സിനിമാ നടിയും പിന്നാലെ എഴുത്തുകാരിയും ഉന്നയിച്ച ആരോപണങ്ങളില്‍ യൂത്തുകോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെയ്ച്ച രാഹുല്‍ മാങ്കൂട്ടം ആരാണ് എന്ന ചോദ്യത്തിന് ഉത്തരമാണ് എല്ലാവരും തിരയുന്നത്. സോഷ്യല്‍ മീഡിയയിലൂം ഗൂഗിളിലും തപ്പി ഇറങ്ങുന്നവര്‍ക്കു മുമ്പില്‍ അര്‍ദ്ധ സത്യങ്ങളും, അപൂര്‍ണ്ണ വിവരങ്ങളും മാത്രമാണ് ലഭ്യമാകുന്നതെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയ കുറേ കാര്യങ്ങളുണ്ട്. ആരാണ് രാഹുല്‍ മാങ്കൂട്ടം എന്നതിന്റെ ഉത്തരം ഇങ്ങനെയൊക്കെയാണ്.
ആരാണ് രാഹുല്‍ മാങ്കൂട്ടം ?
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ 2006ല്‍ കെ.എസ്.യു വിലൂടെയാണ് രാഹുല്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം കെ.എസ്.യുവിന്റെ അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസിന്റെ പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായി. പിന്നീട് യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍, കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, എന്‍.എസ്.യു.ഐ, ദേശീയ സെക്രട്ടറി, കെ.എസ്.യു, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി, അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അങ്ങനെ 18 വര്‍ഷം കൊണ്ട് പാര്‍ട്ടിയിലെ വിവിധ ചുമതലകള്‍, പദവികള്‍.
ഒടുവില്‍ 2023ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് വന്ന അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയായിരുന്നു രാഹുലിന്റെ മിന്നുംവിജയം. കെ.എസ്.യുവിന്റെ യൂണിറ്റ് മുതല്‍ നാഷണല്‍ കമ്മിറ്റിവരെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ തനിക്കാണോ അടിത്തട്ടിലുളള പ്രവര്‍ത്തന പരിചയമില്ലെന്ന് പറയുന്നതെന്ന് രാഹുല്‍ തന്നെ പലയിടത്തും ചോദിച്ചിട്ടുണ്ട്. അച്ഛന്‍ മിലിട്ടറി ഉദ്യോഗസ്ഥാനിയ റിട്ടയര്‍ ചെയ്തയാളാണ്. അദ്ദേഹത്തിന്റെ ദേശ സ്‌നേഹവും, കോണ്‍ഗ്രസിനോടുള്ള അചഞ്ചല വിശ്വാസവും ആത്മാര്‍ത്ഥതയുമാണ് രാഹുലിനെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്.
ചോദ്യം എന്തായാലും ഉത്തരം കണിശമായിരിക്കും. കോണ്‍ഗ്രസ് യുവനേതാക്കളില്‍ പ്രധാനിയായ രാഹുല്‍ മാങ്കൂട്ടത്തലിനെ കുറിച്ച് ചോദിച്ചാല്‍ ഇതായിരിക്കും അനുയോജ്യമായ വിശേഷണം. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിത്വം ഇത്രമാത്രം ചര്‍ച്ചയാവാന്‍ കാരണമെന്താണ്?. ആരാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ?. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം കോണ്‍ഗ്രസ് പ്രതിനിധിയായ രാഹുലിനെ ഷാഫി പറമ്പിലിന് പകരമായി പാലക്കാട്ടേക്കയക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അധികം സമയമെടുത്തില്ല എന്നതാണ് സത്യം. സമീപകാല ചരിത്രത്തില്‍ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അധികം കണ്ടിട്ടുമില്ല.
ഉടന്‍ വിമത സ്വരം ഉയര്‍ന്നു. ഒറ്റപ്പാലം കാരനായ യുവനേതാവ് പി. സരിന്‍ ആരോപണങ്ങളുടെ കെട്ടഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മറുപാളയത്തില്‍ ചേക്കേറി സ്ഥാനാര്‍ഥിയുമായി. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും പാര്‍ട്ടിക്ക് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വി.ഡി. സതീശനും കെ. സുധാകരനുമെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനാണ് രാഹുലെന്ന് സതീശനും പുതിയ തലമുറയുടെ പ്രതീകമാണെന്ന് സുധാകരനും പറഞ്ഞു. പിന്നാലെ രാഹുലിന്റെ വിജയം പാര്‍ട്ടിയും നേതാക്കളും ആഘോഷിച്ചു.
ഇതിനു ശേഷം രാഹുലിനെ ചുറ്റിപ്പറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നിരവധി പന്നുപോയി. ഹൂ കെയേഴ്്‌സ് എന്ന രാഹുലിന്റെ പുഛ്ഛസ്വരത്തിലെ മറുപടി മുതല്‍ ഹോട്ടല്‍ മുറിയിലെ നീലപ്പെട്ടി വരെ രാഹുലിനെ ബന്ധപ്പെടുത്തി ചര്‍ച്ചകളായി. അതിനെല്ലാം സ്വസിദ്ധമായി മറുപടികളും തടുമിട്ടാണ് രാഹുല്‍ മുന്നോട്ടു പോയത്. എന്നാല്‍, പെണ്‍വിഷയത്തിലും ഇതേ സ്ട്രാറ്റജി തന്നെ എടുക്കാമെന്നു കരുതിയെങ്കിലും അതിനു സാധിച്ചില്ല എന്നു ചന്നെ പറയേണ്ടി വരും.
CONTENT HIGH LIGHTS; Who is Rahul in the crowd?: Is the political future in Congress closed?; What is the future in parliamentary politics?
















