ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരമായ സഞ്ജു സാംസണ്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, ആഡംബര എസ്യുവി നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയാണ് വീണ്ടും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും കാര്‍ പ്രേമികള്‍ക്കിടയിലും ഒരുപോലെ സഞ്ജു താരമായി മാറിയിരിക്കുന്നത്. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് സഞ്ജു. തന്റെ ശാന്തമായ സ്വഭാവവും മികച്ച ബാറ്റിംഗ് കഴിവും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തന്റേതായ ഇടം ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. കേരളത്തിന് പുറമേ വടക്കേ ഇന്ത്യയിലും വന്‍ ആരാധകവൃന്ദമുള്ള താരം കൂടിയായ സഞ്ജു ഐപിഎല്ലില്‍ സ്ഥിരം സാന്നിധ്യമാണ്. ഏത് ബാറ്റിംഗ് പൊസിഷനിലും തിളങ്ങാനും ടീമിനെ നയിക്കാനുമുള്ള കഴിവാണ് സഞ്ജുവിനെ വേറിട്ട് നിര്‍ത്തുന്നത്.
ചെന്നൈയില്‍ ധോണിയുടെ പകരക്കാരനോ?
അതേസമയം അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു ഏത് ടീമിനൊപ്പമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. എം.എസ്. ധോണിക്ക് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സിന് പുറമേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട് എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ സഞ്ജു, തന്റെ ക്രിക്കറ്റ് കരിയറിലൂടെയും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെയും ശേഖരിച്ച സമ്പത്ത് ഉപയോഗിച്ച് ലോകോത്തര കാറുകളുടെ ഒരു ശ്രേണി തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജുവിന്റെ ആഡംബര കാര്‍ ശേഖരത്തെക്കുറിച്ച് കൂടുതല്‍ അറിയാം.
പുത്തന്‍ റേഞ്ച് റോവറിന്റെ ആഡംബരം
സഞ്ജു സ്വന്തമാക്കിയ റേഞ്ച് റോവര്‍ എസ്യുവി, സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ ഏറെ പ്രിയപ്പെട്ട മോഡലാണ്. ഇന്ത്യയില്‍ 2.39 കോടി മുതല്‍ 4.17 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ എസ്യുവിയില്‍ സഞ്ജു ഏത് വേരിയന്റാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. വാഹനത്തിന് ഇനിയും നമ്ബര്‍ ലഭിച്ചിട്ടില്ല, ടെംബററി രജിസ്‌ട്രേഷനിലാണ് ഇപ്പോള്‍. പെട്രോള്‍ വേരിയന്റില്‍ 4.4 ലിറ്റര്‍ എഞ്ചിന്‍ 523 PS പവറും 750 Nm ടോര്‍ക്കും നല്‍കുമ്‌ബോള്‍, ഡീസല്‍ വേരിയന്റില്‍ 3.0 ലിറ്റര്‍ എഞ്ചിന്‍ 346 PS പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍ തുടങ്ങിയവ വാഹനത്തിന്റെ ആഡംബരത്തിന് മാറ്റ് കൂട്ടുന്നു.
13.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 35-സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മസാജ് ഫംഗ്ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് ഈ റേഞ്ച് റോവറിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. മൈതാനത്തും പുറത്തും ജെന്റില്‍മാനായി അറിയപ്പെടുന്ന സഞ്ജു, തന്റെ പുത്തന്‍ ആഡംബര എസ്യുവിയുമായി വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഞെട്ടിച്ച് താരത്തിന്റെ ആഡംബര കാര്‍ ശേഖരം. അതേസമയം സഞ്ജു സാംസന്റെ കാര്‍ ശേഖരം ഏകദേശം 4-5 കോടി രൂപ മുതല്‍ 9.55 കോടി രൂപ വരെ മൂല്യമുള്ളതാണ്, വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അദ്ദേഹത്തിന്റെ ഗാരേജില്‍ ലോകോത്തര ബ്രാന്‍ഡുകളായ ബിഎംഡബ്ല്യു, ഓഡി, മെഴ്‌സിഡസ് ബെന്‍സ്, ലെക്‌സസ്, ലംമ്‌ബോര്‍ഗിനി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട്.
മറ്റ് കാറുകള്‍ ഏതെല്ലാം
- ബിഎംഡബ്ല്യു 5 സീരീസ്, വില: 52 ലക്ഷം മുതല്‍ 69.07 ലക്ഷം രൂപ വരെ. സവിശേഷതകള്‍: ബിഎംഡബ്ല്യുവിന്റെ ഈ ആഡംബര സെഡാന്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. 252 PS പവറും 350 Nm ടോര്‍ക്കും നല്‍കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ വാഹനം 0-100 കിലോമീറ്റര്‍ പിന്നിടാന്‍ 6.2 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് ബിഎംഡബ്ല്യു 5 സീരീസ്.
- ഓഡി എ6 വില: 60 ലക്ഷം മുതല്‍ 84.23 ലക്ഷം രൂപ വരെ. സവിശേഷതകള്‍: ആഡംബരം കൊണ്ടും സാങ്കേതികവിദ്യയുടെയും മികവിനാല്‍ മികച്ച വാഹനമാണ് ഓഡി എ6. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാല്‍ പ്രവര്‍ത്തിക്കുന്ന ഈ സെഡാന്‍ 241 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഇത് 6.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
- മെഴ്‌സിഡസ് ബെന്‍സ് സി-ക്ലാസ് വില: 55 ലക്ഷം മുതല്‍ 62.70 ലക്ഷം രൂപ വരെ. സവിശേഷതകള്‍: ഈ ആഡംബര സെഡാന്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാല്‍ പ്രവര്‍ത്തിക്കുന്നു, 204 PS പവറും 300 Nm ടോര്‍ക്കും നല്‍കുന്നു. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ ഇത് 7.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയിലെത്തുന്നു, മണിക്കൂറില്‍ 239 കിലോമീറ്റര്‍ പരമാവധി വേഗതയുണ്ട്.
- ലെക്‌സസ് ഇഎസ് 300എച്ച് വില: 59.71 ലക്ഷം മുതല്‍ 65.81 ലക്ഷം രൂപ വരെ. സവിശേഷതകള്‍: ഈ ഹൈബ്രിഡ് സെഡാന്‍ 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 218 PS പവര്‍ ഉത്പാദിപ്പിക്കുന്നു. ഇ-സിവിടി ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ഈ വാഹനം ചെറിയ ദൂരങ്ങളില്‍ വൈദ്യുത ശക്തിയില്‍ മാത്രം ഓടാന്‍ ശേഷിയുള്ളതാണ്.
- മിത്സുബിഷി പജേറോ സ്‌പോര്‍ട്ട് വില: 27 ലക്ഷം മുതല്‍ 29.96 ലക്ഷം രൂപ വരെ. സവിശേഷതകള്‍: ഓഫ്-റോഡ് ശേഷിയുള്ള ഈ എസ്യുവി ഡ്യൂറബിലിറ്റിക്ക് പേര് കേട്ടതാണ്.
- മാരുതി സുസുക്കി സ്വിഫ്റ്റ് വില: 9 ലക്ഷം രൂപ. 2024-25ലെ കണക്കനുസരിച്ച്, സഞ്ജു സാംസന്റെ ആസ്തി ഏകദേശം 78-86 കോടി രൂപയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 14 കോടി രൂപ പ്രതിവര്‍ഷം സമ്പാദിക്കുന്ന അദ്ദേഹം, ബിസിസിഐയുടെ ഗ്രേഡ് സി കരാറിലൂടെ 1 കോടി രൂപയും, ഓരോ ഏകദിന മത്സരത്തിനും 6 ലക്ഷവും, ടി20 മത്സരത്തിനും 3 ലക്ഷവും സമ്പാദിക്കുന്നു. കൂടാതെ, കുക്കബുറ സ്‌പോര്‍ട്‌സ്, ഹേല്‍, ജില്ലറ്റ്, ഭാരത്‌പേ, മൈ ഫാബ് 11 തുടങ്ങിയ ബ്രാന്‍ഡുകളുടെ എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെ ഓരോ ബ്രാന്‍ഡിനും ഏകദേശം 25 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീവിതശൈലിയും മറ്റ് ആസ്തികളും
സഞ്ജു സാംസന്റെ ആഡംബര ജീവിതശൈലി അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തിരുവനന്തപുരത്ത് 6 കോടി രൂപ മൂല്യമുള്ള ഒരു ബംഗ്ലാവിന് പുറമേ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്. 2018ല്‍ ചാരുലത രമേശിനെ വിവാഹം കഴിച്ച സഞ്ജു, തന്റെ വ്യക്തിജീവിതത്തിലും മാതൃകപരമാണ്.
CONTENT HIGH LIGHTS; Did he win RR by playing for RR?: Sanju Samson gets a new Range Rover; Is he Dhoni’s successor in Chennai?; Want to hear Sanju’s car score?
















