലേപ്പടിയിലെ വീട്ടിലേയ്ക്ക് ജാഥ നടത്തി.

പനമ്പിള്ളി വിദ്യാര്‍ത്ഥികളെ കാണാന്‍ കൂട്ടാക്കിയില്ല. പിറ്റേന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വീണ്ടും എത്തി. നേതാക്കള്‍ ആശുപത്രിയില്‍ ആണ്. ഭാരത് മാതാ കീ ജയ്, മഹാത്മാ ഗാന്ധി കീ ജയ്, മുദ്രവാക്യം വിളി മുഴങ്ങി. ഒരു പതിനേഴുകാരിയുടെ കണ്ഠത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയര്‍ന്നത്. അമ്പാട്ട് സുലോചനയുടെ കണ്ഠത്തില്‍ നിന്ന്. കൊച്ചിയിലെ പോലീസ് സൂപ്രണ്ട് എ.ആര്‍. മന്നാടിയാര്‍ നായരുടെ മകളാണ് ആ കുട്ടി. വിദ്യാര്‍ത്ഥികള്‍ ഒരു ജാഥയായി കൊടിമര ചുവട്ടില്‍ എത്തി. സുലോചന ദേശീയ പതാക ചരടില്‍ കെട്ടി ഉയര്‍ത്തി. മഹാരാജാസിന്റെ ആകാശങ്ങളില്‍ മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കമായി. ഒരു പക്ഷെ ഇന്ത്യയില്‍ ആദ്യമായി 75 വര്‍ഷം മുന്‍പ് ദേശീയ പതാക ഉയര്‍ത്തിയ ആദ്യ വനിത അമ്പാട്ട് സുലോചന ആണെങ്കില്‍ അത് ഒരു ചരിത്ര നിയോഗം തന്നെ. തുടര്‍ന്ന് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ 12 കി ലോ മീറ്റര്‍ അകലെ തൃപ്പൂ ണിത്തുറയിലെ രാജകൊട്ടാരത്തിലേയ്ക്ക് മാര്‍ച്ച് നടത്തി.രാജാവ് അവരുടെ നിവേദനത്തിന് വില കൊടുത്തില്ല. അവര്‍ മടങ്ങി.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ നേതാക്കളെ കാത്തിരുന്നത് പ്രിന്‍സിപ്പാള്‍ നാരായണ അയ്യരുടെ ഉത്തരവാണ്. 17 പേരെ മഹാരാജാസില്‍ നിന്ന് പുറത്താക്കിയ ഉത്തരവ്. പിന്നെ സമരങ്ങളുടെ ഒരു പരമ്പര ആണ് കൊച്ചി രാജ്യം കണ്ടത്. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം മഹാരാജാസ് 1997 ല്‍ ആഘോഷിച്ചപ്പോള്‍ അന്നുള്ള മറ്റ് നേതാക്കള്‍ക്ക് ഒപ്പം സുലോചനയും മഹാരാജാസില്‍ എത്തി. സുലോചനയുടെ മക്കള്‍ രണ്ട് പേരും നമുക്ക് സുപരിചിതര്‍ ആണ്. ചലച്ചിത്ര താരം വിധുബാലയും, ഛായാഗ്രാഹകന്‍ മധു അമ്പാട്ടും. പ്രശസ്ത മെജിഷ്യന്‍ ഭാഗ്യനാഥ് ആണ് സുലോചനയുടെ ഭര്‍ത്താവ്. മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ സുലോചനയുടെ സ്മരണയ്ക്ക് മുന്നില്‍ കരങ്ങള്‍ കൂപ്പുന്നു. ഫോട്ടോയില്‍ അമ്പാട്ട് സുലോചന. പ്രൊഫസര്‍ ഭാഗ്യനാഥന്‍, മക്കളായ മധു അമ്പാട്ട്, വിധുബാല.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

CONTENT HIGH LIGHTS;’ Sulochana, raising the national flag tied to a string: A reminder of a national flag raising that time will never forget; The story of the girl who lowered the royal flag at Maharaja’s College and raised the national flag

Tags: NATIONAL FLAGANWESHANAM NEWSMaharajas collegeAMBATT SULOCHANA

Latest News

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്ക് ജോലി വാഗ്ദാനം:വീടും സ്വർണവും പണയം വെച്ച് പണം നൽകി :7 പേർ തട്ടിപ്പിന് ഇരകൾ

മകന്റെ ചോറൂണ് ദിവസം പിതാവ് ജീവനൊടുക്കി

കേരള സര്‍വകലാശാല സംസ്‌കൃതം മേധാവിക്കെതിരെ കര്‍ശന നടപടി വേണം; SFI

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies