ഏഴുവയസുകാരന്റെ കയ്യില്‍ സ്ലാബ് ഇട്ടതിനുശേഷം പഴുപ്പ് വന്നതിനെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് ആരോപണവുമായി രോഗിയുടെ കുടുംബം. സൈക്കിളില്‍ നിന്ന് വീണ് കൈയ്ക്ക് പരിക്ക് പറ്റിയതോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ കയ്യിൽ സ്ലാബ് ഇടാൻ നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് സ്ലാബ് ഇട്ട് മൂന്നുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞ് കുട്ടിയെ തിരികെ അയച്ചു. എന്നാൽ വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍ കയ്യിൽ പഴുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും കുട്ടിയുടെ പിതാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ആശുപത്രി സൂപ്രണ്ടിനെതിരെ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് അട്ടച്ചാക്കല്‍ സ്വദേശി എസ് മനോജ് അറിയിച്ചു.
STORY HIGHLIGHT: Treatment failure at Pathanamthitta General Hospital
















