ഇന്ത്യയിലെ പുതിയ ഓൺലൈൻ ഗെയിമിംഗ് ബിൽ 2025 ന് ശേഷം ഫാന്റസി ഗെയിമിംഗ് പ്രമുഖരായ ഡ്രീം11 ന്റെ മാതൃ കമ്പനിയായ ഡ്രീം സ്‌പോർട്‌സ് റിയൽ മണി ഗെയിമിംഗ് പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന ഒന്നും ഡ്രീം11 അറിയിച്ചിട്ടില്ല.
ഓഗസ്റ്റ് 20 ന് ഒരു ഇന്റേണൽ ടൗൺ ഹാൾ വഴി റിയൽ മണി ഗെയിമിംഗ് പ്രവർത്തനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ഡ്രീം സ്പോർട്സിന്റെ വാർഷിക വരുമാനത്തിന്റെ 67 ശതമാനത്തിലധികവും ആർഎംജിയുടെ സംഭാവനയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഡ്രീം 11 ഇനി മറ്റ് വഴികളിലേക്ക് നീങ്ങുകയാണോ?
ഡ്രീം11 ആർഎംജിയിൽ നിന്ന് സ്‌പോർട്‌സ് ഡ്രിപ്പ്, ഫാൻകോഡ് പോലുള്ള യഥാർത്ഥ പണമല്ലാത്ത മറ്റ് ഓപ്ഷനുകളിലേക്ക് വികസിക്കുമെന്നും. ഇതിനുപുറമെ വില്ലോ ടിവി, ക്രിക്ക്ബസ് തുടങ്ങിയ മറ്റ് നിക്ഷേപങ്ങളിലേക്കും വിദേശ വിപണികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എല്ലാ ഓൺലൈൻ പണ ഗെയിമുകളും നിരോധിച്ച് പാർലമെന്റ്
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ‘ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025’ അവതരിപ്പിച്ചു. ഇതിനുശേഷം ഇത് രാജ്യസഭയിലേക്ക് പോകും, അവിടെ നിന്ന് പാസായാല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ശേഷം ഈ ബിൽ നിയമമായി മാറും. ഈ സഭയിൽ അവതരിപ്പിച്ചത് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ്. യുവാക്കളെ വളരെ അധികം സ്വാധീനിച്ചിരിക്കുന്ന ഓൺലൈൻ പണ ഗെയിമുകൾ അതായത് പണത്തിനോ എന്തെങ്കിലും സാമ്പത്തിക നേട്ടത്തിനോ പകരമായി വിജയങ്ങള്‍ക്ക് പകരമായി ഒരു കളിക്കാരന് ഫീസ്, പണം അല്ലെങ്കില്‍ ഓഹരി നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുന്ന എല്ലാ ഗെയിമുകളും നിരോധിക്കപ്പെടും.
‘ആസക്തിയുണ്ട്. കുടുംബത്തിന്റെ സമ്പാദ്യം നഷ്ടപ്പെട്ടു. 45 കോടി ആളുകൾ ഇതിന് ഇരയായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ മധ്യവർഗ കുടുംബങ്ങൾ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച ₹20,000 കോടിയിലധികം പണം നശിച്ചു. വൈഷ്ണവ് പറഞ്ഞു.
ഓൺലൈൻ റിയൽ മണി ഗെയിമിംഗിനു പുറമേ, അത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കാനും ബിൽ ശ്രമിക്കുന്നുണ്ട്. കൂടാതെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്ക് ഫണ്ട് കൈമാറുന്നതിൽ നിന്നോ സൗകര്യമൊരുക്കുന്നതിൽ നിന്നോ വിലക്കുന്നു. നിയമം നടപ്പിലായ ശേഷം ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിമുകള്‍, ഓണ്‍ലൈന്‍ റമ്മി, കാര്‍ഡ് ഗെയിമുകള്‍, പോക്കര്‍ പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ ടീമുകള്‍ രൂപീകരിച്ച് നേരിട്ട് പണം നിക്ഷേപിക്കുന്ന ഗെയിമുകള്‍ എന്നിവ കളിക്കാന്‍ കഴിയില്ല.
ഓൺലൈൻ പണ ഗെയിമുകൾ എന്തൊക്കെയാണ്? ബിൽ എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
പണവും മറ്റ് പ്രതിഫലങ്ങളും പ്രതീക്ഷിച്ചും പണം നിക്ഷേപിച്ചുമാണ് പലരും ഓൺലൈൻ മണി ഗെയിമുകൾ കളിക്കുന്നത്. നിശ്ചിത വ്യവസ്ഥകൾ ലംഘിച്ച് ഓൺലൈൻ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് ബിൽ നിർദ്ദേശിക്കുന്നു.
നിയമങ്ങൾ ലംഘിച്ച് പരസ്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
STORY HIGHLIGHT: dream11 to shut real money gaming
















