Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മഴക്കാലമായി, പാമ്പുകളെ സൂക്ഷിക്കുക ?: പ്രത്യേകിച്ച് അണലികള്‍ ?; മണ്ണ്, മണല്‍, കരയിലയുടെ നിറമുള്ള അണലികള്‍ അപകടകാരികളോ ?; പാമ്പുകടിയുടെ ചികിത്സയെ കുറിച്ച് അറിയാം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2025, 01:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതറിവും ചെറുതല്ല. അതുകൊണ്ടു തന്നെ ഈ അറിവ് ഏറെ ഉപകാരപ്രദമാകുന്ന ഒന്നു തന്നെയായിരിക്കും. മഴക്കാലവും വെള്ളക്കെട്ടുകളും തണുപ്പു കാലാവസ്ഥയുമായിരിക്കുകയാണ്. ഇപ്പോള്‍ വീടുകളില്‍ അതീവ സുരക്ഷയുണ്ടാകേണ്ട സമയവുംകൂടിയാണ്. കാരണം, പാമ്പുകള്‍ അവയുടെ വാസസ്ഥലങ്ങള്‍ വിട്ട് സുരക്ഷിത ഇടങ്ങള്‍ തേടി ഇറങ്ങുന്നുണ്ട്. വീടുകളിലും വഴികളിലും കരിയില, മണ്ണ്, മണല്‍ എന്നിവയോടു ചേര്‍ന്നു കിടക്കുന്ന ഏറ്റവും അപകടകാരികളില്‍ ഒരു വിഭാഗമാണ് അണലികള്‍. ഇവയെ വേഗത്തില്‍ കണ്ടു പിടിക്കാനാവില്ല. മനുഷ്യന്റെ ചലനങ്ങള്‍ കേട്ടാല്‍പ്പോലും അനക്കമില്ലാതെ കിടക്കും. മണ്ണിനോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ടും, മണ്ണിന്റെയും കരിയിലയുടെയും നിറമുള്ളതു കൊണ്ടും വേഗത്തില്‍ കാണാനും സാധിക്കില്ല. അതുകൊണ്ടു തന്നെ കടി കിട്ടുമെന്നതില്‍ തര്‍ക്കമില്ല. വളരെ വേഗത്തില്‍ ആക്രമിക്കാനും, തിരികെ കിടന്നിടത്ത് അതേപടി എത്താനും കഴിയുന്ന പാമ്പാണ് അണലി.

സൂക്ഷിക്കുക അണലിയെ ?

നവംബര്‍, ഡിസംബര്‍,ജനുവരി മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വീടിന്റെ പരിസരങ്ങളില്‍ കാണാന്‍ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. ഇതിനെ ‘വട്ടകൂറ’, ‘ചേന തണ്ടന്‍’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നുണ്ട്. ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പു കൂടിയാണ് അണലി. ഇതിനെ ചില ആളുകള്‍ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതല്‍ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാല്‍ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാന്‍ സാധ്യത കൂടുതലാണ്. വിറകുപുരകള്‍ക്കുള്ളിലും പഴയ കല്ലുകള്‍ മരങ്ങള്‍, ഓടുകള്‍, ചപ്പുചവറുകള്‍, എലി മാളങ്ങള്‍ എന്നിവക്കുള്ളിലായി കാണാന്‍ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി.

അണലിയെ തിരിച്ചറിയുന്നതെങ്ങനെ ?

  • മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തില്‍ കറുത്ത കളറില്‍ ചങ്ങലക്കണ്ണികള്‍ പോലെയുള്ള പുളളികള്‍
  • തൊലിപ്പുറത്തുണ്ടാകും.
  • തല ത്രികോണ ആകൃതിയിലായിരിക്കും.
  • തടിച്ച ശരിരത്തോടു കൂടിയവയാണ്.
  • കാഴ്ചയില്‍ പെരുമ്പാമ്പിനെപ്പോലെ തോന്നിക്കും.
  • ഇതിന്റെ സഞ്ചാരം വളരെ പതിയെയാണ്.
  • ആക്രണം നിമിഷ നേരം കൊണ്ടായിരിക്കും.

അണലിയുടെ കടികൊണ്ടാല്‍ ?

  • ഇതിന്റെ കടി കൊണ്ടാല്‍, കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കും.
  • കടികൊണ്ട ഭാഗം നീര് വന്ന് വീര്‍ത്തിരിക്കും.
  • കടി കൊണ്ട ഭാഗത്ത് തുടര്‍ച്ചയായ വേദന അനുഭവപ്പെടും,
  • മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
  • ഇതിന്റെ വിഷം മനുഷ്യ ശരീരത്തില്‍ രക്ത മണ്ഡലത്തെ ബാധിക്കും

വിഷപാമ്പുകളുടെ കടിയേറ്റാല്‍ നാം ചെയ്യേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ ?

  • പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
  • കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക.
  • കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
  • ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
  • കടി കൊണ്ടഭാഗം കത്തി, ബ്‌ളയ്ഡ് തുടങ്ങി മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
  • പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക.
  • പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികില്‍സക്ക് എത്തിക്കുക.

പാമ്പുകളുടെ കടി കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ?

  • രാത്രി സമയങ്ങളില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കയ്യില്‍ ലൈറ്റ് (ടോര്‍ച്ച്) നിര്‍ബന്ധമായും കരുതുക.
  • പുറത്തിറങ്ങി നടക്കുമ്പോള്‍ കാലില്‍ ചെരുപ്പ്, ഷൂസ് പോലെയുള്ളവ കാലില്‍ ധരിക്കുക.
  • കാണാത്ത സ്ഥലങ്ങളില്‍ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങള്‍) എടുക്കാതിരിക്കുക.
  • മാളങ്ങള്‍ക്ക് സമീപം ചാരി നില്‍ക്കാതിരിക്കുക

ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിന്റെ കടിയില്‍ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.

സഹായം ആവശ്യമായി വന്നാല്‍ ഇവരെ വിളിക്കാം ?

  • Vava Suresh വാവ സുരേഷ്, (സ്‌നേക് മാസ്റ്റര്‍) +91 93879 74441
  • അബ്ബാസ് കൈപ്പുറം, (സ്‌നൈക് മാസ്റ്റര്‍) 9847943631 – 9846214772
  •  Shamsudheen, Cherpulassery 9447924204
  • Musthafa 9947467807, Musthak 9847087231
  • റോഷ്‌നി(ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍)9400288399

ഏതൊക്കെ വിഷ പാമ്പുകള്‍ കേരളത്തില്‍ ഉണ്ട് ?

കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്. അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകള്‍ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്‍ അത് വിശ്വസിച്ചു പോകും.

എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.
അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.
നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, അമാശയ വേദന എന്നിവ ഉണ്ടാകുന്നു.
രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു.
രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

പച്ചില മരുന്ന് കൊടുത്തു ചികിസിക്കാമോ ?

പാമ്പുകടിയേറ്റാല്‍ കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല.

എന്താണ് പാമ്പിന്‍ വിഷത്തിന്റെ മറുമരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ് ഇതാണ് ?

തിരുവനന്തപുരം

  • തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്.
  • SAT തിരുവനന്തപുരം.
  • ജനറല്‍ ആശുപത്രി, തിരുവനന്തപുരം
  •  ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര.
  • PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം
  •  സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം.
  •  ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട്
  • KIMS ആശുപത്രി

കൊല്ലം

  • ജില്ലാ ആശുപത്രി, കൊല്ലം.
  • താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
  •  താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍ .
  • താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
  • താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
  • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി.
  •  ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി.
  •  സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍
  •  ഉപാസന ഹോസ്പിറ്റല്‍, കൊല്ലം.
  • ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം.
  •  സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം.
  •  ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.

പത്തനംതിട്ട

  • ജനറല്‍ ആശുപത്രി, പത്തനംതിട്ട
  • ജനറല്‍ ആശുപത്രി, അടൂര്‍
  • ജനറല്‍ ആശുപത്രി, തിരുവല്ല
  • ജില്ലാ ആശുപത്രി, കോഴഞ്ചേരി
  •  താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
  • താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
  • പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല .
  • ഹോളിക്രോസ് ആശുപത്രി, അടൂര്‍
  •  തിരുവല്ല മെഡിക്കല്‍ മിഷന്‍

ആലപ്പുഴ

  • ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
  •  ജില്ലാ ആശുപത്രി, മാവേലിക്കര
  •  താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല
  •  താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂര്‍
  •  കെ സി എം ആശുപത്രി, നൂറനാട്

കോട്ടയം

  • കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം.
  • ജനറല്‍ ആശുപത്രി, കോട്ടയം.
  • ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി.
  •  സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
  •  താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
  • കാരിത്താസ് ആശുപത്രി
  • ഭാരത് ഹോസ്പിറ്റല്‍

എറണാകുളം

  • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി.
  •  ജനറല്‍ ആശുപത്രി, എറണാകുളം.
  •  കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി.
  • നിര്‍മ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോള്‍ ഈ സൗകര്യം ലഭ്യമല്ല).
  •  മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം
  • ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ.
  • ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി.
  • മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
  • ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം.
  • അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം.
  •  ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.
  • സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം.
  •  താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍

തൃശ്ശൂര്‍

  • തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
  • ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍.
  • ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
  • മലങ്കര ആശുപത്രി, കുന്നംകുളം.
  •  എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി.
  •  അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍.
  • ജനറല്‍ ആശുപത്രി, തൃശ്ശൂര്‍.
  •  ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
  • താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍.
  •  താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
  • താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
  •  താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട്

  • സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
  • പാലന ആശുപത്രി.
  • വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം.
  •  പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
  •  സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്.
  • സേവന ഹോസ്പിറ്റല്‍, പട്ടാമ്പി.
  •  പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍.
  • സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
  •  താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
  • ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ

മലപ്പുറം

  • മഞ്ചേരി മെഡിക്കല്‍ കോളേജ്.
  • അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍.
  • കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
  • മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
  •  മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍.
  •  അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
  • ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ.
  • ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.
  • ജില്ലാആശുപത്രി, തിരൂര്‍.
  • ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.

ഇടുക്കി

  • ജില്ലാ ആശുപത്രി, പൈനാവ്
  • താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
  • താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
  • താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
  • താലൂക്ക് ആശുപത്രി, അടിമാലി
  • പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

വയനാട്

  • ജില്ലാ ആശുപത്രി, മാനന്തവാടി
  • ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
  • ജനറല്‍ ആശുപത്രി, കല്‍പ്പറ്റ
  • വിംസ് മെഡിക്കല്‍ കോളേജ്

കോഴിക്കോട്

  • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,കോഴിക്കോട്
  • ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട്
  • ബേബി മെമ്മോറിയല്‍ ആശുപത്രി
  • ആശ ഹോസ്പിറ്റല്‍,വടകര
  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട്
  • ജനറല്‍ ആശുപത്രി, കോഴിക്കോട്
  • ജില്ലാ ആശുപത്രി, വടകര
  • താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

കണ്ണൂര്‍

  • പരിയാരം മെഡിക്കല്‍ കോളേജ്
  • സഹകരണ ആശുപത്രി, തലശേരി
  • എകെജി മെമ്മോറിയല്‍ ആശുപത്രി
  • ജനറല്‍ ആശുപത്രി, തലശേരി
  • ജില്ലാ ആശുപത്രി, കണ്ണൂര്‍

കാസര്‍ഗോഡ്

  • ജില്ലാ ആശുപത്രി
  •  മാലിക് ദിനാര്‍ ആശുപത്രി

പാമ്പിന്‍ വിഷം ഏറ്റാല്‍ കൊണ്ടു പോകേണ്ട ആശുപത്രികള്‍ ചുവടെ…ആന്റി വെനം ഇല്ലാത്ത ആശുപതികളില്‍ കയറി വിലപ്പെട്ട സമയം കളയാതിരിക്കുകയാണ് വേണ്ടത്.

CONTENT HIGH LIGHTS; Be careful of snakes during the rainy season?: Especially vipers?; Are vipers that are colored like soil, sand, and leaves dangerous?; Do you know about the treatment of snakebites?

Tags: ANWESHANAM NEWSകരയിലയുടെ നിറമുള്ള അണലികള്‍ അപകടകാരികളോ ?ANTI VENAMviperWIPERVENAMBE CARE FUL DURING THE RAIN SEASONമഴക്കാലമായിപാമ്പുകളെ സൂക്ഷിക്കുക ?പ്രത്യേകിച്ച് അണലികള്‍ ?deadമണ്ണ്king cobraമണല്‍

Latest News

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies