ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലെ സന്ദർശകരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രമായി 43,46,831 ആളുകളാണ് മോസ്ക് സന്ദർശിച്ചത്. കഴിഞ്ഞവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന രേഖപ്പെടുത്തി.
സന്ദർശകരിൽ 18 ശതമാനം പൗരരും 82 ശതമാനം പേർ വിദേശികളുമാണ്. വിദേശികളിൽ കൂടുതൽപ്പേരും ഏഷ്യൻ രാജ്യക്കാരാണ്. ഇതിൽ 19,48,482 വിശ്വാസികളും 23,55,165 സന്ദർശകരും ഉൾപ്പെടുന്നു. കൂടാതെ 43,184 പേർ മോസ്കിലെ വ്യായാമ പാതകളും ഉപയോഗിച്ചു.
















