Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

എന്താണ് AED ?; മരണത്തിനും ജീവിതത്തിനും ഇടയിലെ വൈദ്യുതി തരംഗങ്ങളോ ?; കുഴഞ്ഞു വീണുള്ള മരണം തടയാന്‍ സാധിക്കുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 10, 2025, 11:44 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെട്ടെന്ന് കുഴഞ്ഞു വീണുള്ള മരണങ്ങള്‍ എന്നത് മലയാളികള്‍ക്ക് അത്ര പരിചിതമല്ലാതിരുന്നതാണ്. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നതെല്ലാം ഇത്തരം അതിഭീകരമായ വാര്‍ത്തകളാണ്. എഴുത്തുകാരനും പ്രാസംഗികനുമായിരുന്ന എം.എന്‍. വിജയന്‍ മാസ്റ്റര്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുറകിലേക്കു കുഴഞ്ഞു വീണു മരിച്ചത്. അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളിയ കേരളീയര്‍ക്കു മുമ്പില്‍ പിന്നീട് ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാന്ദന്റെ മരണ വാര്‍ത്തയും എത്തി. അപ്പോഴും കാര്യമാക്കാതെ പോയെങ്കിലും, നടനും ആങ്കറുമായിരുന്ന രാജേഷ് കേശവ് കുഴഞ്ഞു വീണ് ഹൃദയാഘാതം സംഭവിച്ചത്. കഴിവതും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായതും ആഞ്ചിയോപ്ലാസ്റ്റി ചെയ്യാനായതും രാജേഷിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു.

ഇതിനു പിന്നാലെയാണ്, ഓണം ആഘോഷത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിലെ ഹാളില്‍ ജീവനക്കാര്‍ നടത്തിയ ഡാന്‍സ് പരിപാടിക്കിടെ ഒരു ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചത്. ഇതോടെ ഒറ്റപ്പെട്ട സംഭവം എന്നത് എവിടെ വേണമെങ്കിലം സംഭവിക്കാവുന്ന ഒരു അസ്വാഭാവിക പ്രക്രിയായി മാറി. എന്താണ് ഇതിനു കാരണമെന്ന് എല്ലാ രീതിയിലും അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ ഒരു പുതിയ സംവിധാനത്തെ കുറിച്ച് വ്യാപകമായി വിവരങ്ങള്‍ എത്തുകയാണ്. കുഴഞ്ഞു വീണ് മരണങ്ങളെ പൊതു നിരത്തിലും, പൊതു ഇടങ്ങളിലും, വീടുകളിലുമെല്ലാം തടയാന്‍ കഴിയുന്ന ഒരു ഉപകരണമാണിത്. അതിന്റെ പേരാണ് AED ?. എന്താണ് AED എന്നാണ് ചോദ്യമെങ്കില്‍ അത് ഒരു മനുഷ്യന്റെ ജീവന്റെ വിലയാണ് എന്ന് നിസ്സംശയം പറയാനാകും.

കാരണം, ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു മീഡിയേറ്ററായി നില്‍ക്കുന്ന വസ്തുവാണിത്. ഈ മെഷീനിനെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലുതായി കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ കഴിയുന്നത്, ഈ മെഷീനിനെ കുറിച്ചോ, ഇതിന്റെ ഉപയോഗം എന്താണെന്നോ ആര്‍ക്കും വലിയ അറിവില്ല എന്ന്. ഇന്ത്യയില്‍ ഒരോ ദിവസവും 2000 ത്തോളം പേര്‍ കുഴഞ്ഞു വീണു മരിക്കുന്നുവെന്നാണ് കണക്കുകള്‍. ആരോഗ്യ രംഗത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന കേരളത്തിന്റെ കാര്യലും പിന്നോട്ടല്ല. പെട്ടെന്നുള്ള കുഴഞ്ഞു വീണു മരണം (സഡന്‍ കാര്‍ഡിയാക് അറസ്റ്റ്). ഇതൊരു ഇലക്ട്രിക്കല്‍ എമര്‍ജന്‍സിയാണ്. ഹൃദയത്തിന്റെ മിടിപ്പ് കുറച്ചു നേരത്തേക്ക് താളംതെറ്റുന്ന അപകടകരമായ അവസ്ഥ. അതല്ലാതെ ഹൃദയത്തിന്റെ പമ്പിംഗ് പ്രശ്‌നമല്ല.

രക്ത ഓട്ടത്തിന്റെ കുഴപ്പവുമല്ല. ഇതൊരു ഇലക്ട്രിക്കല്‍ പ്രശ്‌നമായതു കൊണ്ടു തന്നെ ഇത് പരിഹരിക്കണമെങ്കില്‍ ഒരു ഇലക്ട്രിക്കല്‍ േെമഷീന്‍ തന്നെ വേണം. മറ്റൊരു കാര്യം റെസ്‌പോണ്‍സ് സമയത്തെ പ്രശ്‌നം. നമ്മുടെ മുമ്പില്‍ ഒരാള്‍ കുഴഞ്ഞു വീഴുകയാണെങ്കില്‍ അയാളെ ആംമ്പുലന്‍സെത്തി ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ വളരെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. അയാളുടെ ബ്രെയിന്‍ മരിച്ചിരിക്കും. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന മെഷീനാണ് AED. ഇന്ത്യയില്‍ ആകെ എല്ലാ വര്‍ഷവും 7 ലക്ഷത്തില്‍ അധികം ആലുകള്‍ കുഴഞ്#ു വീണു മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കേരളത്തിന്റെ കണക്കുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വിദേശ രാജ്യങ്ങളില്‍ AED മെഷീനുകള്‍ പൊതു സ്ഥലങ്ങളില്‍ പോലും സര്‍വ്വ സാധാരണമായിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ ഈ മെഷീനിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടില്ല.

കേരളത്തില്‍ അത്രപോലുമില്ല. ഈ മെഷീന്‍ ബസ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, നിയമസഭ, സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ് തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതു നിരത്തുകളില്‍, പാര്‍ക്കുകളില്‍ അങ്ങനെ തുടങ്ങി എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കാന്‍ കഴിയുന്നതാണ്. ഇതിന്റെ വില 55,000 രൂപയില്‍ തുടങ്ങി 1.5 ലക്ഷം രൂപ വരെയാണ്. റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, എന്‍.ജി.ഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് കൂട്ടായി പിരിവിട്ട് വാങ്ങിവെയ്ക്കാവുന്ന ഒന്നാണിത്. ഇതിലൂടെ നമുക്ക് കിട്ടുന്നത് ‘ജീവന്‍’ ആണെന്ന് മറക്കാതിരിക്കുകയാണ് പ്രധാനം. പണത്തിന്റെ മൂല്യം നോക്കി വാങ്ങാന്‍ പറ്റുന്ന ഒരു ഉപകരണമായി ഇതിനെ കാണുക എന്നതാണ്.

എന്താണ് AED ? (automated external defribilleter)

AED എന്നാല്‍ ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രില്ലേറ്റര്‍ എന്നാണ്. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവിക്കുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ AED ഉപയോഗിക്കാം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, വന്‍കുടല്‍ കാന്‍സര്‍, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ, വാഹനാപകടങ്ങള്‍, എച്ച്‌ഐവി, വെടിവെയ്പ്പുകള്‍, വീടുകളിലെ തീപിടുത്തങ്ങള്‍ എന്നിവയേക്കാള്‍ കൂടുതല്‍ ജീവന്‍ ഹൃദയാഘാതം മൂലം നഷ്ടപ്പെടുന്നു എന്നാണ്. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവിക്കുന്ന ഒരാളെ രക്ഷിക്കാനുള്ള ഏക മാര്‍ഗം ഉടനടി കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷനും ( CPR ) AED യുടെ പെട്ടെന്നുള്ള ഷോക്കും മാത്രമാണ്. ഇവിടെയാണ് AED സഹായമാകുന്നത്. വിമാനത്താവളങ്ങള്‍ , വിമാനങ്ങള്‍, പൊതുഗതാഗതം, സ്‌കൂളുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ജിമ്മുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, ജലപാത കപ്പലുകള്‍, അടിയന്തര വാഹനങ്ങള്‍ എന്നിവയിലും മറ്റും AED സ്ഥാപിക്കാനാകും. പലരും ഇപ്പോഴും AED ഉപയോഗിക്കാന്‍ ഭയപ്പെടുന്നു. ഓര്‍ക്കുക, ആര്‍ക്കും ഒരു AED ഉപയോഗിക്കാം.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

AED ഉപയോഗിക്കാനുള്ള ലളിതമായ ഘട്ടങ്ങള്‍ ?

  • ഒന്നാം ഘട്ടം
    AED ഓണ്‍ ചെയ്യുക. ലൈഫ്ലൈന്‍ AED-കളില്‍ വളരെ വ്യക്തവും പച്ച നിറത്തിലുള്ളതുമായ ഒരു ‘ഓണ്‍’ ബട്ടണ്‍ ഉണ്ട്. ബട്ടണ്‍ അമര്‍ത്തിയാല്‍, മെഷീന്‍ നിങ്ങളോട് സംസാരിക്കാന്‍ തുടങ്ങും. അത് ആദ്യം നിങ്ങളോട് ‘സഹായത്തിനായി വിളിക്കൂ’ എന്ന് പറയും.
  • രണ്ടാം ഘട്ടം
    അടുത്തതായി, AED നിങ്ങളോട് ‘യൂണിറ്റിന്റെ പിന്‍ഭാഗത്തുള്ള പാക്കേജില്‍ നിന്ന് പാഡുകള്‍ നീക്കം ചെയ്യാന്‍’ പറയും. മെഷീന്‍ തിരിച്ചാല്‍ യൂണിറ്റിന്റെ പിന്‍ഭാഗത്ത് ഡിഫിബ്രില്ലേറ്റര്‍ പാഡുകള്‍ പായ്ക്ക് ചെയ്തിരിക്കുന്നത് കാണാന്‍ കഴിയും.
  • മൂന്നാം ഘട്ടം
    AED ഇപ്പോള്‍ നിങ്ങളോട് ‘രോഗിയുടെ നെഞ്ചില്‍ പാഡുകള്‍ ഒട്ടിക്കാന്‍ പറയും. രോഗിയുടെ നെഞ്ച് പൂര്‍ണ്ണമായും നഗ്‌നമായിരിക്കേണ്ടത് പ്രധാനമാണ്. പാഡുകള്‍ ഒരു തരത്തിലുള്ള വസ്ത്രത്തിനു മുകളില്‍ വയ്ക്കാന്‍ കഴിയില്ല. ഡിഫിബ്രില്ലേറ്റര്‍ പാഡ് പാക്കേജ് തുറക്കുമ്പോള്‍, രോഗിയുടെ നെഞ്ചിന്റെ വലതുവശത്ത് കോളര്‍ ബോണിന് താഴെ ഒരു പാഡ് വെയ്ക്കുക. മറ്റൊരു പാഡ് വ്യക്തിയുടെ ഇടതുവശത്ത്, കക്ഷത്തിനടിയില്‍ ഒരു പാഡ് സ്ഥാപിക്കുക. പാഡുകള്‍ ദൃഢമായി വയ്ക്കുക.
  • നാലാം ഘട്ടം
    AED പാഡുകള്‍ ശരിയായി സ്ഥാപിച്ചുകഴിഞ്ഞാല്‍, മെഷീന്‍ പറയും, ‘ഹൃദയ താളം വിശകലനം ചെയ്യുന്നു, രോഗിയെ തൊടരുത്.’ ഈ സമയത്ത് ആരും രോഗിയെ തൊടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ശരീരം മുകളിലേക്കും താഴേക്കും നോക്കുക. ‘വ്യക്തമായി നില്‍ക്കൂ’ എന്ന് ഉച്ചത്തില്‍ പറയുക. ഒരു ഷോക്ക് ആവശ്യമാണെന്ന് മെഷീന്‍ നിര്‍ണ്ണയിക്കുകയാണെങ്കില്‍, അത് പറയും, ‘ഷോക്ക് നിര്‍ദ്ദേശിക്കുന്നു. ചാര്‍ജ് ചെയ്യുന്നു. വ്യക്തതയോടെ നില്‍ക്കൂ’. വീണ്ടും, ശരീരം മുകളിലേക്കും താഴേക്കും നോക്കുക. ‘വ്യക്തമായി നില്‍ക്കൂ’ എന്ന് ഉച്ചത്തില്‍ പറയുക.
  • അഞ്ചാം ഘട്ടം
    AED മെഷീന്‍ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍, ‘ഫ്‌ളാഷിംഗ് ഷോക്ക് ബട്ടണ്‍ അമര്‍ത്തുക’ എന്ന് പറയും. AED-കളുടെ യൂണിറ്റിന്റെ മുന്‍വശത്ത് ഒരു തിളക്കമുള്ള ഷോക്ക് ബട്ടണ്‍ കാണാം. അത് മിന്നുമ്പോള്‍ ഈ ബട്ടണ്‍ അമര്‍ത്തുക, AED നിങ്ങളോട് അത് പറയും.
  • ആറാം ഘട്ടം
    ആദ്യത്തെ ഷോക്ക് ഏല്‍പ്പിച്ചുകഴിഞ്ഞാല്‍, AED മെഷീന്‍ പറയും, ‘ഷോക്ക് ഡെലിവറി ചെയ്തുകഴിഞ്ഞാല്‍. രോഗിയെ സ്പര്‍ശിക്കുന്നത് സുരക്ഷിതമാണ്. CPR ഇപ്പോള്‍ ആരംഭിക്കുക.’ നിങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തിക്ക് CPR നല്‍കാം. പാഡുകള്‍ ഒരിക്കലും നീക്കം ചെയ്യരുത്. ഡീഫിബ്രില്ലേറ്റര്‍ പാഡുകള്‍ ശരീരത്തില്‍ തന്നെയിരിക്കുമ്പോള്‍ CPR നടത്തുക. നെഞ്ച് കംപ്രഷനുകള്‍ നല്‍കുന്നതിന് നിങ്ങള്‍ക്ക് അനുയോജ്യമായ ബീറ്റ് നല്‍കുന്ന ഒരു മെട്രോനോം നിങ്ങള്‍ കേള്‍ക്കും. രണ്ട് മിനിറ്റ് നേരത്തേക്ക് CPR നല്‍കാന്‍ AED നിങ്ങളെ അനുവദിക്കും. രണ്ട് മിനിറ്റിനു ശേഷം ആ മെഷീന്‍ വീണ്ടും വിശകലനം ചെയ്ത് രണ്ടാമത്തെ ഷോക്ക് ആവശ്യമുണ്ടോ എന്ന് നിര്‍ണ്ണയിക്കും. EMS വരുന്നതുവരെ ഈ പ്രക്രിയ തുടരും.

    ഓരോ സാഹചര്യവും വ്യത്യസ്തമാണ്. AED വളരെ വേഗത്തില്‍ ഉപയോഗിച്ചാല്‍, ഒരു ഷോക്ക് ആ വ്യക്തിയെ പ്രതികരണശേഷിയിലേക്കും ശ്വസനത്തിലേക്കും തിരികെ കൊണ്ടുവന്നേക്കാം. ഇത് സംഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ CPR നല്‍കേണ്ടതില്ല. പക്ഷേ EMS വരുന്നതുവരെ നിങ്ങള്‍ വ്യക്തിയെ നിരീക്ഷിക്കേണ്ടതുണ്ട്. ആ വ്യക്തി വീണ്ടും ഹൃദയാഘാതത്തിലേക്ക് പോയേക്കാം. ഇത് സംഭവിക്കുകയാണെങ്കില്‍, ഉടന്‍ CPR ആരംഭിക്കുക.

    CONTENT HIGH LIGHTS; What is an AED?; The electric shock between life and death?; Can sudden death be prevented?

Tags: heart attackANWESHANAM NEWSWHAT IS AEDAUTOMATED EXTERNAL DEFRIBILLETERSUDEN ATTACKMEDICAL EQUIPMENTHEART SUPPORTERELECTRIC SHOCK TREATMENT

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies