കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദീഖിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹാക്ക്‌ചെയ്യപ്പെട്ടു. പേജില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ടവിവരം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അക്കൗണ്ട് തിരിച്ചെടുത്തതായി എംഎല്‍എ അറിയിച്ചു.

പേജ് ഹാക്ക്‌ചെയ്യപ്പെട്ടകാര്യം എംഎല്‍എ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. വ്യക്തിപരമായി ലക്ഷ്യംവെച്ചുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
STORY HIGHLIGHT: t siddique facebook page hacked
















