നടി-റിയാലിറ്റി ഷോ താരം എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോഴിതാ ഭര്‍ത്താവ് ജയേഷുമായി വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. കാന്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍…….
”ഡിവോഴ്‌സ് ഭീഷണികള്‍ ഇടക്കൊക്കെ ഉണ്ട്. മനസില്‍ നിന്ന് അത് പുറത്തേക്ക് എഴുതുമ്പോഴാണ് എനിക്ക് സംതൃപ്തി കിട്ടുന്നത്. എഴുതുന്നത് ഫേസ്ബുക്ക് ആണെന്നും ഇത് വലിയ ലോകമാണെന്നുമൊക്കെ എന്റെ എഴുത്തില്‍ ഞാന്‍ മറന്ന് പോകും. എന്നെ സമാശ്വാസിപ്പിക്കുന്നവരൊക്കെ എന്റെ ചുറ്റും ഉണ്ടെന്ന ബോധ്യത്തിലാണ് എഴുതുന്നത്. എഴുതിക്കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ ഇത് അബദ്ധമായെന്ന് മനസിലായി. അപ്പോഴേക്കും അത് വാര്‍ത്തയായി, ഞാന്‍ എയറിലായി.
തമാശ എന്താണെന്ന് വെച്ചാല്‍ ആ സമയത്തൊന്നും ജയേഷേട്ടന്‍ പിണങ്ങി വീട്ടില്‍ നിന്നും മാറി നിന്നിട്ടില്ല. ജയേഷേട്ടന്‍ ഓഫീസില്‍ പോയപ്പോള്‍ ഏതോ ഓണ്‍ലൈന്‍ മീഡിയക്കാര്‍ ആളോട് വിളിച്ച് ചോദിച്ചു, നിങ്ങള്‍ ഡിവോഴ്‌സ് ആവുകയാണോയെന്ന്. ഞാനിട്ട പോസ്റ്റൊന്നും ജയേഷേട്ടന്‍ കാണുന്നില്ല. ഞാന്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്, പിന്നെ എന്റെ വാളില്‍ നിന്ന് പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തല്ലോ. ലക്ഷ്മി എന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം ഓണ്‍ലൈന്‍കാരോട് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് അതൊക്കെ തമാശയാണ്.
ആ മനുഷ്യന്‍ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഭയങ്കരമായ സ്‌നേഹമാണ് എന്നോട്. വഴക്കുകളൊക്കെ ഇടയ്ക്ക് ഉണ്ടാകും. ഇന്നും വഴക്കുണ്ടായി, ഞാന്‍ മിണ്ടാതിരുന്നു. ചിലപ്പോള്‍ നന്നായി പ്രതികരിക്കും. അപ്പോള്‍ ഏട്ടന്‍ മിണ്ടാതിരിക്കും. രണ്ടുപേരും ഒരുമിച്ച് ഒച്ചയിടില്ല”.
















