കേരളം നിലവില്‍ കണ്ടുകൊണ്ടിരിക്കുന്ന സ്ത്രീ പീഡകരില്‍ ഏറ്റവും വലിയ ഭീകരനായാണ് മാധ്യമങ്ങളും ഇടതുപക്ഷവും ബി.ജെ.പിയും രാഹുല്‍ മാങ്കൂട്ടത്തെ പെടുത്തിയിരിക്കുന്നത്. എന്നാല്‍, മോഹിപ്പിച്ച്, വാഗ്ദാനങ്ങള്‍ നല്‍കി ചാറ്റ് ചെയ്തും, വശീകരിച്ചുമൊക്കെയാണ് രാഹുല്‍ മാങ്കൂട്ടം പീഡന വഴികളിലേക്ക് സഞ്ചരിച്ചതെങ്കില്‍ മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ രീതി വേറെയാണ്. ഗുസ്തി ചാമ്പ്യന്‍ ഷിപ്പിനായി എത്തുന്നവരെയും, ഗുസ്തി പഠിക്കാന്‍ ആഗ്രഹമുള്ള പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെയും തന്റെ പദവിയും മസില്‍ പവറും വെച്ച് കീഴ്‌പ്പെടുത്തുകയാണ് ചെയ്തത്. ഇത് തുറന്നു പറഞ്ഞുകൊണ്ട് എത്ര വനിതാ ഗുസ്തിക്കാരും അവരെ പിന്തുണച്ചവരുമാണ് ഇന്ത്ന്‍ തെരുവുകളില്‍ സമരം ചെയ്തത്.
രാജ്യത്തിന്റെ അഭിമാനമാകേണ്ടവരെ അപമാനിച്ചവര്‍ ആരാണ്. ഗുസ്തി പിടിച്ച് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ പോയവരുടെ മാനം കവര്‍ന്ന് രാജ്യത്തിന്റെ മുമ്പില്‍ അവരുടെ തലകുനിപ്പിച്ചവര്‍ ആരാണ്. ഒരു സ്ത്രീയെ അല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കം നിരവധി പേരെയാണ് ബ്രിജ് ഭൂഷണ്‍ ലൈംഗീകമായി ഉപയോഗിച്ചത്. മറുത്തു പറയാനോ എതിര്‍ക്കാനോ കഴിയാത്ത ഗുസ്തിക്കാര്‍ക്ക് ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിരോധിക്കാതെ വയ്യാത്ത സ്ഥിതിയായി. കാരണം, ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരെല്ലാം ബ്രിജ് ഭൂഷന്റെ ലൈംഗീക അടിമകളായി മറുമെന്ന അവസ്ഥ സംജാതമായപ്പോഴാണ് അവര്‍ പ്രതികരിച്ചത്. ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ മുതല്‍ പെന്‍ഷന്‍ പറ്റിയവര്‍ വരെ തങ്ങളുടെ മാനം പോയ കഥകളുമായി തെരുവില്‍ നിന്നേനെ.
അങ്ങനെയുള്ളവരുടെ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ കേരളത്തിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ചോദ്യം ചെയ്യേണ്ട ധാര്‍മ്മിതകയുണ്ടോ എന്നതാണ് പ്രശ്‌നം. ദേശീയ രാഷ്ട്രീയത്തിലും, ഭരണത്തിലും ഇരിക്കുന്നവര്‍ യഥേഷ്ടം, കായിക താരങ്ങളെ എണ്ണം പറഞ്ഞ് പീഡിപ്പിച്ച് ലൈംഗദദിക അടിമകളാക്കി വെച്ചിരുന്നപ്പോള്‍ തോന്നാത്ത ധാര്‍മ്മിതകത രാഹുല്‍ മാങ്കൂട്ടത്തിലിനോട് എടുക്കുമ്പോള്‍ അത് ഇരട്ടത്താപ്പ് ആയേ സമൂഹം കാണൂ. അധികാരത്തിന്റെ ഹുങ്കും, പിന്നെ ചോദ്യം ചെയ്യപ്പെട്ടില്ലെന്ന ധാര്‍ഷ്ട്യവുമാണ് ഇതിനു പിന്നില്‍. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സംഗീത ഫോഗട്ട് എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത ഗുസ്തിക്കാര്‍ 2023 ന്റെ തുടക്കത്തില്‍ ന്യൂഡല്‍ഹിയില്‍ മാസങ്ങളോളം പ്രതിഷേധം നടത്തിയത് മറക്കാറായിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ നിരവധി വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അന്നത്തെ ബിജെപി നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. 2016 നും 2019 നും ഇടയില്‍ WFI ഓഫീസിലും, ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും, വിദേശത്തും വെച്ച് പീഡനം നടന്നതായി ഇരകള്‍ ആരോപിച്ചിരുന്നു. ആഴ്ചകളോളം സമരക്കാര്‍ പ്രതിഷേധം തുടര്‍ന്നതോടെ, വിഷയം ആഭ്യന്തരമായി അന്വേഷിക്കാന്‍ കായിക മന്ത്രാലയം ഒരു മേല്‍നോട്ട സമിതി രൂപീകരിക്കുകയായിരുന്നു. 2023 മെയ് മാസത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ബ്രിജ് ഭൂഷണിനെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. ജൂണില്‍, റോസ് അവന്യൂ കോടതിയില്‍ 1,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
എഫ്ഐആര്‍ സമര്‍പ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍, 2023 ജൂണില്‍ ഡല്‍ഹി പോലീസ് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിക്കാരിയുടെ കേസില്‍ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പെണ്‍കുട്ടി ഉള്‍പ്പെട്ട കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടയില്‍ ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനത്തിന് വ്യാജ പരാതി നല്‍കിയതായി പെണ്‍കുട്ടിയുടെ പിതാവ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണിത്. പെണ്‍കുട്ടിയോട് അനീതി കാണിച്ചതിന് പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡനത്തിന് വ്യാജ പരാതി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹി പോലീസിന്റെ കേസില്‍ അന്വേഷണത്തില്‍ താന്‍ തൃപ്തയാണെന്നും കേസ് അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നില്ലെന്നും ഇര കോടതിയില്‍ ബോധിപ്പിച്ചുകൊണ്ട് കോടതിയില്‍ ഇന്‍-ചേംബര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് ഇരയുടെ വാദം കേട്ടത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി ലക്നൗവില്‍ നടന്ന ട്രയല്‍സിന്റെ അവസാനം ടീം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍, അയാള്‍ തന്റെ നിതംബത്തില്‍ കൈ വച്ചതായും താന്‍ മാറാന്‍ ശ്രമിച്ചുവെന്നും ഒരു പരാതിക്കാരി പറഞ്ഞിട്ടുണ്ട്. 2007 മുതല്‍ രാജ്യാന്തര ഗുസ്തി റഫറിയായ ജഗ്ബീര്‍ സിങ് ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ഇങ്ങനെയാണ്.
”അവളുടെ സമീപത്തായി അയാള്‍ (ബ്രിജ് ഭൂഷണ്‍) നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവള്‍ അയാളെ തള്ളിമാറ്റിയശേഷം എന്തോ പറഞ്ഞുകൊണ്ട് അവിടെനിന്നും മാറിനിന്നു. ആദ്യം അവള്‍ പ്രസിഡന്റിന്റെ അരികില്‍ നില്‍ക്കുകയായിരുന്നു, പക്ഷേ പിന്നീട് മുന്നിലേക്ക് വന്നു. ഈ വനിതാ ഗുസ്തി താരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഞാന്‍ കണ്ടു, അവള്‍ അസ്വസ്ഥയായി. അവള്‍ക്കെന്തോ മോശം അനുഭവം ഉണ്ടായി. അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല. എന്നാല്‍, ഇങ്ങോട്ട് വരൂ, ഇവിടെ വന്ന് നില്‍ക്കൂ എന്നു പറഞ്ഞ് അയാള്‍ പെണ്‍കുട്ടിയെ തൊടുന്നുണ്ടായിരുന്നു. അവളുടെ പെരുമാറ്റത്തില്‍നിന്നും അന്നത്തെ ദിവസം മോശമായത് എന്തോ സംഭവിച്ചുവെന്നത് വ്യക്തമാണ്,”
ബ്രിജ് ഭൂഷണില്‍ നിന്നും പരാതിക്കാരിയില്‍ നിന്നും ഏതാനും അടി അകലെ നില്‍ക്കുകയായിരുന്നു ജഗ്ബീര്‍ സിങ്. ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ശരിവച്ചിട്ടുണ്ട്. കേസില്‍ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള 125 ലധികം സാക്ഷികളില്‍ ഒരാളാണ് ജഗ്ബീര്‍. ഡെല്‍ഹി പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്
”പൊക്കം കൂടിയ ഗുസ്തി താരങ്ങളില്‍ ഒരാളായിരുന്നു ഞാന്‍. ഫോട്ടോയ്ക്കായി അവസാന നിരയില്‍ നില്‍ക്കേണ്ടതായിരുന്നു. മറ്റുള്ള താരങ്ങള്‍ അവരവരുടെ സ്ഥാനത്ത് നില്‍ക്കുന്നതും കാത്ത് അവസാനത്തെ നിരയില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അയാള്‍ എന്റെ അടുത്തായി വന്നു നിന്നു. പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തില്‍ തൊട്ടു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ അയാളുടെ കൈകള്‍ എന്റെ നിതംബത്തിലായിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ അവിടെനിന്ന് മാറാന്‍ ശ്രമിച്ചു. അപ്പോള്‍, അയാള്‍ ബലമായി എന്റെ തോളില്‍ പിടിച്ചു വലിച്ചു. എങ്ങനെയോ അയാളുടെ കൈകളില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. ടീം ഫോട്ടോയില്‍ നിന്ന് ഒഴിവാകാന്‍ കഴിയാത്തതിനാല്‍ അയാളില്‍ നിന്ന് മാറി ഒന്നാം നിരയില്‍ ഇരിക്കാന്‍ ഞാന്‍ തീരുമാനിച്ചു,”
സെക്ഷന്‍ 354, സെക്ഷന്‍ 354 എ, സെക്ഷന്‍ 354 ഡി എന്നീ വകുപ്പുകളാണ് സിങ്ങിനെതിരെ ചുമത്തിയത്. ടൂര്‍ണമെന്റുകള്‍ക്കിടയിലും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) ഓഫീസില്‍വച്ചും ലൈംഗിക അതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും നിരവധി സംഭവങ്ങളാണ് നടന്നത്. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ രണ്ടു പരാതികളില്‍ കുറഞ്ഞത് എട്ടു സംഭവങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്. ഒരു ഗുസ്തി താരത്തിന്റെ പരാതിയില്‍ സിങ്ങില്‍നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ അഞ്ചു സംഭവങ്ങളെങ്കിലും പറഞ്ഞിട്ടുണ്ട്. 2016 ലെ ടൂര്‍ണമെന്റിനിടെ റസ്റ്ററന്റില്‍ വച്ചായിരുന്നു ഒരു സംഭവം. തന്നോടൊപ്പം ടേബിളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം സിങ് പെണ്‍കുട്ടിയുടെ മാറിടത്തിലും വയറിലും സ്പര്‍ശിച്ചു.
ഈ സംഭവത്തിനുശേഷം തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ലെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 2019 ല്‍ മറ്റൊരു ടൂര്‍ണമെന്റിനിടയിലും സിങ് ഒരിക്കല്‍ കൂടി തന്റെ മാറിടത്തിലും വയറിലും സ്പര്‍ശിച്ചതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. 2018-ല്‍ വാമിങ് അപ് ചെയ്യുന്നതിനിടെ തന്റെ സമ്മതമില്ലാതെ സിങ് തന്റെ ജേഴ്സി ഉയര്‍ത്തിയശേഷം ശ്വാസം പരിശോധിക്കണമെന്ന് പറഞ്ഞ് മാറിടത്തിലും വയറിലും സ്പര്‍ശിച്ചുവെന്ന് രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇത് തന്നെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നുണ്ടായിരുന്നു.
CONTENT HIGH LIGHTS; Have you forgotten Brij Bhushan, who performed “sexual wrestling”?: Victims allege he was raped in the WFI office, official residence, and abroad; Didn’t wrestlers take to the streets for you?
















