ആശയങ്ങളെ ആയുധം കൊണ്ട് നേരിട്ടാല്‍ എന്തു സംഭവിക്കും. ആശയങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തഴുന്നേല്‍ക്കും. പക്ഷെ, ആയുധങ്ങള്‍ തുരുമ്പെടുത്ത് ഇല്ലാതാകും. ഒരു ആശയ പ്രചാരകനെ മാത്രമേ ആയുധത്തിന് ഇല്ലാതാക്കാനാവൂ. അയാള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ അനേകായിരങ്ങളിലേക്ക് എത്തുകയാണ് എന്നത് മറക്കാനാവില്ല. അതാണ് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഷാജന്‍സ്‌ക്കറിയയെ നിരത്തിലിട്ട് മര്‍ദ്ദിച്ചപ്പോഴുണ്ടായതും. മര്‍ദ്ദിച്ചവര്‍ക്ക് ഒരു രാഷ്ട്രീയമോ, സാമൂഹിക പ്രതിബദ്ധതയോ ഒന്നുമില്ലെന്ന് മനസ്സിലാക്കാന്‍ എത്ര സമയം വേണ്ടിവന്നു എന്നതാണ് വസ്തുത. ആരുടെയോ ചട്ടുകമായിപ്പോയ കുറച്ചാളുകള്‍. ഷാജന്‍ എന്ന മനുഷ്യനെ മാത്രമേ മുറിവേല്‍പ്പിക്കാനായുള്ളൂ. അയാലിലൂടെ ലോകമറിയുന്ന വാര്‍ത്തകള്‍ നിലയ്ക്കുന്നേയില്ല.
ഇത് മര്‍ദ്ദിച്ചവര്‍ക്കറിയില്ല. എന്നാല്‍, മര്‍ദ്ദിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്ക് നല്ലതു പോലെ അറിയുന്നതാണ്. വാര്‍ത്താ മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ എനവ്തു സംഭവിക്കുമെന്ന് സമൂഹത്തിനറിയാവുന്നതാണ്. അതും സത്യം വിളിച്ചു പറയുന്ന ആളാണെങ്കില്‍ ഒന്നും ചെയ്യാനാകില്ല. നോക്കൂ, ഷാജന്‍ വിളിച്ചു പറയുന്നത്, വസ്തുതകള്‍ അല്ലെങ്കില്‍, തെളിവുകള്‍ ഇല്ലെങ്കില്‍ അത് നിയമത്തിന്റെ വഴിയേ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടത്. എന്നാല്‍, ഗുണ്ടായിസം നടത്തി വാര്‍ത്തയെയും, വാര്‍ത്തകള്‍ പറയുന്നവരേയും നിശബ്ദമാക്കാമെന്നു വിചാരിക്കുന്നത് മണ്ടത്തരവും മണ്ടന്‍മാരുമാണ്. ഷാജനെ മര്‍ദ്ദിച്ചത് ആഘോഷിക്കുന്നവരുടെ വാക്കുകളും, പരാക്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്. കിട്ടിയത് പോരെന്നും, കൊടുക്കാനുണ്ട് എന്നൊക്കെയാണ് എഴുതി വിടുന്നത്.
എന്നാല്‍, സാമൂഹ്യ പ്രവര്‍ത്തകനായ ജെറി പൂവക്കാല ഷാജന്റെ യഥാര്‍ഥ ജീവിതം എവുതുന്നുണ്ട്. കര്‍ഷകനായ ഷാജനെ കുറിച്ചും, കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്ന ഷാജനെ കുറിച്ചുമാണത്. ഷാജനെ മര്‍ദ്ദിച്ചതിന് കൊള്ളാമെന്നും മോശമായിപ്പോയെന്നും എഴുതുന്ന രണ്ടുതരം എവുത്തുകള്‍ക്കിടയില്‍ ജെറി പൂവക്കാലയുടെ എഴുത്ത് വേറിട്ടു നില്‍ക്കുന്നു.
ജെറി പൂവക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
തട്ടാന്‍ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരന്‍. പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടില്‍ നിന്ന് ചാണകം എടുത്ത്, ആ റബര്‍ ചുവട്ടില്‍ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാന്‍ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്. ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജന്‍ ആയിരുന്നു. റബറിന് പ്ലാറ്റ്‌ഫോം ഇടുന്നത്, കപ്പ വില്‍ക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജന്‍ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണല്‍ വാരി. തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരന്‍. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തില്‍ റബര്‍ വെട്ടുമുതല്‍ എല്ലാ പണിയും.( ഇന്ന് ഷാജന്‍ ആ പുരയിടം വിലക്ക് മേടിച്ചു)
ഷാജന്‍ സ്‌കറിയ പൊട്ടാനാണോ? പത്ര പ്രവര്‍ത്തനം ലോബികള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിലേക്ക് ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് ഈ ഷാജന്‍ സ്‌കറിയ. മലയാളികള്‍ക്ക് സുപരിചിതനായ എരുമേലി സ്വദേശിയായ ഷാജന്‍ സ്‌കറിയ സ്ഥാപിച്ച ജനപ്രിയ മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് മറുനാടന്‍ മലയാളി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ് കാരണം കഴിഞ്ഞ 4-5 വര്‍ഷങ്ങളില്‍ ഈ പോര്‍ട്ടലിന് വളരെയധികം ജനപ്രീതി ലഭിച്ചു. ഷാജന്‍ സ്‌കറിയ ഒരു ധീരന്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല . സര്‍ക്കാരുകളുടെ അഴിമതി, ദുര്‍ഭരണം, ധാര്‍ഷ്ട്യം, ഭൂരിപക്ഷ വിരുദ്ധ, ന്യൂനപക്ഷ അനുകൂല നിലപാടുകള്‍ എന്നിവ അദ്ദേഹം നിരന്തരം തുറന്നുകാട്ടുന്നു.
എല്ലാ പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു എന്നതും വസ്തുതയാണ്. ഒരു ദിവസത്തേക്കെങ്കിലും മറുനാടന്‍ മലയാളി അടച്ചിടണമെന്ന് ആഗ്രഹിക്കുന്ന കുറെ പേര് ഉണ്ട്.ഷാജനെ പരസ്യമായി പിന്തുണയ്ക്കാന്‍ പോലും ആളുകള്‍ക്ക് ഭയമാണ്. എന്നാലും എല്ലാവരും ഷാജന്റെ ഫാനാണ്. ഞാന്‍ അമേരിക്കയിലും ഗള്‍ഫിലും മലേഷ്യയിലും ഒക്കെ ചെന്നപ്പോള്‍ എനിക്ക് മനസ്സിലായത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ എല്ലാം തന്നെ മറുനാടന്‍ മലയാളി പ്രേക്ഷകരാണ്. ഒരു പിങ്ക് ഖദര്‍ ഷര്‍ട്ടും മുണ്ടും വേഷം. ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇങ്ങേര്‍ക്ക് ഈ ഒറ്റ ഷര്‍ട്ടെ ഉള്ളോ എന്ന്. എന്റെ ഈ ചോദ്യത്തിന് ഷാജന്‍ സ്‌കറിയ മറുപടി പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ പറഞ്ഞുവരുന്നത് ഇത്രയും നട്ടെല്ലുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ ഞാന്‍ കണ്ടിട്ടില്ല. ആരുടെയും ഒരു സപ്പോര്‍ട്ടും ഇല്ലാതെ ഒരു കര്‍ഷകനായ ഷാജന്‍ ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാ മലയാളിക്കും സുപരിചിതനാണ്.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഷാജന്‍ സ്‌കറിയ.പാലായില്‍ നിന്നാണ് ഇവരുടെ കുടുംബത്തിന്റെ ഉത്ഭവം. അവിടെനിന്ന് എരുമേലി മുക്കൂട്ടുതറയിലേക്ക് മാറി താമസിച്ചു. അഞ്ചാണുങ്ങളും രണ്ട് പെണ്‍മക്കളും ഉള്ള കുടുംബത്തില്‍ മൂത്ത സഹോദരി സന്യാസിനിയാണ്.അടുത്ത സഹോദരന്‍ വൈദികനാണ്. മറ്റൊരു സഹോദരന്‍ എറണാകുളം ഹൈ കോടതിയിലെ അഭിഭാഷകനാണ്. ഷാജന്‍ സ്‌കറിയ കുടുംബത്തില്‍ അഞ്ചാമനാണ്.
അധ്വാനിച്ചു വളര്‍ന്ന പിള്ളേരാണ് . കൃഷിക്കാരായിരുന്നല്ലോ. ഷാജന്റെ ഏറ്റവും വലിയ ഹോബി കൃഷി ചെയ്യുക എന്നുളളതാണ്.സാധാരണ കേരളത്തിലെ വീടുകളില്‍ സഹോദര സ്‌നേഹം കുറഞ്ഞുവരുന്ന സമയങ്ങളില്‍ ഇവര്‍ എല്ലാവരും എല്ലാ വര്‍ഷവും ഒരുമിച്ച് കൂടി ഒരുമിച്ച് താമസിച്ചു ആ ബന്ധത്തിന്റെ മഹത്വം അടുത്ത തലമുറയ്ക്കും കാണിച്ചു കൊടുക്കുന്നു.
പത്താം ക്ലാസിനുംശേഷം സെന്റ് ഡൊമിനിക്‌സില്‍ പ്രീഡിഗ്രിയും അവിടെ തന്നെ ഡിഗ്രി പഠനവും അതിന് ശേഷം പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോയി. ( പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇ എം എസിന് കത്തെഴുതുമായിരുന്നു. ഇ എം എസ് തന്റെ കൈപ്പടയില്‍ എഴുതിയ മറുപടി പലതവണ കത്തായി സാജന് ലഭിച്ചിട്ടുണ്ട്.
അന്ന് 15 പൈസ പോസ്റ്റ് കാര്‍ഡിലാണ് കത്തുകള്‍ എഴുതുന്നത്. ജേര്‍ണലിസം പഠിക്കാന്‍ ഫീസ് ഇല്ലായിരുന്നു ഷാജന്. താന്‍ തീരുമാനമെടുത്തു വീടുകാരുടെ കയ്യില്‍ നിന്ന് അഞ്ചു പൈസ മേടിക്കില്ലെന്ന്.പിന്നീട് തന്റെ ഭാര്യയായ ബോബിയുടെ ( അന്ന് ബോബി ഒരു സുഹൃത്ത് മാത്രം ആയിരുന്നു)കയ്യില്‍ നിന്ന് 3000 രൂപ കടം മേടിച്ചാണ് ജേണലിസം പഠിക്കാന്‍ ചേര്‍ന്നത്. സോഷ്യോളജിയില്‍ ബിരുധാനന്തര ബിരുദം. ക്രിമിനോളജിയില്‍ ബിരുദം. തിരുവന്തപുരം ലോ കോളേജില്‍ നിന്ന് എല്‍ എല്‍ ബി പഠിച്ച ഷാജന്‍ ,എല്‍എല്‍ എമ്മും പാസായി.മൂന്ന് വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ള ഷാജന്‍.ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസ്റ്റില്‍ നിന്ന് ജേര്‍ണലിസം.
നികേഷ് കുമാര്‍ ഷാജന്റെ ജൂനിയര്‍ ആയി പഠിച്ച ആളാണ്. ഇംഗ്ലണ്ടില്‍ ആയിരുന്നപ്പോള്‍ നിരവധി സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ എടുത്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസ്‌നെസ് സ്‌കൂള്‍ അയ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പഠിച്ചവന്‍.ഇപ്പോള്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ ഷാജന്‍ സ്‌കറിയ ഒരു മോട്ടിവേഷനാണ്. മാധ്യമപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധ നേടിയ ആള്‍. ഒരു കൂലിപ്പണിക്കാരന്‍ , 20 രൂപ ശമ്പളത്തിന് വേണ്ടി എല്ലുമുറിയെ പണി എടുത്തവന്‍ മണലു വാരിയവന്‍, ചാണകം ചുമന്നവന്‍. ഇന്ന് എടുത്തിട്ടിരിക്കുന്ന ഡിഗ്രികള്‍ , ഈ പ്രായത്തിലും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നു.
ആരുടെയും സഹായമില്ലാതെ സ്വന്തമായി സോഷ്യല്‍ മീഡിയയില്‍ വിപ്ലവം സൃഷ്ടിച്ചവന്‍. നമ്മള്‍ വിചാരിച്ചാല്‍ നേടുവാന്‍ കഴിയാത്തതായി ഒന്നും ഇല്ല. അതിനു വേണ്ടത് ധൈര്യമാണ്. അസാധ്യമായി ഒന്നുമില്ല. എല്ലാവര്‍ക്കും മറുനാടന്‍ മലയാളിയെ അറിയാമെങ്കിലും ഷാജന്റെ ചരിത്രവും വിദ്യാഭ്യാസവും അറിയത്തുകൊണ്ടാണ് ഇങ്ങനെ ഒരു ലേഖനം ഞാന്‍ എഴുതിയത്.
CONTENT HIGH LIGHTS; Is ‘Marunadan’ Shajan a wage laborer?: From rubber cutting to sand mining to carrying garbage?; The well-known wage laborer’s media work has also been a hit?; Jerry Poovakkala speaks to those who have confronted the idea with weapons
















