യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ ഭാവി എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കുകയാണ് കോണ്‍ഗ്രസ്. ഗര്‍ഭഛിദ്ര കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഹുല്‍ മാങ്കൂട്ടം കോണ്‍ഗ്രസുകാരനേ അല്ലാതാകും. അവസാന അംഗീകാരമായ നിയമസഭാ അംഗത്വവും വരാനിരിക്കുന്ന നിയമസഭാ സമ്മേളത്തിനു മുമ്പു തന്നെ നഷ്ടമായേക്കാം എന്നും സൂചനയുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ് സസസ്‌പെന്‍ഡു ചെയ്തിരിക്കുന്ന രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ അനുവദിക്കുമെങ്കിലും, കോണ്‍ഗ്രസിന്റെ ബ്ലോക്കില്‍ ഇരുത്തില്ലെന്നുറപ്പാണ്. കാരണം പാര്‍ട്ടി നടപടിക്കു വിധേയനായ ഒരു അംഗത്തെ പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം ഇരുത്താന്‍ പാടില്ല എന്നാണ്. അപ്പോള്‍ രാഹുല്‍ മാങ്കൂട്ടം നിയമസഭയില്‍ എവിടെ ഇരിക്കും.
നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഈ യോഗത്തില്‍ എടുക്കുന്ന തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും രാഹുലിന്റെ സീറ്റും നിശ്ചയിക്കുന്നത്. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറും പ്രതിപക്ഷ നേതാവും ഇരിക്കുന്ന ആദ്യ ബ്ലോക്കിലെ അവസാന സീറ്റിലാണ് രാഹുലിന്റെ ഇരിപ്പിടം. ടി. സിദ്ധിഖിന്റെ അടുത്തായിരുന്നു ഇരിപ്പിടം. എന്നാല്‍, വരാനിരിക്കുന്ന സമ്മേളന കാലത്ത് രാഹുലിന്റെ സീറ്റ് അവിടെ തന്നെ ആകുമോ എന്നതാണ് ചോദ്യം. സ്ത്രീ വിഷയത്തിലും, ഗര്‍ഭഛിദ്ര കേസിലും ആകെനാറിയ രാഹുലിനെ ചുമന്നാല്‍, ചുമന്നവന്‍ നാറുമെന്നിരിക്കെ പ്രതിപക്ഷം അതിന് മുതിരില്ല. രാഹുലിന് ഘടകകക്ഷികളുടെ ബ്ലോക്കില്‍ ഇരുത്താമെന്നു വിചാരിച്ചാല്‍ അവര്‍ അതിനു സമ്മതിക്കുമെന്നതിലും ആശങ്കയുണ്ട്.
നിയമസഭ ആരംഭിക്കുന്നതിനു മുമ്പ് രാഹുലിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിപക്ഷം പ്രതിരോധത്തിലായിപ്പോകും. നിയമസഭാ സമ്മേളനങ്ങള്‍ സര്‍ക്കാരിനെതിരേ വിഷയങ്ങള്‍ ആയുധമാക്കാനുള്ള ഇടം കൂടി ആയാണ് പ്രതിപക്ഷം കാണുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാരിനെ അടിക്കാന്‍ വടിയെടുക്കുമ്പോള്‍ സ്വയം ആത്മ പരിശോധന നടത്തേണ്ടതായി വരുമെന്നതാണ് പ്രശ്‌നം. രാഹുലിന്റെ വിഷയം വെച്ചായിരിക്കും സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങലുടെ മുനയൊടിക്കാനിറങ്ങുന്നത്.
മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ സമ്മേളനം ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും സ്ത്രീ പീഡന വിഷയങ്ങളുമായി നിറയുമെന്നതില്‍ തര്‍ക്കമില്ല. പ്രതിപക്ഷത്തിന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും എം. വിന്‍സെന്റിന്റെയും, എല്‍ദോസ് കുന്നപ്പള്ളിയുടെയുമൊക്കെ കഥകള്‍ ഭരണപക്ഷം എടുത്തു വീശുമ്പോള്‍, പകരം പറയാന്‍ ഒരായിരം കഥകളുണ്ടെന്ന സൂചന പ്രതിപക്ഷം നല്‍കിക്കഴിഞ്ഞു. ഭരണപക്ഷത്തെ മുകേഷ് മുതല്‍ മിക്കവരെയും മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രതിരോധമായിരിക്കും തീര്‍ക്കുക. എങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രണയക്കെണിയും ഗര്‍ഭഛിദ്രവും, ഗര്‍ഭിണിയാക്കലുമൊക്കെ പ്രതിപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കും.
രാഹുല്‍ വിഷയത്തില്‍ കടുത്ത നിലപാടെടുത്ത രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ബ്ലോക്കില്‍ രാഹുലിനെ ഇരുത്തുന്നതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് തന്നെ രാഹുലുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണ്ടെന്ന് അറിയിക്കാനും ഇടയുണ്ട്. പക്ഷെ, അപ്പോഴും രാഹുലിന് തന്റെ നിലപാട് പറയാന്‍ കഴിയാതെ പോകരുത് എന്നൊരു അഭിപ്രായം ഉയരുന്നുണ്ട്. പാര്‍ട്ടി നടപടി എടുത്തതു കൊണ്ട് പാലക്കാട് ജനതയുടെ പ്രതിനിധിക്ക് അഭിപ്രായം പറയാന്‍ അവകാശമണ്ട്. അത് നിഷേധിക്കാനാവില്ല.
എന്താണ് സംഭവിച്ചതെന്ന് രാഹുലിന് പറയാനുള്ള ഏക വേദിയാണ് നിയമസഭ. പാലക്കാട് അംഗമെന്ന നിലയില്‍ തന്റെ നിലപാടും, അഭിപ്രായവും ഈ വിഷയത്തില്‍ പറയാനുള്ള ഏക വേദി കൂടിയാണ്. അവിടെ രാഹുലിന് സംസാരിക്കാന്‍ പ്രതിപക്ഷം അവസരം നല്‍കുമോ. സ്പീക്കര്‍ അുമതി നല്‍കുമോ. ഭരണപക്ഷം രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കുമോ എന്നതൊക്കെ വലിയ വിഷയങ്ങളാണ്. പ്രതിപക്ഷം ചെയ്യാന്‍ സാധ്യതയുള്ള മറ്റൊരു കാര്യം രാഹുല്‍ മാങ്കൂട്ടത്തിലിനോട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നാകും. അതേസമയം, രാഹുലിന്റെ വിഷത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞു. അത് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു. ഇനി അതാതു സമയത്ത് പാര്‍ട്ടിയുടെ യുക്തിക്ക് ചേരുന്ന രീതിയില്‍ തീരുമാനങ്ങള്‍ വരും.
content high lights; Where will Rahul Mangkootam sit in the assembly?: Will he attend the assembly session?; Congress predicts political future?
















