തിരുവോണം കഴിഞ്ഞിട്ടും ഓണം തൂക്കിയത് ആരാണെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനോ അതോ സ്ത്രീ വിഷയത്തില്‍ ആരോപണവും കോസും നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലോ. ഇതാണ് ചര്‍ച്ചയ്ക്ക് ആധാരം. രണ്ടു വ്യക്തികളെ മാത്രമാണ് സോഷ്യല്‍ മീഡിയ ഓഡിറ്റു ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. കാരണം, രണ്ടുപേരും രാഷ്ട്രീയക്കാരാണ്. മാത്രമല്ല, ജന പ്രതിനിധികളും. ഒരാള്‍ മുഖ്യമന്ത്രിയാണ്. കേരളം ഭരിക്കുന്ന ആളാണ്. അതും രണ്ടാം തവണ. ജനകീയത സ്വന്തമായിട്ടു മാത്രമുള്ള ആളല്ല. സ്വന്തം പാര്‍ട്ടിക്കും, പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും കൂടിയുള്ളതാണ്. അതുകൊണ്ടു തന്നെ ജന പിന്തുണയ്ക്ക് അല്‍പ്പം പോലും കോട്ടം തട്ടില്ലെന്നുറപ്പാണ്.
എന്നാല്‍, രണ്ടാമത്തെയാള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷത്തിന്റെ നാവായി വളര്‍ന്നുവന്ന യുവനേതാവ്. യൂത്തുകോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. പാലക്കാട് എം.എല്‍.എയും. എന്നാല്‍, ഇപ്പോള്‍ സ്ത്രീ വിഷയച്ചില്‍ ുണ്ടായ ആരോപണത്തിന്റെ പേരില്‍ യൂത്തുകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമായി. എം.എല്‍.എ സ്ഥാനമുണ്ട്. സ്ത്രീ വിഷയം വന്നതോടെ രാഹുലിനെതിരേ കോണ്‍ഗ്രസും നടപടി എടുത്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഭരണപക്ഷവും, സ്ത്രീ പക്ഷ വാദികളും, കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരേ ശക്തമായ രീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് വാര്‍ത്താ സമ്മേളനത്തിലൂടെ രാഹുലിനെതിരേ കേസെടുക്കുമെന്നും നടപടി ഉണ്ടാകുമെന്നും പറഞ്ഞു.
ഇങ്ങനെ വളറെ മോശം രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് ഓണക്കാലമെത്തിയത്. പോലീസ് കേസും, എഫ്.ഐ.ആറും പത്തു പരാതികളുമായി നില്‍ക്കുന്ന രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തില്‍ ഇന്നലെ തിരുവോണ ദിനത്തില്‍ രാഹുല്‍ മാങ്കൂട്ടം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. ‘എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍’ എന്നാണ് രാഹുല്‍ കുറിച്ചത്. ഇതിനു ലഭിച്ച സ്വീകാര്യത പഞ്ഞറിയിക്കാനാവാത്ത വിധമാണ്. ഇന്നും ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിലേക്ക് ലൈക്കും, അതിനു താഴെ കമന്റുമായി ജനങ്ങള്‍ അണി നിരക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്ക് ഓണാശംസകള്‍ നേരാന്‍ ഫെയിസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റിന് ലൈക്കും കമന്റുമുണ്ട്. പക്ഷെ, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്തെങ്ങുമെത്തിയില്ല. അതായത്, രാഹുല്‍ മാങ്കൂട്ടത്തിലിനെ മനസ്സുകൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല എന്നതു തന്നെയാണ് മനസ്സിലാക്കേണ്ടത്. രാഹുലിന്റെ നിലപാടുകളില്‍ തെറ്റില്ലെന്നതും ജനങ്ങളുടെ പിന്തുണയുടെ കാരണമായി പറയാനാകും. അതുകൊണ്ട് മുഖ്യമന്ത്രിയുടെ പോസ്റ്റിനോട് വിയോജിപ്പുണ്ട് എന്നല്ല. മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ള പിന്തുണയേക്കാള്‍ കൂടുതല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനുണ്ട് എന്നു തന്നെയാണ്. ഇങ്ങനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഓണം തൂക്കിയത്. തന്നെ ശിക്ഷിക്കും എന്നു പറഞ്ഞ ആള്‍ക്കു കിട്ടിയ സ്വീകാര്യതയും, ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുന്ന ആള്‍ക്കു കിട്ടുന്ന സ്വീകാര്യതയുമാണ് ഇവിടെ വിഷയം.
തിരുവോണം കഴിഞ്ഞു… ഇന്ന് മൂന്നാം ഓണം.. നാളെ നാലാം ഓണം… അങ്ങനെ മലയാളി ഓണാഘോഷം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയിയലെ പ്രധാന ചര്‍ച്ചയാണ് രണ്ട് ഓണാശംസകള്‍ക്ക് ഫെയ്സ് ബുക്കില്‍ കിട്ടിയ ലൈക്കുകള്‍. ആരോപണ വിധേയന്‍ ഫെയ്സ് ബുക്കില്‍ ഇട്ട ഓണാശംസാ പോസ്റ്റിന് കിട്ടിയത് 67K ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. 18.6K കമന്റുകളും 278 ഷെയറും. അങ്ങനെ ഓണം സോഷ്യല്‍ മീഡിയയില്‍ തൂക്കിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പോലും ഓണാശംസാ പോസ്റ്റിന് കിട്ടിയത് 36K ലൈക്ക് മാത്രം. 4.5K കമന്റും കിട്ടി. 3.7K ഷെയറും ആ വീഡിയോ പോസ്റ്റിന് ഉണ്ട്. എന്നാല്‍ ലൈക്കും കമന്റും രാഹുലിനാണ് കൂടുതല്‍. അത് ആവേശത്തോടെ കാണുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫാന്‍സ്.
പീഡനാരോപണങ്ങളില്‍ കുടുങ്ങിയ രാഹുലിന്റെ പ്രസക്തി നഷ്ടമായെന്ന വാദം ചില രാഷ്ട്രീയ കേന്ദ്രങ്ങളുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലും രാഹുല്‍ വിരുദ്ധര്‍ ശക്തമാണ്. പാലക്കാട്ട് പോകാനും രാഹുലിന് കഴിയുന്നില്ല. ഇതിനിടെയാണ് അടൂരിലെ വീട്ടില്‍ ഇരുന്ന് ഫെയ്സ് ബുക്കില്‍ രാഹുല്‍ കുറിപ്പിട്ടത്. ഈ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തത്. രാഹുലിന് പ്രതീക്ഷ നല്‍കുന്ന നിരവധി കമന്റുകളും എത്തി. ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം…… ചവിട്ടി താഴ്ത്തുവാന്‍ ശ്രമിച്ചവര്‍ക്ക് മേലെ ഉയര്‍ന്നു വരുവാന്‍ കഴിയട്ടെ…. ഓണാശംസകള്‍—ഇതാണ് ഒരു കമന്റ്. 12 മിനിറ്റില്‍ 5.1k പന്തല്‍ പ്രേമനെ പോലുള്ളവര്‍ വെറുതെ അല്ല അസ്വസ്ഥരാവുന്നത്-ഇതാണ് മറ്റൊരു പ്രതികരണം. രാഹുല്‍ തിരിച്ചു വരും, പൂര്‍വാധികം ശക്തിയോടെ..?? തീര്‍ച്ച..?? തളര്‍ന്നു പോവരുത് കൂടെത്തന്നെയുണ്ട്..-ഇങ്ങനെയും കമന്റുകളെത്തുന്നു. ഇതിനിടെയിലും സൈബര്‍ സഖാക്കള്‍ പോര് കടുപ്പിക്കുന്നുമുണ്ട്.
എന്നാല്‍ പോസ്റ്റിന് കിട്ടിയ ലൈക്കുകളുടെ എണ്ണം മാങ്കൂട്ടത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയാ താരമാണെന്ന വിലയിരുത്തലാണ് ഉണ്ടാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും മാങ്കൂട്ടത്തില്‍ ഇട്ടിരുന്നു. ഇതിനും 48K ലൈക്കുകള്‍ കിട്ടിയെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് പോലും ഈ പിന്തുണ സോഷ്യല്‍ മീഡിയയില്‍ നിലവില്‍ ഇല്ലെന്നതാണ് വസ്തുത.
CONTENT HIGH LIGHT: Did Rahul ‘Onamthukiya’ at Mangkoota?: What happened on social media?
















