സിപിഐ 25-ാം പാർടി കോൺഗ്രസിന് ഇന്ന് ചണ്ഡിഗഡിൽ തുടക്കമാകും. മൊഹാലിയിലെ ജഗത്പുര ബൈപാസ് റോഡിലെ സബ്ജി മണ്ഡിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് പാർട്ടി കോണ്ഗ്രസിന് തുടക്കമാകുക.
സിപിഐയുടെ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡിഗഡിൽ തുടക്കമാകും. രാവിലെ 11 മണിക്ക് റാലിയോടെ ആണ് പാർട്ടി കോൺഗ്രസിന് തുടക്കം. പകൽ 11ന് മൊഹാലിയിലെ അജിത് സിങ് നഗറിൽ നടക്കുന്ന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യസമര പോരാളി ഉദ്ദം സിങ്ങിന്റെ ജന്മനാടായ സുനാമിൽനിന്നാണ് സമ്മേളന നഗറിൽ ജ്വലിപ്പിക്കാനുള്ള ദീപശിഖയെത്തുക.റാലിക്ക് ശേഷം ഇന്ന് വൈകീട്ട് ദേശീയ എക്സിക്യൂട്ടിവ്, ദേശീയ കൗൺസിൽ യോഗങ്ങൾ ചേരും. പ്രായ പരിധി പിന്നിടുന്ന ഡി രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്നതാണ് ആകാംക്ഷ.
എഴുനൂറിൽപരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിൽനിന്ന് 114 പേർ പങ്കെടുക്കും. നാളെ പ്രതിനിധി സമ്മേളനത്തിൻ്റെ ഉൽഘാടനത്തിൽ സിപിഎം ജന സെക്രട്ടറി എംഎ ബേബി അടക്കം വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പങ്കെടുക്കും. നാളെ വൈകിട്ട് 3 മുതലാണ് പ്രതിനിധികളുടെ സമ്മേളനം. പലസ്തീൻ, ക്യൂബൻ ജനതയ്ക്കുള്ള ഐക്യദാർഢ്യ സമ്മേളനവും ചേരും. വൈകിട്ട് 6 മുതൽ രാഷ്ട്രീയ പ്രമേയത്തിന്മേൽ ചർച്ച നടക്കും.
















