കട്ടപ്പനയിൽ ബെെക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ അധ്യാപകന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി കോളേജ് അധ്യാപകന് ദാരുണാന്ത്യം. അപകടത്തിൽ കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു ആണ് മരിച്ചത്. പുളിയൻമല-തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്.
കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന ജോയ്സിൻ്റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. ഈസമയം എതിരേവന്ന ലോറി ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജോയ്സ് തൽക്ഷണം മരിച്ചു.
STORY HIGHLIGHT: college professor accident death
















