ഏറെ പ്രതീക്ഷയോടെയാണ് മിക്കവരുെ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത്. കുറച്ച് വർഷെ അവിടെ ജോലിചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് നാട്ടിൽ ഒരു സുഖ ജീവിതം. ഇതാണ് മിക്ക പ്രവാസികളുടേയും സ്വപ്നം. എന്നാൽ ഈ സ്വപന്ം മിക്കപ്പോഴും പൂവണിയാതെ സ്വപ്നമായി തന്നെ തീരാറാണ് പതിവ്.
കേരളം, തെലങ്കാന, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലുള്ളവരുടെ പ്രധാന തൊഴില്‍ ആശ്രയ കേന്ദ്രങ്ങളാണ് വിദേശരാജ്യങ്ങള്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍, പ്രവാസ ജീവിതത്തിനിടയില്‍ അകാല മരണങ്ങളും വര്‍ധിച്ചു വരികയാണ്. അശ്രദ്ധയും കൃത്യമായ ആരോഗ്യ പരിചരണവും ഇല്ലാത്തതാണ് പ്രധാന കാരണം. ഹൃദയാഘാതമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെടുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്.ഇതിൽ യുവാക്കളും ഉൾപ്പെടുന്നുഎന്നാതാണ് ഏറെ ദുഖകരം. ഇത്തരത്തില്‍ പ്രവാസികള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്ന രാജ്യത്തെ ഒരു ഗ്രാമത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
തെലങ്കാനയിലെ കൊരുത്ലയിൽ നിന്നുള്ള 46 കാരനായ ശ്രീരാമുല ശ്രീധരിൻ്റെ മരണത്തിന് പിന്നാലെ ഇവിടെയുള്ള പ്രവാസികളുടെ ജീവിതം ചർച്ചയാകുകയാണ്. ഏറെ സ്വപ്‌നങ്ങളുമായി കടല്‍ കടന്ന് സൗദി അറേബ്യയിലെത്തിയ ശ്രീരാമുല ശ്രീധർ നാട്ടിലെത്താൻ നിമിഷ നേരം ബാക്കിനില്‍ക്കെയാണ് മരണപ്പെട്ടത്. വര്‍ഷങ്ങള്‍ക്കൊടുവിലെ പ്രവാസ ജീവിതത്തിന് പിന്നാലെ നാട്ടിലെത്താൻ ഏതാനും നിമിഷങ്ങള്‍ മാത്രം ശേഷിക്കെ വിമാനത്തില്‍ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അച്ഛൻ്റെ വരവിനായി കാത്തിരിക്കുന്ന രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കും ഇനി നിരാശ മാത്രം ബാക്കി. ഹൃദയാഘാതം മൂലം മരണപ്പെട്ട ശ്രീരാമുല ഇവിടത്തെ ഒരു പ്രവാസ ലോകത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കൊരുത്ലയിലെ ഭൂരിപക്ഷം പ്രവാസികളും ഹൃദയാഘാതം മൂലവും മറ്റ് രോഗങ്ങള്‍ മൂലവും മരണപ്പെടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത് കൊരുത്ല ജില്ലയിൽ നിന്നുള്ള ഏകദേശം 3.5 ലക്ഷം ആളുകൾ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, ഇറാഖ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു.
ഇവരില്‍ 57 ശതമാനത്തിലധികവും പേര്‍ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് സെൻ്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസ് (സിഇഎസ്) അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയത്. അസിസ്റ്റൻ്റ് പ്രൊഫസർ വിജയ് കൊറയുടെ മേൽനോട്ടത്തിൽ നടന്ന സർവേ പ്രകാരം തെലങ്കാനയിലുള്ള നിരവധി പേര്‍ യുഎഇയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നു. തെലങ്കാനയിലെ മറ്റ് ജില്ലകളായ ജഗ്‌തിയാൽ, രാജന്ന സിരിസില്ല എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ 11.4 ശതമാനം പേർ ഗുരുതരമായ രോഗങ്ങൾ നേരിടുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് പല പ്രവാസികളും ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗം പ്രവാസികളും ഏകാന്തതയും സമ്മർദ്ദവും നേരിടുന്നവരാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇവര്‍ക്ക് വേണ്ട പിന്തുണ വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്വകാര്യ കമ്പനികൾ പലപ്പോഴും ആരോഗ്യ ഇൻഷുറൻസ് നൽകാത്തതിനാൽ തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാകുന്നില്ല. പലപ്പോഴും അസുഖം ബാധിക്കുന്നവർ ചെലവ് ഓര്‍ത്ത് ചികിത്സ തേടുന്നില്ലെന്ന് സര്‍വേയില്‍ പറയുന്നു. രോഗികളായ തൊഴിലാളികളിൽ 90 ശതമാനത്തിലധികവും ശരിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് സർവേയില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന മരുന്നുകളെയാണ് ഇവര്‍ പ്രധാനമായും ആശ്രയിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിർമാണ മേഖലയിലെ പ്രവാസി തൊഴിലാളികൾ 48 ഡിഗ്രിക്ക് മുകളിലുള്ള ചൂട് സഹിക്കേണ്ടി വരുന്നതിനാല്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. ഇത് നിർജ്ജലീകരണം, ചർമ്മ പ്രശ്‌നങ്ങൾ, പുറം, സന്ധി വേദന, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു. ഈ വർഷം മാർച്ച് വരെ തെലങ്കാനയില്‍ നിന്നുള്ള 169 പ്രവാസികള്‍ മരിച്ചു, ഇതിൽ 70 ൽ അധികം പേർ സംയുക്ത ജില്ലയിൽ നിന്നുള്ളവരാണ്. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ഭൂരിഭാഗം പ്രവാസികളും മരിച്ചത്.
















