ഒടുവില്‍ തോന്നുന്ന ബുദ്ധിയും, അതി ബുദ്ധിയും ആപത്താകും എന്നത് വെറുതേ പറയുന്നതല്ല. റെയില്‍വേയുടെ കാര്യത്തില്‍ ഇത് സത്യമായി തീര്‍ന്നിരിക്കുകയാണ്. ഓണം ആഘോഷിക്കാനെത്തുന്ന മറുനാട്ടിലെ മലയാളികള്‍ക്കായി റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ നിരവധി പ്രഖ്യാപിച്ചെങ്കിലും അതെല്ലാം ഇപ്പോള്‍ കാലിയായി ഓടുകയാണ്. യാത്രക്കാര്‍ ഇല്ലാത്ത സ്ഥിതി വാരാനുണ്ടായ കാരണം, ഫെസ്റ്റിവല്‍ കാലത്ത് വളരെ നേരത്തെ തന്നെ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖപ്രദമാകുമായിരുന്നു. എന്നാല്‍, അതുണ്ടായില്ല എന്നു മാത്രമല്ല, ഓണനാളിനു തൊട്ടു മുന്‍പാണ് സ്‌പെഷ്യല്‍ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയത്.
ഇതോടെ ഇത്തവണയും ഓണ സ്‌പെഷ്യലെന്ന പേരില്‍ പ്രഹസനവുമായി റെയില്‍വേ മാറുകയായിരുന്നു. ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രക്കാരില്ലാതെയാണ് ഓടിയത്. തിരുവനന്തപുരത്തേക്കുള്ള ട്രെയിനില്‍ 800ലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ഓണത്തിരക്ക് കുറയ്ക്കാനായാണ് കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ ട്രെയിന്‍ പ്രഖ്യാപിക്കണമെന്ന് ചെന്നൈ മലയാളികള്‍ ആവശ്യമുയര്‍ത്തിയെങ്കിലും റെയില്‍വേ അത് മുഖവിലയ്‌ക്കെടുത്തില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ അവസാന നിമിഷമാണ് ഇത്തവണയും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.
സ്ഥിരം ട്രെയിനുകളില്‍ നൂറുകണക്കിന് ടിക്കറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ കിടക്കുന്ന സമയത്ത് ഈ സ്‌പെഷ്യന്‍ ട്രെയിനുകള്‍ യാത്രക്കാരില്ലാതെ ഓടി. കഴിഞ്ഞ മാസം 31ന് ഉച്ചയ്ക്ക് 12.45നായിരുന്നു ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള സര്‍വീസ്. തിരുവനന്തപുരം നോര്‍ത്തിലേക്ക് സര്‍വീസ് നടത്തിയ ട്രെയിനില്‍ 800ലധികം സീറ്റുകള്‍ കാലിയായിരുന്നു. സ്‌പെഷ്യല്‍ ട്രെയിന്റെ വിവരം സര്‍വീസിന്റെ തലേദിവസമായ ഓഗസ്റ്റ് 30ന് രാത്രി 9 മണിക്കാണ് റെയില്‍വേ പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ പലര്‍ക്കും ടിക്കറ്റെടുക്കാന്‍ സമയം ലഭിച്ചില്ല. വടക്കന്‍ ജില്ലകളിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനിലും ഇതേ സ്ഥിതിയാണ്. സെപ്തംബര്‍ ഒന്നിന് 12.34നാണ് ഈ ട്രെയിന്‍ പുറപ്പെടുക.
ഈ ട്രെയിനിലും നിരവധി സീറ്റുകള്‍ കാലിയാണ്. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നുപോകുന്നത്. ഓണദിവസങ്ങളിലെ ട്രെയിനുകള്‍ക്കുള്ള ബുക്കിങ് നേരത്തെ മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ജൂലായില്‍ തന്നെ കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളും നിറഞ്ഞു. എല്ലാ വര്‍ഷവും ഇതാണ് അവസ്ഥ. ഇതോടെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ നേരത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരാറുണ്ട്. എന്നാല്‍, ഇത് റെയില്‍വേ ഒരിക്കലും പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും ഓണ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏറെക്കുറെ കാലിയാണ്.
സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന റൂട്ടുകളായി മാറിയിട്ടുണ്ട്. ബംഗളൂരു-കേരള. ഇവിടെ നിന്നും അവധി ആഘോ,ിക്കാനും, തിരികെ ജോലിസ്ഥലത്തേക്കും പോകുന്നവര്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ടിക്കറ്റ് ബുക്കിംഗും മറ്റുെ നടത്തിക്കഴിയും. ഇതിനൊക്കെ ഒടുവിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരിവരിയായി ഓടുന്നത്. അതും കാലിയടിച്ച്.
CONTENT HIGH LIGHTS;Railway farce is serious?: No special, no direct service?; Passengers reject Railways’ announcements at a critical moment
















