“എന്റെ മകനെ കൊന്നു കളഞ്ഞിട്ട് എന്നെയും കൊല്ലാന്‍ നോക്കിയ ദ്രോഹികളാണ് അവന്‍മാര്‍. ഇനി എവിടെ പോകണം എന്തു നീതിയാണ് ലഭിക്കുന്നത്. കോടതികള്‍ തന്നെ ശിക്ഷിച്ചിട്ട്, കോടതികള്‍ തന്നെ അവരെ വെറുതേ വിടുന്നു. അന്വേഷണത്തില്‍ ഒരു പാളിച്ചയും പറ്റിയിട്ടില്ല. പ്രതികളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. ആരുടെ സഹായം തേടാനാണ്. എന്റെ കൈയ്യില്‍ ഒരു നിവൃത്തിയും ഇല്ല. വേറെ ഒരു വഴിയുമില്ല. കോടതി പോലും കുറ്റക്കാരനാണെന്ന് കണ്ടാണ് ശിക്ഷിച്ചത്. എന്റെ മകനെ കൊന്നവരെ തുറന്നു വിട്ടാല്‍ കോടതി എന്നെയും കൂടികൊന്നൂടേ എന്നാണ് പ്രഭാവതി പറയുന്നത്.”
ഈ വാക്കുകള്‍ സ്വന്തം മകനെ നിഷ്ഠൂരമായി കൊന്നുകളഞ്ഞ പോലീസുകാര്‍ക്ക് നീതിന്യായ കോടതിയില്‍ നിന്നും ഏറ്റവും വലിയ ശിക്ഷ വാങ്ങി നല്‍കാന്‍ നിതാന്ത പരിശ്രമം നടത്തിയ ഒരമ്മയുടെ വാക്കുകളാണ്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലസെ ഉരുട്ടിക്കൊലയക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയാണ് ആ ഹതഭാഗ്യയായ അമ്മ. നീണ്ട 13 വര്‍ഷമാണ് അവര്‍ കോടതി വ്യവസാഹരങ്ങളിലൂടെ കടന്നു പോയത്. വാര്‍ദ്ധക്യത്തിലും മകന്റെ മരണത്തില്‍ നീതി ലഭിക്കണം എന്നു മാത്രമാണ് അവര്‍ ഉറച്ചു വിശ്വസിച്ചത്. ആ നീതിലഭിച്ചു എന്ന് വിശ്വസിച്ചത്, ഉരുട്ടിക്കൊല നടത്തിയ പോലീസുകാരെ നിയമം ശിക്ഷച്ചപ്പോഴാണ്.
രണ്ടു പോലീസുകാര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ആജീവനാന്ത ജയില്‍ വാസവും. എന്നാല്‍, ഇന്നത്തെ ഹൈക്കോടതി വിധിയിലൂടെ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. നീതിയെന്നത് ആരുടെ പക്ഷത്താണ് എന്നതാണ് ഇവിടുത്തെ പ്രശ്‌നം. ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് കണ്ട് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജിതകുറും മറ്റു രണ്ടു പേര്‍ക്കുമാണോ നീതി. അതോ ഉരുട്ടിക്കൊലയ്ക്ക് വിധേയനാക്കപ്പെട്ട ഉദയകുമാറിന്റെ അമ്മയ്‌ക്കോ. സി.ബി.ഐ കോടതി വധശിക്ഷയ്ക്കും വിധിച്ച പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടു. സി.ബി.ഐയ്ക്ക് അന്വേഷണത്തില്‍ ഗുരുതര വീഴ്ച പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ആരാണ് ഇവിടെ തെറ്റുകാര്‍. ആര്‍ക്കാണ് നീതി ലഭിക്കേണ്ടത്. ആരുടെ ഭാഗത്താണ് ശരിയം തെറ്റും. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറയായിരുന്നു. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസുപോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്.
ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനു മേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് ജി.ഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാര്‍ മരിച്ചു. തുടര്‍ന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച തോര്‍ത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയില്‍ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രന്‍നായരും ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി.
പ്രതികള്‍ തയ്യാറാക്കിയ കരട് എഫ്.ഐ.ആര്‍ രവീന്ദ്രനായര്‍ക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാര്‍ജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റര്‍ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാര്‍ഡും തയ്യാറാക്കി. തുടര്‍ന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ തങ്കമണി, എന്‍ രാമചന്ദ്രന്‍, ഷീജാകുമാരി, സജിത എന്നിവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനില്‍ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി.
ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത് വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.
CONTENT HIGH LIGHTS; Kill me too, Kodathi?: Will the courts hear the cries of Udaya Kumar’s mother Prabhavathi Amma?
















